താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Thusharam

കഥാസന്ദർഭം: 

ഒരു സൈനികൻ തൻ്റെ ഭാര്യയുടെ മരണത്തിനു കാരണക്കാരനായ മേലുദ്യോഗസ്ഥനോടു പ്രതികാരം ചെയ്യാൻ അയാളുടെ മകളെ തട്ടിക്കൊണ്ടുപോകുന്നു.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 10 April, 1981

Actors & Characters

Cast: 
ActorsCharacter
ക്യാപ്റ്റൻ രവീന്ദ്രൻ
സിന്ധു
ശോഭ
ബ്രിഗേഡിയർ രാജശേഖരൻ
ജാഫർ ഖാൻ
വിജയൻ
പട്ടാളക്കാരൻ
അലക്സാണ്ടർ
നായർ
ഗോവിന്ദൻ നായർ

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
കലാ സംവിധാനം: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
കെ നാരായണൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ചിത്രസം‌യോജനം (എഡിറ്റിംഗ് )
1 981

കഥ സംഗ്രഹം

കഥാസംഗ്രഹം: 

ഇന്ത്യൻ ആർമിയുടെ കാശ്മീർ റെജിമെൻ്റിലെ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ രവീന്ദ്രനും ഭാര്യ ശോഭയും ആർമി  ക്വാർട്ടേഴ്സിലാണു താമസം. ഒരു ദിവസം ഡ്യൂട്ടിയുടെ ഭാഗമായി ഡെൽഹിയിൽ പോയി മടങ്ങിയെത്തിയ രവീന്ദ്രൻ കാണുന്നത് തൂങ്ങി മരിച്ച ശോഭയുടെ മൃതദേഹമാണ്.

ശവമടക്കു കഴിഞ്ഞ് വീട്ടിലെത്തിയ രവീന്ദ്രൻ ശോഭയുടെ ടേപ്പ് റെക്കോർഡർ പ്ലേ ചെയ്യുന്നു. രവിയോട് പറയാനുള്ള കാര്യങ്ങൾ ടേപ്പ് ചെയ്തു വയ്ക്കുന്ന ശീലം ശോഭയ്ക്കുണ്ടായിരുന്നു. താൻ ഗർഭിണിയാണെന്ന് ശോഭ  പറയുന്നത് ടേപ്പിൽ നിന്ന് രവി കേൾക്കുന്നു. പെട്ടെന്ന് പശ്ചാത്തലത്തിൽ ഒരു കോളിംഗ് ബെല്ലിൻ്റെ ശബ്ദം കേൾക്കുന്നു. തുടർന്ന് '' ഗോവിന്ദൻ പൊയ്ക്കോ" എന്നൊരാൾ പറയുന്നതും തുടർന്നയാളും ശോഭയും തമ്മിലുള്ള ഏതാനും സംഭാഷണ ശകലങ്ങളും കേൾക്കാം. പിന്നീടുള്ളവ മാർച്ച് പാസ്റ്റിലെ ബ്യൂഗിളിൻ്റെയും മറ്റും പശ്ചാത്തല ശബ്ദത്തിൽ മുങ്ങിപ്പോവുന്നു. ശബ്ദം തൻ്റെ ബോസായ  ബ്രിഗേഡിയർ രാജശേഖര മേനോൻ്റെതാണെന്ന് രവി തിരിച്ചറിയുന്നു. രാജശേഖരൻ്റെ  ഡ്രൈവറായ ഗോവിന്ദനെ രവി ചോദ്യം ചെയ്യുന്നു. ആദ്യം ഒന്നുമറിയില്ലെന്നു പറയുന്നെങ്കിലും, പിന്നീട്, രാജശേഖരൻ ശോഭയെ ബലാൽസംഗം ചെയ്യുന്നത് താൻ കണ്ടെന്ന് അയാൾ സമ്മതിക്കുന്നു.

രവീന്ദ്രൻ രാജശേഖരൻ്റെ ക്വാർട്ടേഴ്സിലെത്തി അയാളെ തുരുതുരെ വെടി വയ്ക്കുന്നു. താൻ രാജശേഖരനെ കൊന്ന കാര്യം രവീന്ദ്രൻ മേജർ ജനറലിനെ അറിയിക്കുന്നു. അയാൾ അറസ്റ്റിലാകുന്നു. എന്നാൽ മാരകമായി പരിക്കേറ്റെങ്കിലും രാജശേഖരൻ  അപകടനില തരണം ചെയ്യുന്നു. അതറിഞ്ഞ രവി നിരാശനാകുന്നു. അയാൾ പട്ടാള വണ്ടിയിൽ നിന്ന് ചാടി, മഞ്ഞുമൂടിയ മലനിരകളിലേക്ക് ഓടി രക്ഷപ്പെടുന്നു.

കാട്ടിൽ വച്ച് രവീന്ദ്രൻ ജാഫർഖാനെ കണ്ടുമുട്ടുന്നു. പണ്ട് യുദ്ധഭൂമിയിൽ പെട്ട ജാഫർഖാനെയും കുടുംബത്തെയും രക്ഷിച്ചത് രവിയാണ്. അയാൾ രവിയെ തൻ്റെ വീട്ടിലേക്കു കൊണ്ടുപോയി ഉപചരിക്കുന്നു. താൻ കാട്ടിലെത്തിയതിനു കാരണമായ സംഭവങ്ങൾ രവി അയാളോടു പറയുന്നു. രണ്ടു പേരും ചേർന്ന്, ഒരു ആർമി വാഹനം തട്ടിയെടുത്ത്, അതിൽ രാജശേഖരൻ്റെ മകൾ സിന്ധുവിനെ കാട്ടിലേക്ക് തട്ടിക്കൊണ്ടു പോകുന്നു.

