താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Madhu Warrier
Date of Birth: 
തിങ്കൾ, 5 July, 1976
സംവിധാനം:1

മലയാള ചലച്ചിത്ര നടൻ, നിർമ്മാതാവ്, സംവിധായകൻ. 1976 ജൂലൈ 5 - ന് തമിഴ് നാട്ടിലെ നാഗർകോവിലിൽ തൃശ്ശൂർ സ്വദേശികളായ മാധവ വാരിയരുടെയും ഗിരിജ വാരിയരുടെയും മകനായി ജനിച്ചു. പ്രശസ്ത സിനിമാതാരം മഞ്ജു വാരിയർ സഹോദരിയാണ്.  കഴക്കൂട്ടം സൈനിക് സ്ക്കൂൾ, കണ്ണൂർ എസ് എൻ വിദ്യാമന്ദിർ എന്നിവിടങ്ങളിലായിരുന്നു മധു വാരിയരുടെ സ്ക്കൂൾ വിദ്യാഭ്യാസം. ഐ എച്ച് എം വിദ്യാമന്ദിരിൽ നിന്നും ഗ്രാജ്വേഷൻ കഴിഞ്ഞു. പഠനത്തിനു ശേഷം കുറച്ചുകാലം മുംബൈ ലീല ഹോട്ടൽ, ഡിസ്നി ക്രൂയിസ് ലൈൻസ് എന്നിവയിലെല്ലാം ജോലി ചെയ്തതിനു ശേഷമാണ് സിനിമയിലേയ്ക്കെത്തുന്നത്. 

2004 ൽ രാജസേനൻ സംവിധാനം ചെയ്ത ഇമ്മിണി നല്ലൊരാൾ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് മധു വാരിയർ ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.  തുടർന്ന് മുപ്പതിലധികം സിനിമകളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ സ്വ ലേ എന്ന സിനിമയിൽ അദ്ദേഹം അസിസ്റ്റന്റ് സംവിധായകനായി. ക്രേസി ഗോപാലൻ, മലർവാടി ആർട്സ് ക്ലബ്.. എന്നീ സിനിമകളിലും സഹ സംവിധായകനായി പ്രവർത്തിച്ചു.

മധു വാരിയർ 2012 ൽ മായാമോഹിനി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ചലച്ചിത്ര നിർമ്മാതാവയി. 2020 ൽലളിതം സുന്ദരം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി.  മധു വാരിയരുടെ ഭാര്യയുടെ പേര് അനു. ഒരു മകൾ ആവണി.

ഫേസ്ബുക്ക്പ്രൊഫൈൽ 

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ലളിതം സുന്ദരംപ്രമോദ് മോഹൻ 2022

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇമ്മിണി നല്ലൊരാൾ രാഹുൽരാജസേനൻ 2004
യൂത്ത് ഫെസ്റ്റിവൽജോസ് തോമസ് 2004
വാണ്ടഡ് ഉണ്ണിമുരളി നാഗവള്ളി 2004
പറയാംപി അനിൽ,ബാബു നാരായണൻ 2004
ഭരത്ചന്ദ്രൻ ഐ പി എസ് അൻവർരഞ്ജി പണിക്കർ 2005
ദി കാമ്പസ് രാജീവ്മോഹൻ 2005
നേരറിയാൻ സി ബി ഐകെ മധു 2005
ഇരുവട്ടം മണവാട്ടിവാസുദേവ് സനൽ 2005
പൊന്മുടിപ്പുഴയോരത്ത് കുമാരൻജോൺസൺ എസ്തപ്പാൻ 2005
അച്ഛനുറങ്ങാത്ത വീട്ലാൽ ജോസ് 2006
രാവണൻജോജോ കെ വർഗീസ് 2006
പ്രണയകാലംഉദയ് അനന്തൻ 2007
റോമിയോരാജസേനൻ 2007
അഞ്ചിൽ ഒരാൾ അർജുനൻപി അനിൽ 2007
ഹലോ സുശീൽറാഫി - മെക്കാർട്ടിൻ 2007
സ്പീഡ് ട്രാക്ക്എസ് എൽ പുരം ജയസൂര്യ 2007
ഡിറ്റക്ടീവ്ജീത്തു ജോസഫ് 2007
എസ് എം എസ്സർജുലൻ 2008
ട്വന്റി 20ജോഷി 2008
ചന്ദ്രനിലേക്കൊരു വഴിബിജു വർക്കി 2008

മൂലകഥ അടിസ്ഥാനമായി ഇറങ്ങിയ സിനിമകൾ

ചിത്രം കഥ സംവിധാനം വര്‍ഷം
ലളിതം സുന്ദരംപ്രമോദ് മോഹൻമധു വാര്യർ 2022

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
മായാമോഹിനിജോസ് തോമസ് 2012
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.