ബിച്ചു തിരുമല

Bichu Thirumala
Date of Birth: 
Thursday, 13 February, 1941
Date of Death: 
Friday, 26 November, 2021
എഴുതിയ ഗാനങ്ങൾ:913
സംഗീതം നല്കിയ ഗാനങ്ങൾ:15
ആലപിച്ച ഗാനങ്ങൾ:8
കഥ:1
സംഭാഷണം:2

1941 ഫെബ്രുവരി 13 -ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍നായരുടെയും മൂത്തമകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടി. 1962ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകോത്സവത്തില്‍ 'ബല്ലാത്ത ദുനിയാവാണ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. ഗാനരചയിതാവായി സിനിമയിലേക്ക് വഴിതെറ്റിവന്ന, ബിച്ചു എന്നറിയപ്പെടുന്ന ശിവശങ്കരന്‍ നായര്‍, സംവിധായകന്‍ എം. കൃഷ്ണന്‍നായർ 1970-ൽ സംവിധാനം ചെയ്ത 'ശബരിമല ശ്രീ ധർമ്മശാസ്താ' എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ്  സിനിമാരംഗത്തെത്തുന്നത്.  അതിനുശേഷം ഏതാണ്ട് ഒരു വർഷത്തിനു ശേഷമാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി 'ബ്രാഹ്മമുഹൂർത്തം' എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ആദ്യ ചലച്ചിത്രഗാനം. പക്ഷേ ആ ചിത്രം റിലീസായില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ദാമ' യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985-ൽ പുറത്തിറങ്ങിയ 'സത്യം' എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി അദ്ദേഹം.

ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും സംഭാഷണവും, 'ഇഷ്ടപ്രാണേശ്വരി' എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

ആദ്യ കവിതാസമാഹാരമായ 'അനുസരണയില്ലാത്ത മനസ്സിന്' 1990ലെ വാമദേവന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു അദ്ദേഹം.

സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ മലയാളികൾക്ക് മൂളി നടക്കാനായി ബിച്ചുവിന്റെ തൂലികയിൽ നിന്നു പിറന്നു.1994 ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ബിച്ചു ഏറെനാൾ സംഗീതലോകത്തു നിന്ന് വിട്ടു നിന്നു. എ ആർ റഹ്മാന്റെ ആദ്യചിത്രമായ യോദ്ധയ്ക്ക് "പടകാളി" വരികളെഴുതി വേഗത കൂട്ടിയ തൂലികയാണു ബിച്ചുവിന്റേത്.പാവാട വേണം മേലാട വേണം ,നീലജലാശയത്തിൽ, രാകേന്ദു കിരണങ്ങൾ ,സുന്ദരീ സുന്ദരീ, ഏഴു സ്വരങ്ങളും തുടങ്ങി പാട്ടിന്റെ പല പല അക്ഷരച്ചിട്ടകളിലേക്കും ബിച്ചു തിരുമല നമ്മളെ കൂടെ കൊണ്ടു നടന്നു.

പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമൻ ശങ്കർ ബിച്ചു സംഗീതസംവിധായകനാണ്.

ഹൃദ്രോഗബാധയെത്തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2021 നവംബർ 26 വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ ഈ ലോകത്ത് നിന്നും യാത്രയായി.

 

കഥ

ചിത്രം സംവിധാനം വര്‍ഷം
ശക്തി (1980)വിജയാനന്ദ് 1980

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ശക്തി (1980)വിജയാനന്ദ് 1980
ഇഷ്ടപ്രാണേശ്വരിസാജൻ 1979

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
രാമകഥപ്പാട്ടിലെപൂക്കണി - ആൽബംബിച്ചു തിരുമലബിച്ചു തിരുമല
രാജാധിരാജന്റെ വളർത്തുപക്ഷികാമം ക്രോധം മോഹംബിച്ചു തിരുമലശ്യാം 1975
ധൂമം ധൂമാനന്ദ ലഹരിഞാൻ നിന്നെ പ്രേമിക്കുന്നുബിച്ചു തിരുമലഎം എസ് ബാബുരാജ് 1975
ഓണം വന്നേ പൊന്നോണം വന്നേവെല്ലുവിളിബിച്ചു തിരുമലഎം എസ് വിശ്വനാഥൻ 1978
മനുഷ്യ മനഃസാക്ഷികളുടെഅന്യരുടെ ഭൂമിബിച്ചു തിരുമലഎ ടി ഉമ്മർ 1979
ഒരു മയിൽപ്പീലിയായ്അണിയാത്ത വളകൾബിച്ചു തിരുമലഎ ടി ഉമ്മർയമുനകല്യാണി 1980
പോകാതെ പോകാതെഅങ്ങാടിക്കപ്പുറത്ത്ബിച്ചു തിരുമലശ്യാം 1985
ഭൂമി കറങ്ങുന്നുണ്ടോടാഒപ്പം ഒപ്പത്തിനൊപ്പംബിച്ചു തിരുമലജെറി അമൽദേവ് 1986