കാട്ടിൽ ഒരു ഒറ്റപ്പെട്ട വീട്ടിലാണ് സിന്ധു. രവീന്ദ്രനും ജാഫർ ഖാനും അവളെ  വിരലുകളിൽ മുറിവേൽപിച്ചും തല്ലിയും പീഡിപ്പിക്കുന്നു. അതിൻ്റെ ശബ്ദവും ഫോട്ടോകളും രാജശേഖരന് അയയ്ക്കുന്നു. രാജശേഖരൻ അവയൊക്കെ കേട്ടും കണ്ടും അസ്വസ്ഥനാകുന്നു. അയാൾ ഒരു സൈനിക സംഘത്തെ സിന്ധുവിനെ കണ്ടെത്താൻ നിയോഗിക്കുന്നു.   സിന്ധുവിൻ്റെ പ്രതിശ്രുതവരനായ ക്യാപ്റ്റൻ വിജയൻ മേനോനാണ് സംഘത്തലവൻ. അവർ മലയോരഗ്രാമങ്ങളിലെല്ലാം തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടാകുന്നില്ല. 

ഒരു ദിവസം, രക്ഷപ്പെടാൻ ശ്രമിക്കുന്ന സിന്ധുവിനെ തള്ളി വീഴ്ത്തുന്ന ജാഫർ ഖാൻ അവളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ, "അങ്ങനെ ചെയ്താൽ നമ്മളും ഇവളുടെ അച്ഛനും തമ്മിൽ എന്തു വ്യത്യാസം" എന്നു പറഞ്ഞ് രവീന്ദ്രൻ അയാളെ പിന്തിരിപ്പിക്കുന്നു. അതു കേൾക്കുന്ന സിന്ധുവിന് ആകാംക്ഷയുണ്ടാവുന്നു. രവീന്ദ്രൻ്റെ പേരെഴുതിയ പെട്ടി കാണുന്നതോടെ തൻ്റെ കൂടെയുള്ളത് രവീന്ദ്രനാണെന്ന് അവൾക്കു മനസ്സിലാവുന്നു. തുടർന്ന് അവൾ, നടന്ന കാര്യങ്ങൾ മനസ്സിലാക്കുന്നു. 

ഒരു നാട്ടുകാരനിൽ നിന്നു കിട്ടിയ വിവരം പിന്തുടർന്ന് സേന ജാഫർ ഖാൻ്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ പിടികൂടുന്നു. ഗത്യന്തരമില്ലാതെ അവർ സേനയ്ക്ക് രവീന്ദ്രൻ്റെ താവളം കാട്ടിക്കൊടുക്കുന്നു. എന്നാൽ അപ്പോഴേക്കും രവീന്ദ്രനും മറ്റും   മറ്റൊരിടത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. പിന്തുടരുന്ന സേന അവരെ കണ്ടെത്തുന്നു. ഏറ്റുമുട്ടലിൽ ജാഫർ ഖാൻ കൊല്ലപ്പെട്ടെങ്കിലും രവീന്ദ്രൻ സിന്ധുവുമായി രക്ഷപ്പെടുന്നു. പക്ഷേ, അയാളുടെ കാലിൽ വെടിയേറ്റിരുന്നു. ഇതിനിടയിൽ സേനാംഗങ്ങൾക്ക് സാരമായ പരിക്കുകളേൽക്കുന്നതിനാൽ അവർ പിൻ വാങ്ങുന്നു.

പുതിയ താവളത്തിൽ സിന്ധു രവീന്ദ്രനെ ശുശ്രൂഷിക്കുന്നു. അവൾക്കയാളോട് അലിവും സ്നേഹവും തോന്നുന്നു. ഭക്ഷണമില്ലാതെയവർ കഷ്ടപ്പെടുന്നു. രക്ഷപ്പെട്ടു കൊള്ളാൻ അവളോടയാൾ പറയുന്നു. ഭക്ഷണം തേടിപ്പോയ സിന്ധു സേനയുടെ മുന്നിലെത്തുന്നു. അവർ അവളെ വീട്ടിലെത്തിക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

സിന്ധു അച്ഛനെ കുറ്റപ്പെടുത്തുന്നു. അവളുടെ വാക്കുകൾക്കു മുന്നിൽ  ചൂളുന്ന അയാൾ പട്ടാളക്കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ വാങ്ങുന്നു. 

അത്യന്തം ക്ഷീണിതനായി കാട്ടിലൂടെ അലയുന്ന രവീന്ദ്രനെത്തേടി സിന്ധുവെത്തുന്നു.

Audio & Recording

ഡബ്ബിങ്: 
ശബ്ദം നല്കിയവർ

ചമയം

വസ്ത്രാലങ്കാരം: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
സ്റ്റുഡിയോ: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
ഡിസൈൻസ്: 
നിശ്ചലഛായാഗ്രഹണം: 
Submitted 16 years 2 months ago byKiranz.
Contribution Collection: 
ContributorsContribution
ഓഡിയോ കവർ (Gallery)
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, പോസ്റ്റർ ഇമേജുകൾ
അവാർഡുകൾ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.