ഡിക്സൻ അന്തിക്കാട്ട് എ ആർ

Dickson Anthikatt A R
Date of Birth: 
Saturday, 15 August, 1987

അന്തിക്കാട്ട് റാഫേലിന്റെയും,ആനിയുടെയും മകനായി എറണാകുളം ജില്ലയിലെ വരാപ്പുഴയിൽ കൂനമ്മാവിൽ ജനിച്ചു. ഹൈസ്‌കൂൾ പഠനത്തിന് ശേഷം എറണാകുളത്തെ CAT അനിമേഷൻ സെന്ററിൽ നിന്നും ഡിക്സൻ 2007-ൽ മൾട്ടിമിഡിയ അനിമേഷൻ കോഴ്സ് പൂർത്തിയാക്കി. അതിനുശേഷം 2011 മുതൽ ചാനലുകളിലും, ചില ഡോക്യൂമെൻട്രികളുടെ എഡിറ്റർ ആയും സിനിമാ മേഖലയിൽ പ്രവർത്തനം ആരംഭിച്ചു.

2019 -ൽ ചിത്രഹാർ എന്ന ആന്തോളജി മൂവിയിലെ ആരാൻ എന്ന ചിത്രത്തിൽ അസ്സോസിയേറ്റ് ഡയറക്ടറും, അതേ ആന്തോളജി മൂവിയിലെ ഹാമിയ എന്ന ചിത്രത്തിൽ ആർട്ട് ഡയറക്ടറും ആയി പ്രവർത്തിച്ചുകൊണ്ട് ഡിക്സൻ സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് നിരവധി ഷോർട് ഫിലിമുകളിലും, വെബ് സീരിസുകളിലും അസോസിയേറ്റ് ഡയറക്ടറായും, പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിച്ചു. 2022 -ൽ സഖീ സുമുഖീ എന്ന മ്യൂസിക്കൽ ഷോർട് ഫിലിം കഥ എഴുതി ഡയറക്റ്റ് ചെയ്തു. അനിമേഷൻ രംഗത്തെ പ്രഗത്ഭൻ ആയ Ak Saiber നിർമ്മിച്ച 3D Space Safari എന്ന Real 3D എഡ്യൂക്കേഷണൽ മൂവിയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ഡിക്സൺ, 2024 -ൽതീ പുക ചാരം എന്ന ചിത്രത്തിൽ പി ആർ ഒ ആയും പ്രവർത്തിച്ചു. മലയാള സിനിമയിലെ സെലിബ്രിറ്റികൾക്ക് ഡിക്സൺ Wikipedia പേജുകൾ ക്രിയേറ്റ് ചെയ്ത്കൊടുക്കാറുണ്ട്.  അടുത്തവർഷം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഡിക്സൻ അന്തിക്കാട്.

സഖീ സുമുഖീ - https://youtu.be/voWZ8s9ATr0?si=rDU_s4a_8hCb_AC7

PH,Facebook

 
 

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
3D സ്പേസ് സഫാരിഎ കെ സൈബർ 2024

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ചിത്രഹാർഅഖില സായൂജ്,ഗൗതം പ്രദീപ്,ഷാമോൻ 2019