താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
സ്വയം വരമായ്
മനോഹാരിയായ്
ദേവരാജനി വിടരുകയായ്
ശകുന്തളയും പ്രിയംവദയും
മധുചന്ദ്രികയായ് ........കുളിരേകി ....
സ്വയം വരമായ്
മനോഹരിയായ്
ദേവരജനി വിടരുകയായ് (2)
ശകുന്തളയും പ്രിയംവദയും (2)
ശുഭോദയ ചന്ദ്രികയായ് കുളിരേകി
കാവ്യദീപ ചാരുതയിൽ
രൂപമാർന്നു മാളവിക
മേഘവീണ തന്ത്രികളിൽ ഓ ഓ
ഹംസനാദം പൊഴിയുകയായ് ഓ ഓ
മാലിനി മന്ദകാമിനി
പ്രിയതമനെങ്ങുപോയ് പ്രിയതമനെങ്ങുപോയ്
ഓ ഓ ചാരുലതേ പറയുക നീ
സ്വയം വരമായ് മനോഹാരിയായ് ....
മാഘമാസ ദൂദിക തൻ
സോമചഷകം നിറയുകയായ്
സാന്ദ്ര മുരളീ മധുരിമയിൽ ആ ആ
രാഗേശലഭം നുകരുകയായ് ഓ ഓ
വൈണികെ ചൈത്രഗായികേ
പ്രിയതമയെങ്ങു പോയ് പ്രിയതമയെങ്ങു പോയ്
ഓ ഓ ഉജ്ജയിനി ഉണരുകയായ്
സ്വയം വരമായ് മനോഹാരിയായ് ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average:6(1 vote)
swayam varamay