പ്രേമയമുനാ പുളിനം

Film/album: 

 

 

 

ആ..ആ....ആ...
പ്രേമയമുനാ പുളിനം ഋതുരാഗവർണ്ണ ശബളം
ശാന്ത  സുരഭീ തരളം മനസ്സാകെ മദിരാ ചഷകം
മയില്‍പ്പീലി പോലെ നീ മനസ്സിന്റെ താളിലെ
മഴവിൽ കളങ്ങളിൽ വാ നീ വാ
(പ്രേമയമുനാ...)

തുഷാര പൗർണ്ണമി വിപഞ്ചി മീട്ടുമീ
വികാര സാന്ദ്രമാം നിശാസുമങ്ങളിൽ
ഹേ ഹേ ഓഹോ
കിളുന്തു കേസരങ്ങളിൽ പൊഴിഞ്ഞ പൊൻ പൂമ്പൊടി
നിനക്കു നല്കുവാൻ ഒലിച്ച പുഞ്ചിരി
തന്താന തനനനന തന്താന തനനന
(പ്രേമയമുനാ...)

സുതാര്യ മോഹനം പ്രശാന്ത സാഗരം
സുവർണ്ണ ഹംസമേ തുഴഞ്ഞു പോരുമോ
ഹേ ഹേ ഓഹോ
ഉണർന്ന മർമ്മരങ്ങളിൽ
തുടിച്ച എൻ നെഞ്ചകം
നിനക്കുറങ്ങുവാൻ വിരിച്ച കംബളം
(പ്രേമയമുനാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info

അനുബന്ധവർത്തമാനം

Submitted 14 years 5 months ago byജിജാ സുബ്രഹ്മണ്യൻ.