ഗാനരചന

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
വിഷ്ണുമായയിൽ പിറന്നഅയ്യപ്പസുപ്രഭാതംകെ ജി ജയൻകെ ജി ജയൻസിന്ധുഭൈരവി
അയ്യപ്പൻ തിന്തകത്തോംഅയ്യപ്പസുപ്രഭാതംകെ ജി ജയൻകെ ജി ജയൻ
ശരറാന്തൽവെളിച്ചത്തിൽ ശയനമുറിയിൽആകാശവാണി ഗാനങ്ങൾഎം ജി രാധാകൃഷ്ണൻകമുകറ പുരുഷോത്തമൻ
ശരറാന്തൽ വെളിച്ചത്തിൽആകാശവാണി ഗാനങ്ങൾഎം ജി രാധാകൃഷ്ണൻകമുകറ പുരുഷോത്തമൻ
കണ്ണാടിഇവർ ഇന്നു വിവാഹിതരാകുന്നുജി ദേവരാജൻകെ ജെ യേശുദാസ്,പി മാധുരി
മഞ്ജൂള വലം വെച്ചകളഭച്ചാർത്ത്ജി ദേവരാജൻ
ഇതു വരെ പാടാത്ത ഗാനംകളഭച്ചാർത്ത്ജി ദേവരാജൻ
മകരസംക്രമ സന്ധ്യയിൽദീപം മകര ദീപംബിച്ചു തിരുമലപി ജയചന്ദ്രൻ
അപ്പവും വീഞ്ഞുമായ്പരിശുദ്ധ ഗാനങ്ങൾശ്യാംകെ ജെ യേശുദാസ്
ആഴിയ്ക്കക്കരെ ആകാശമുറ്റത്ത്‌പൂക്കണി - ആൽബംബിച്ചു തിരുമലപി സുശീലാദേവി,അമ്പിളിക്കുട്ടൻ
ഇഷ്ടദേവന്റെ തിരുസന്നിധിയിൽപൂക്കണി - ആൽബംബിച്ചു തിരുമലപി സുശീലാദേവി
രാമകഥപ്പാട്ടിലെപൂക്കണി - ആൽബംബിച്ചു തിരുമലപി സുശീലാദേവി,ബിച്ചു തിരുമല
അയ്യോ മേല എന്തൊരു വേലപൂക്കണി - ആൽബംബിച്ചു തിരുമലറാണി ജോയ്
ഗ്രീഷ്മസന്ധ്യാപൂക്കണി - ആൽബംബിച്ചു തിരുമലഎൻ ശ്രീകാന്ത്,പി സുശീലാദേവി
രാജപാതയ്ക്കരികിൽപൂക്കണി - ആൽബംബിച്ചു തിരുമലഅമ്പിളിക്കുട്ടൻ
ജനിച്ചു നീ ജനിച്ചൂപൂക്കണി - ആൽബംബിച്ചു തിരുമലകമുകറ പുരുഷോത്തമൻ
പ്രിയമാനസാ നിൻപ്രണയത്തിന്റെ ദേവരാഗങ്ങൾജി ദേവരാജൻപി മാധുരി
ബ്രാഹ്മമുഹൂർത്തത്തിൽഭജഗോവിന്ദംകെ ജി വിജയൻ,കെ ജി ജയൻകെ ജെ യേശുദാസ്
പോയൊരു പൊന്നിൻചിങ്ങമുത്തോണംരവീന്ദ്രൻഎം ജി ശ്രീകുമാർ
ഇഷ്ടദേവന്റെ തിരുസന്നിധിയിൽലളിതഗാനങ്ങൾഎം ജി രാധാകൃഷ്ണൻകെ എസ് ബീന

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ജനിച്ചു നീ ജനിച്ചൂപൂക്കണി - ആൽബംബിച്ചു തിരുമലകമുകറ പുരുഷോത്തമൻ
ഇഷ്ടദേവന്റെ തിരുസന്നിധിയിൽപൂക്കണി - ആൽബംബിച്ചു തിരുമലപി സുശീലാദേവി
അയ്യോ മേല എന്തൊരു വേലപൂക്കണി - ആൽബംബിച്ചു തിരുമലറാണി ജോയ്
രാമകഥപ്പാട്ടിലെപൂക്കണി - ആൽബംബിച്ചു തിരുമലപി സുശീലാദേവി,ബിച്ചു തിരുമല
രാജപാതയ്ക്കരികിൽപൂക്കണി - ആൽബംബിച്ചു തിരുമലഅമ്പിളിക്കുട്ടൻ
ഗ്രീഷ്മസന്ധ്യാപൂക്കണി - ആൽബംബിച്ചു തിരുമലഎൻ ശ്രീകാന്ത്,പി സുശീലാദേവി
ആഴിയ്ക്കക്കരെ ആകാശമുറ്റത്ത്‌പൂക്കണി - ആൽബംബിച്ചു തിരുമലപി സുശീലാദേവി,അമ്പിളിക്കുട്ടൻ
മകരസംക്രമ സന്ധ്യയിൽദീപം മകര ദീപംബിച്ചു തിരുമലപി ജയചന്ദ്രൻ
ഹൃദയം കളിവീണയാക്കി മീട്ടിടുന്നസത്യംബിച്ചു തിരുമലകെ ജെ യേശുദാസ് 1985
അമ്മാനം അമ്മാനംസത്യംബിച്ചു തിരുമലസുമൻ ബിച്ചു 1985
കേഴൂ വേഴാമ്പലേസത്യംബിച്ചു തിരുമലഈശ്വരിപണിക്കർ 1985
വസന്ത മഴയില്‍സത്യംബിച്ചു തിരുമലഈശ്വരിപണിക്കർ,എം ജി ശ്രീകുമാർ 1985
നീലമേഘവര്‍ണ്ണ കണ്ണാകൃഷ്ണഗാഥ - ആൽബംബിച്ചു തിരുമലകെ ജി വിജയൻ,കെ ജി ജയൻ 1985
കാളിന്ദി തന്‍കൃഷ്ണഗാഥ - ആൽബംബിച്ചു തിരുമലപി സുശീലാദേവി 1985
എന്നും നിന്‍ നാമങ്ങള്‍കൃഷ്ണഗാഥ - ആൽബംബിച്ചു തിരുമലഅമ്പിളിക്കുട്ടൻ 1985

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ശബരിമല ശ്രീ ധർമ്മശാസ്താഎം കൃഷ്ണൻ നായർ 1970