ദിവ്യ എം നായർ

Divya M Nair
ഡബ്ബിംഗ്
ദിവ്യ എം നായർ

ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന മധുസൂദനൻ നായരുടെ മകളായി കൊച്ചിയിലെ പള്ളുരുത്തിയിൽ ജനിച്ചു. സെന്റ് മേരീസ് സ്‌കൂളിലായിരുന്നു പഠനം. ചെറുപ്പത്തിൽത്തന്നെ ക്ലാസിക്കൽ ഡാൻസും സംഗീതവും അഭ്യസിച്ചിരുന്ന ദിവ്യ പത്താംക്ലാസിൽ പഠിയ്ക്കുമ്പോളാണ് ടെലിവിഷൻ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഒരു പ്രാദേശിക ചാനലിൽ അവതാരകയായിട്ടായിരുന്നു ദിവ്യയുടെ തുടക്കം. തുടർന്ന് റേഡിയോ ജോക്കിയായിട്ടായി ആറ് വർഷത്തോളം പ്രവർത്തിച്ചു.

പരസ്യ ചിത്രങ്ങൾക്ക് ശബ്ദം പകർന്നുകൊണ്ട് ദിവ്യ ഡബ്ബിംഗ് മേഖലയിലേയ്ക്കും പ്രവേശിച്ചു. പരസ്യ ചിത്രങ്ങളിലെ പരിചയം തുടർന്ന് സിനിമകൾക്ക് ഡബ്ബ് ചെയ്യാൻ സഹായകരമായി.  തുടർന്ന് നിരവധി സിനിമകളിൽ വിവിധ നടിമാർക്ക് ശബ്ദം പകർന്നു. 2013 -ൽബൈസിക്കിൾ തീവ്സ് എന്ന സിനിമയിലാണ് ദിവ്യ ആദ്യമായി അഭിനയിക്കുന്നത്. ആൻമരിയ കലിപ്പിലാണ് , രക്ഷാധികാരി ബൈജു(ഒപ്പ്)എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകളിൽ വ്യത്യസ്ഥ വേഷങ്ങളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്.

ഈശ്വരൻ സാക്ഷിയായ്എന്ന സീരിയലിലൂടെയാണ് ദിവ്യ സീരിയൽ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന്  വിവിധ സീരിയലുകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കുടുംബപ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി. 

രണ്ട് മക്കൾ മകൾ-സൗപണ്ണിക, മകൻ- ഋഷികേശ്. സൗപർണ്ണികയും അമ്മയെപോലെ സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ബൈസിക്കിൾ തീവ്സ്ജിസ് ജോയ് 2013
സൈഗാള്‍ പാടുകയാണ് ദേവിയുടെ സഹോദരിസിബി മലയിൽ 2015
എന്നും എപ്പോഴും വിനീത് എന്‍ പിള്ളയുടെ ഓഫീസ് സ്റ്റാഫ്സത്യൻ അന്തിക്കാട് 2015
കസബ പോലീസ് ഓഫീസർനിതിൻ രഞ്ജി പണിക്കർ 2016
ആൻമരിയ കലിപ്പിലാണ് വക്കീൽമിഥുൻ മാനുവൽ തോമസ്‌ 2016
ഒരു മുത്തശ്ശി ഗദ നേഴ്‌സ്ജൂഡ് ആന്തണി ജോസഫ് 2016
എബി ഹസീനശ്രീകാന്ത് മുരളി 2017
സർവ്വോപരി പാലാക്കാരൻ സുജാതവേണുഗോപൻ രാമാട്ട് 2017
രക്ഷാധികാരി ബൈജു(ഒപ്പ്)രഞ്ജൻ പ്രമോദ് 2017
അലമാരമിഥുൻ മാനുവൽ തോമസ്‌ 2017
മറഡോണവിഷ്ണു നാരായണൻ 2018
ലഡുഅരുണ്‍ ജോർജ്ജ് കെ ഡേവിഡ് 2018
തനഹപ്രകാശ് കുഞ്ഞൻ 2018
തെളിവ് സൂസൻഎം എ നിഷാദ് 2019
2 സ്റ്റേറ്റ്സ്ജാക്കി എസ് കുമാർ 2020
ഭീമന്റെ വഴി റീത്ത ഉതുപ്പ്അഷ്റഫ് ഹംസ 2021
പുഴു സുഭദ്രറത്തീന ഷെർഷാദ് 2022
ഇമ്പംശ്രീജിത്ത് ചന്ദ്രൻ 2022
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! നദീറആദിൽ മൈമൂനത് അഷ്റഫ് 2023
ഭരതനാട്യം ശാന്തികൃഷ്ണദാസ് മുരളി 2024

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഒറ്റ്ഫെലിനി ടി പി 2022
കുക്കു സുരേന്ദ്രൻ 2017
സർവ്വോപരി പാലാക്കാരൻവേണുഗോപൻ രാമാട്ട് 2017
കലിസമീർ താഹിർ 2016
മിലിരാജേഷ് പിള്ള 2015
ഉൽസാഹ കമ്മിറ്റിഅക്കു അക്ബർ 2014
റിംഗ് മാസ്റ്റർറാഫി 2014
മംഗ്ളീഷ്സലാം ബാപ്പു പാലപ്പെട്ടി 2014
ലണ്ടൻ ബ്രിഡ്ജ്അനിൽ സി മേനോൻ 2014
കളിമണ്ണ്ബ്ലെസ്സി 2013
ഹോട്ടൽ കാലിഫോർണിയഅജി ജോൺ 2013
ഉറുമിസന്തോഷ് ശിവൻ 2011
ഇങ്ങനെയും ഒരാൾകബീർ റാവുത്തർ 2010
കോളേജ് ഡേയ്സ്ജി എൻ കൃഷ്ണകുമാർ 2010
സകുടുംബം ശ്യാമളരാധാകൃഷ്ണൻ മംഗലത്ത് 2010
ഓർക്കുക വല്ലപ്പോഴുംസോഹൻലാൽ 2008
വീരാളിപ്പട്ട്കുക്കു സുരേന്ദ്രൻ 2007
Submitted 11 years 8 months ago byAchinthya.
Tags: 
ദിവ്യ , ദിവ്യ എം നായർ,