ഫാത്തിമ ബാബു
1963 ഡിസംബർ 26 -ന് പുതുച്ചേരിയിൽ ജനിച്ചു. ഡി ഡി പുതിഗൈ ചാനലിൽ വാർത്താ അവതാരികയായാണ് ഫാത്തിമ തന്റെ കരിയറിന് തുടക്കമിടുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം അവർ പുതിഗൈ ചാനലിൽ തുടർന്നു. അതിനുശേഷം കുറച്ചുകാലം ജയ ടിവിയിലും ജോലിചെയ്തു. ഡിഡി പുതിഗൈ ചാനലിൽ സംപ്രേക്ഷണം ചെയ്തചിത്തിര പാവൈഎന്ന തമിഴ് സീരിയലിലൂടെയാണ് ഫാത്തിമ ബാബു അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് നിരവധി തമിഴ്, മലയാളം സീരിയലുകളിൽ അവർ അഭിനയിച്ചു.
1996 -ൽകൽക്കിഎന്ന തമിഴ് ചിത്രത്തിലൂടെ അവർ സിനിമാഭിനയരംഗത്തേയ്ക് പ്രവേശിച്ചു. തുടർന്ന് അറുപതിലധികം തമിഴ് ചിത്രങ്ങളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു. 2001 -ൽരാവണപ്രഭു എന്ന സിനിമയിൽ മുണ്ടക്കൽ ശേഖരന്റെ ഭാര്യാവേഷത്തിലൂടെയാണ് ഫാത്തിമ മലയാളത്തിലെത്തുന്നത്. അതിനുശേഷംഒന്നാമൻ,മാടമ്പി,ഭ്രമരം,ട്രാഫിക്ക് എന്നിവയുൾപ്പെടെ ഇരുപത്തി അഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
ഫാത്തിമ ബാബു ഫാബ്സ് തിയ്യേറ്റർ എന്ന പേരിൽ ഒരു നാടക ട്രൂപ്പ് തുടങ്ങുകയും തന്റെ ട്രൂപ്പിനു കീഴിൽ നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു വരുന്നു. 2016 -ൽ AIADMK യിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.
ഫാത്തിമ ബാബുവിന്റെ ഭർത്താവിന്റെ പേര് ബാബു. രണ്ട് മക്കൾ ആഷിക്, ഷാരൂഖ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
രാവണപ്രഭു | മുണ്ടയ്ക്കൽ ശേഖരന്റെ ഭാര്യ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2001 |
ഒന്നാമൻ | തമ്പി കണ്ണന്താനം | 2002 | |
അലിഭായ് | ഷാജി കൈലാസ് | 2007 | |
ഹലോ | ശിവരാമന്റെ അമ്മ | റാഫി - മെക്കാർട്ടിൻ | 2007 |
മാടമ്പി | ബി ഉണ്ണികൃഷ്ണൻ | 2008 | |
ഒരു നാൾ വരും | ടി കെ രാജീവ് കുമാർ | 2010 | |
അലക്സാണ്ടർ ദ ഗ്രേറ്റ് | മുരളി നാഗവള്ളി | 2010 | |
ശിക്കാർ | മനുവിന്റെ അമ്മ | എം പത്മകുമാർ | 2010 |
ട്രാഫിക്ക് | രാജേഷ് പിള്ള | 2011 | |
ഗ്രാന്റ്മാസ്റ്റർ | ആലീസ് | ബി ഉണ്ണികൃഷ്ണൻ | 2012 |
മാറ്റിനി | ഫാത്തിമ | അനീഷ് ഉപാസന | 2012 |
വണ്‍ ബൈ ടു | അരുൺ കുമാർ അരവിന്ദ് | 2014 | |
@അന്ധേരി | ബിജു ഭാസ്കർ നായർ | 2014 |