ഭൂമി ജെ എൻ
നൃത്തസംവിധായിക, അഭിനേത്രി, ഫൈറ്റ് കൊറിയോഗ്രാഫർ
അഭിഭാഷക നീനാ ജോസിന്റേയും സംവിധായകനും നിർമ്മാതാവുമായ ഡോ. എസ് ജനാർദ്ദനന്റേയും മൂത്ത മകളായി തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ജനിച്ചു. ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് വഞ്ചിയൂർ, സരസ്വതി വിദ്യാലയ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്നും ഫിലോസഫിയിൽ ബിരുദം ഒന്നാം റാങ്കോടെയും ബിരുദാനന്തര ബിരുദം മൂന്നാം റാങ്കോടെയും പൂർത്തിയാക്കിയിരുന്നു.തുടർന്ന് എം.ഫിൽ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പൂർത്തിയാക്കിയപ്പോൾ കേരള യൂണിവേഴ്സിറ്റി ടോപ്പ് സ്കോററും ആയിരുന്നു. ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്. ജീവിത പങ്കാളിയായ ഉല്ലാസ് മോഹനൊപ്പമാണ് ഭൂമിയുടെ കലാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഉല്ലാസിനൊപ്പം ഹിപ്പ് ഹോപ്പ്, contemporary, Aerial dance, കളരി എന്നിവയിൽ പരിശീലനം നേടുകയും സിനിമകളിൽ നൃത്ത സംവിധാനത്തിന് സഹായിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
മലയാളം കൂടാതെ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഇണം ( തമിഴ് ) , സിൻ ( ഇംഗ്ലീഷ് ) ബിനീഷ് സംവിധാനം ചെയ്ത ഇലൈ ( തമിഴ് ) സംഗീത് ശിവൻ ഒരുക്കുന്ന ബ്രഹ്മ് എന്ന വെബ്‌സീരിസിലും അഭിനേതാവായും നൃത്തസംവിധായികയായും ഫൈറ്റ് കൊ റിയോഗ്രാഫർ ആയി പ്രവർത്തിച്ചിട്ടുണ്ട് .പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ നാടക-നൃത്ത ശില്പമായ 'കരുണ'യിൽ അഭിനയിക്കുകയും ഉല്ലാസിനൊപ്പം നൃത്ത സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. പിതാവ് ഡോ. എസ് ജനാർദ്ദനൻ അറിയപ്പെടുന്ന സിനിമ-ടെലിവിഷൻ സംവിധായകനും നിർമ്മാതാവുമാണ്. സഹോദരൻ ആദിത്യനും ടെലിവിഷൻ രംഗത്ത് സഹസംവിധായകനായി പ്രവർത്തിക്കുന്നു.
ഭൂമിയുടെ ഇമെയിൽ - bhoomijn007@gmail.com | ഫേസ്ബുക്ക്പ്രൊഫൈലിവിടെ | യൂട്യൂബ്ചാനലിവിടെ
കോറിയോഗ്രഫി
Asst. Choreographer
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ജാക്ക് ആൻഡ് ജിൽ | സന്തോഷ് ശിവൻ | 2022 |
ഓട്ടർഷ | സുജിത്ത് വാസുദേവ് | 2018 |
ദി ഗ്രേറ്റ് ഫാദർ | ഹനീഫ് അദേനി | 2017 |
എന്റെ സത്യാന്വേഷണ പരീക്ഷകൾ | കുക്കു സുരേന്ദ്രൻ | 2015 |
മോനായി അങ്ങനെ ആണായി | സന്തോഷ് ഖാൻ | 2014 |
8.20 | ശ്യാം മോഹൻ | 2014 |
ബാങ്കിൾസ് | ഡോ സുവിദ് വിൽസണ് | 2013 |
ജവാൻ ഓഫ് വെള്ളിമല | അനൂപ് കണ്ണൻ | 2012 |