ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

Chowalloor Krishnankutty
Chowalloor Krishnankutty-Lyricist
Date of Birth: 
Saturday, 11 July, 1936
Date of Death: 
Sunday, 26 June, 2022
എഴുതിയ ഗാനങ്ങൾ:57
കഥ:3
സംഭാഷണം:6
തിരക്കഥ:5

ശ്രീ.ചൊവ്വല്ലൂർ, ഭക്തിഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലായിരിക്കും മലയാളികൾക്ക്/സംഗീതാസ്വാദകർക്കു കൂടുതൽ പരിചിതൻ.ടീ.എസ്.രാധാകൃഷ്ണനുമൊത്ത് യേശുദാസിന് (തരംഗിണി )വേണ്ടി തയാറാക്കിയ തുളസീതീർത്ഥം(1986) ( "ഒരു നേരമെങ്കിലും..", "അഷ്ടമിരോഹിണി .." തുടങ്ങിയ നിത്യ ഹരിത ഗാനങ്ങൾ .)നാളിതു വരെ ഇറങ്ങിയ തരംഗിണി ഭക്തി ഗാന ആൽബങ്ങളിൽ ഏറ്റവും ശ്രദ്ധേയമത്രെ!!

യൂസഫലി കേച്ചേരി സംവിധാനം ചെയ്ത "മരം" എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് സിനിമാ പ്രവേശം. തുലാവര്‍ഷം (1975), എന്ന സിനിമയിലെ "സ്വപ്നാടനം ഞാന്‍ തുടരുന്നു" എന്ന സലീല്‍ ദാ ഗാനത്തിലൂടെ ഗാനരചയിതാവായി... പക്ഷേ പലരും ഈ ഗാനത്തിന്റെ രചയിതാവ് വയലാര്‍ ആണെന്നാണ് ഇപ്പോഴും കരുതുന്നത്...സര്‍ഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.

ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി ഒരു പത്ര പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 1950-കളുടെ അവസാനം "നവജീവ"നില്‍ തുടങ്ങിയ പത്രപ്രവര്‍ത്തന ജീവിതം 2004-ല്‍ കോഴിക്കോട് മലയാള മനോരമയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി വിരമിക്കും വരെ തുടര്‍ന്നു. ഇതിനിടയില്‍ 2 വര്‍ഷം കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയിരുന്നു.

 അവലംബം: ശ്രീ രവി മേനോന്റെ പാട്ടെഴുത്ത് എന്ന ആർട്ടിക്കിൾ

അഭിനയിച്ച സിനിമകൾ

ഗാനരചന

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കാനനവാസാ കലിയുഗവരദാഅയ്യപ്പഗീതങ്ങൾഗംഗൈ അമരൻകെ ജെ യേശുദാസ്
സ്വപ്നാടനം ഞാൻ തുടരുന്നുതുലാവർഷംസലിൽ ചൗധരിഎസ് ജാനകി 1976
ഉഷമലരുകളുടെ നടുവില്‍കലോപാസനകെ രാഘവൻപി ജയചന്ദ്രൻ 1981
കലാദേവതേ ദേവതേ കാലംകലോപാസനകെ രാഘവൻകെ ജെ യേശുദാസ്കീരവാണി 1981
നേരം തെറ്റിയ നേരത്ത്കലോപാസനകെ രാഘവൻകെ പി ബ്രഹ്മാനന്ദൻ,കോറസ് 1981
പണ്ടു പണ്ടൊരു നാട്ടില്‍കലോപാസനകെ രാഘവൻഎസ് ജാനകി,പി കെ മനോഹരൻയമുനകല്യാണി 1981
കലാദേവതേ(വേർഷൻ 2)കലോപാസനകെ രാഘവൻകെ ജെ യേശുദാസ് 1981
ആകാശത്തിരിക്കണആനജെറി അമൽദേവ്കെ ജെ യേശുദാസ്,കോറസ് 1983
കരളിനും കരളായ് ( Sad bit)നദി മുതൽ നദി വരെരഘു കുമാർഎസ് ജാനകി 1983
മാനത്തും ഹാല് കുളിരോലും നിലാവ്നദി മുതൽ നദി വരെരഘു കുമാർഎസ് ജാനകി,കെ ജെ യേശുദാസ്,കോറസ് 1983
അല്ലിമലർ കാവിൽഅല്ലിമലർക്കാവ്കോട്ടയം ജോയ്രേണുക ഗിരിജൻ 1984
അലകളലകൾഅല്ലിമലർക്കാവ്കോട്ടയം ജോയ്കെ എസ് ചിത്ര 1984
വിപ്ലവവീര്യം ഉണര്‍ന്നുയരട്ടെപഞ്ചവടിപ്പാലംഎം ബി ശ്രീനിവാസൻസി ഒ ആന്റോ,കോറസ് 1984
നാണയം കണ്ടാല്‍ നക്കിയെടുക്കുംപഞ്ചവടിപ്പാലംഎം ബി ശ്രീനിവാസൻകെ പി ബ്രഹ്മാനന്ദൻ,സി ഒ ആന്റോ 1984
മകരനിലാക്കുളിരാടിപ്പാടിഅയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബംഗംഗൈ അമരൻകെ ജെ യേശുദാസ് 1986
അഖിലാണ്ഡബ്രഹ്മത്തിന്‍അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബംഗംഗൈ അമരൻകെ ജെ യേശുദാസ്സാരംഗ,ഹംസധ്വനി,ഷണ്മുഖപ്രിയ 1986
മന്ദാരം മലര്‍‌മഴ ചൊരിയുംഅയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബംഗംഗൈ അമരൻകെ ജെ യേശുദാസ് 1986
ഉദിച്ചുയര്‍ന്നൂ മാമലമേലേഅയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബംഗംഗൈ അമരൻകെ ജെ യേശുദാസ്മലയമാരുതം 1986
ആനയിറങ്ങും മാമലയില്‍അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബംഗംഗൈ അമരൻകെ ജെ യേശുദാസ് 1986
ഉണര്‍‌ന്നെത്തിടും ഈഅയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബംഗംഗൈ അമരൻകെ ജെ യേശുദാസ് 1986