ദിലീഷ് നായർ
2ഡി ആനിമേഷൻ രംഗത്ത് ഫ്രീലാൻസറായി ജോലി ചെയ്തിരുന്ന ദിലീഷ് നായർ സിനിമയിലേക്കെത്തുന്നത് സുഹൃത്തും ഫ്ലാറ്റ് മേറ്റുമായ ശ്യാം പുഷ്ക്കരനിലൂടെയും അദ്ദേഹത്തിന്റെ സുഹൃത്ത് ആഷിക് അബുവിലൂടെയുമാണ്. ആനിമേഷൻ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി പരിചയമുണ്ടായിരുന്ന ദിലീഷ്, ശ്യാമിനൊപ്പം ആഷിക് അബുവിന്റെ “സാൾട്ട് & പെപ്പർ” എന്ന ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. "സാൾട്ട് & പെപ്പറി"ന്റെ സൂപ്പർ ഹിറ്റ് വിജയത്തേത്തുടർന്ന് “22ഫീമെയിൽ കോട്ടയം” , “ടാ തടിയാ” എന്നീ ചിത്രങ്ങളിലും തിരക്കഥയൊരുക്കി മലയാളത്തിലെ ശ്രദ്ധേയമായ തിരക്കഥാജോഡികളിലൊന്നായി മാറി. ദിലീഷ് നായരുടെ സ്വതന്ത്ര സംവിധാനത്തിൽ പുറത്തെത്തിയ മലയാള ചലച്ചിത്രമാണ് "ടമാർ പഠാർ". പ്രിഥ്വിരാജിനെ നായകനാക്കിയാണ് ദിലീഷ് തന്റെ ആദ്യ ചിത്രത്തിന് സ്വതന്ത്ര സംവിധാനം നിർവ്വഹിച്ചത്.
തൊടുപുഴ സ്വദേശിയായ ദിലീഷ് തൊടുപുഴ ന്യൂമാൻസ് കോളേജിലെ ബിരുദത്തിനു ശേഷം സിനിമക്കൊപ്പം ആനിമേഷൻ രംഗത്ത് കൊച്ചിയിൽ ജോലി ചെയ്യുന്നു. 22ഫീമെയിൽ കോട്ടയത്തിൽ അഭിനേതാവായും ദിലീഷ് രംഗത്തെത്തിയിരുന്നു. ദിലീഷിന്റെ ജേഷ്ഠൻദീപു നായർ മികച്ച കർണ്ണാടിക് വായ്പാട്ട് കലാകാരനും ചലച്ചിത്ര പിന്നണിഗായകനുമാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ടമാാാർ പഠാാാർ | ദിലീഷ് നായർ | 2014 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
22 ഫീമെയ്‌ൽ കോട്ടയം | ആഷിക് അബു | 2012 | |
ടാ തടിയാ | ആഷിക് അബു | 2012 | |
ചന്ദ്രേട്ടൻ എവിടെയാ | ശിവദാസൻ സാർ | സിദ്ധാർത്ഥ് ഭരതൻ | 2015 |
വൈറസ് | ശാന്തൻ വൈദ്യർ | ആഷിക് അബു | 2019 |
അഞ്ചാം പാതിരാ | കൊക്കൈൻ ഷമീർ | മിഥുൻ മാനുവൽ തോമസ് | 2020 |
പുലിമട | സി പി ഒ ചന്ദ്ര ബോസ് | എ കെ സാജന്‍ | 2023 |
അന്വേഷിപ്പിൻ കണ്ടെത്തും | പൊടിയൻ, രേവമ്മയുടെ ഭർത്താവ് | ഡാർവിൻ കുര്യാക്കോസ് | 2024 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
സോൾട്ട് & പെപ്പർ | ആഷിക് അബു | 2011 |
ടാ തടിയാ | ആഷിക് അബു | 2012 |
ടമാാാർ പഠാാാർ | ദിലീഷ് നായർ | 2014 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
മായാനദി | ആഷിക് അബു | 2017 |
ടമാാാർ പഠാാാർ | ദിലീഷ് നായർ | 2014 |
ഇടുക്കി ഗോൾഡ് | ആഷിക് അബു | 2013 |
ടാ തടിയാ | ആഷിക് അബു | 2012 |
സോൾട്ട് & പെപ്പർ | ആഷിക് അബു | 2011 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ടമാാാർ പഠാാാർ | ദിലീഷ് നായർ | 2014 |
ടാ തടിയാ | ആഷിക് അബു | 2012 |
സോൾട്ട് & പെപ്പർ | ആഷിക് അബു | 2011 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
കാപ്പ | ഷാജി കൈലാസ് | 2022 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സൗദി വെള്ളക്ക | തരുൺ മൂർത്തി | 2022 |