Ajayan
മലയാള നാടക/സിനിമ രചനാ വഴികളില്‍ നാഴികക്കല്ലുകളായി തീര്‍ന്ന നിരവധി സൃഷ്ടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തോപ്പില്‍ ഭാസി എന്ന അതുല്യ പ്രതിഭയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക് പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച കലാകാരന്‍.
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫിലിം ടെക്നോളജിയില്‍ ഡിപ്ളോമ നേടിയ ശേഷം ചായാഗ്രാഹക സഹായി, സംവിധാന സഹായി എന്ന നിലകളില്‍ തോപ്പില്‍ ഭാസി, പദ്മരാജന്‍, ഭരതന്‍ തുടങ്ങിയവരുടെ കൂടെ സിനിമ രംഗത്ത് പ്രവേശിച്ചു. പെരുന്തച്ചന്‍ എന്ന ചിത്രത്തിനു പുറമേ നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1991-ലെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരം എം.ടി യുടെ തിരക്കഥയില്‍ ഊടും പാവും നെയ്തെടുത്ത പെരുന്തച്ചന്‍ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
Krishnanum Radhayum | ജിമ്മി | Santhosh Pandit | 2011 |