ചാർമ്മിള

Charmila (actress)
Date of Birth: 
Wednesday, 2 October, 1974
ശർമിള

1974 ഒക്റ്റോബർ 2 ന് മനോഹരന്റെയും ഹൈസയുടെയും മകളായി ചെന്നൈയിൽ ജനിച്ചു. ഹോളി എയ്ഞ്ചൽസ് കോൺവെന്റിലായിരുന്നു ചാർമ്മിളയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എത്തിരാജ് കോളെജ് ഓഫ് വുമണിൽ നിന്നും ബിരുദം നേടി.

1979 ൽനല്ലതൊരു കുടുംബംഎന്ന തമിഴ് ചിത്രത്തിൽ ബാലനടിയായിട്ടാണ് ചാർമ്മിള ആദ്യം അഭിനയിക്കുന്നത്. അതിനുശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം 1991 ൽഒലിയാട്ടംഎന്ന സിനിമയിലാണ് അഭിനയിച്ചത്. ആ വർഷം തന്നെ മോഹൻലാലിന്റെ നായികയായിധനംഎന്ന ചിത്രത്തിലൂടെ ചാർമ്മിള മലയാളത്തിലെത്തി. തുടർന്ന്കേളി, കാബൂളിവാല, കമ്പോളം...എന്നിവയുൾപ്പെടെ മുപ്പതിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി എഴുപതിലധികം ചിത്രങ്ങളിൽ ചാർമ്മിള അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. ചാർമ്മിളക്ക് ഒരു മകനുണ്ട്.

 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ധനംസിബി മലയിൽ 1991
കേളിഭരതൻ 1991
അങ്കിൾ ബൺ റോസിഭദ്രൻ 1991
പ്രിയപ്പെട്ട കുക്കുസുനിൽ 1992
വക്കീൽ വാസുദേവ്പി ജി വിശ്വംഭരൻ 1993
രാജധാനിജോഷി മാത്യു 1994
കാബൂളിവാല ലൈലസിദ്ദിഖ്,ലാൽ 1994
കമ്പോളം പവിഴംബൈജു കൊട്ടാരക്കര 1994
കടൽസിദ്ദിഖ് ഷമീർ 1994
അറേബ്യജയരാജ് 1995
തിരുമനസ്സ് ചെമ്പകംഅശ്വതി ഗോപിനാഥ് 1995
കളമശ്ശേരിയിൽ കല്യാണയോഗം അശ്വതിബാലു കിരിയത്ത് 1995
സ്പെഷ്യൽ സ്ക്വാഡ്കല്ലയം കൃഷ്ണദാസ് 1995
പീറ്റർസ്കോട്ട്ബിജു വിശ്വനാഥ് 1995
രാജകീയംസജി 1995
ചന്തസുനിൽ 1995
അർജ്ജുനൻപിള്ളയും അഞ്ചുമക്കളും ജയശ്രീചന്ദ്രശേഖരൻ 1997
മാണിക്യക്കൂടാരംജോർജ്ജ് മാനുവൽ 1997
ഗജരാജമന്ത്രം വിനിതതാഹ 1997
കിള്ളിക്കുറിശ്ശിയിലെ കുടുംബമേള ആശവിജി തമ്പി 1997