ബിന്നി ബെഞ്ചമിൻ
Binny Benjamine
കൊല്ലം സ്വദേശിയായ ബിന്നി റിങ്കി ബെഞ്ചമിൻ. ഇപ്പോൾ കൊച്ചിയിൽ താമസം. കൊല്ലം മൗണ്ട് കാർമൽ കോൺവെന്റ് സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് കോയമ്പത്തൂർ സിഎംഎസ് കോളേജിൽ നിന്നും ലിറ്ററേച്ചറിൽ ബിഎ ബിരുദവും എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ലിറ്ററേച്ചറിൽ എംഎ ബിരുദാനന്തര ബിരുദവും നേടി. മുദ്ര സെന്റർ ഫോർ ഡാൻസ് കൊച്ചിയിൽ നിന്നും ബിന്നി കഥക് നൃത്തം അഭ്യസിച്ചിട്ടുണ്ട് ആദ്യ ചലച്ചിത്രം ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അങ്കമാലി ഡയറീസ് | സഖി | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
തണ്ണീർമത്തൻ ദിനങ്ങൾ | ബിന്ദു മിസ്സ് | ഗിരീഷ് എ ഡി | 2019 |
ജനമൈത്രി | ജോൺ മന്ത്രിക്കൽ | 2019 | |
രജനി | അലക്സിന്റെ ഭാര്യ | വിനിൽ സ്കറിയാ വർഗീസ് | 2023 |
സൂക്ഷ്മദർശിനി | ജെസ്ന | എം സി ജിതിൻ | 2024 |
കൊണ്ടൽ | പീറ്ററിൻ്റെ ഭാര്യ | അജിത്ത് മാമ്പള്ളി | 2024 |