ഭാസ്കരക്കുറുപ്പ്

Bhaskara Kurup

കോഴിക്കോട് സ്വദേശിയും കോഴിക്കോട് നാടക വേദിയിലെ അറിയപ്പെടുന്ന നടനുമായിരുന്നു ഭാസ്ക്കര കുറുപ്പ്. കോഴിക്കോട് നഗരസഭ ജീവനക്കാരനും നഗരസഭയിലെ KMCSU എന്ന സംഘടനയുടെ നേതാവുമായിരുന്ന അദ്ധേഹം നാടകങ്ങളിലൂടെയായിരുന്നു തന്റെ കലാജീവിതത്തിന് തുടക്കം കുറിച്ചത്. കോഴിക്കോട് സ്വദേശികളായ സിനിമാപ്രവർത്തകരുമായുള്ള ബന്ധങ്ങളാണ് ഭാസ്ക്കര കുറുപ്പിന് സിനിമയിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തത്.

1974 -ൽ പി എൻ മേനോൻ സംവിധാനം ചെയ്തതാളപ്പിഴ എന്ന ചിത്രത്തിൽ ബീരാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഭാസ്ക്കര കുറുപ്പ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. എന്നാൽ നാല് വർഷത്തിനുശേഷം 1978 -ൽ ഉദയം കിഴക്കു തന്നെ എന്ന പേരിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ആ വർഷം തന്നെ ഹരിഹരൻ സംവിധാനം ചെയ്ത യാഗാശ്വം എന്ന സിനിമയിലും അഭിനയിച്ചു. 1979 -ൽ ഇറങ്ങിയ ഹരിഹരന്റെ തന്നെ ശരപഞ്ജരം എന്ന സിനിമയിലെ ചെല്ലപ്പൻ എന്ന കഥാപാത്രത്തിലൂടെയാണ് ഭാസ്ക്കര കുറുപ്പ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് വിൽക്കാനുണ്ട് സ്വപ്നങ്ങൾ,മേള,ലാവമുത്തുച്ചിപ്പികൾഅങ്ങാടിഈനാട്വെള്ളംവാർത്തദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്നിവയുൾപ്പെടെ മുപ്പതോളം ചിത്രങ്ങളിൽ അദ്ധേഹം അഭിനയിച്ചു. 1986 -ലായിരുന്നു ഭാസ്ക്കര കുറുപ്പ് ഹൃദയ സ്തംഭനം മൂലം അന്തരിച്ചത്. മരണശേഷം അദ്ദേഹമഭിനയിച്ച നാല് ചിത്രങ്ങൾ കൂടി പ്രദർശനത്തിനെത്തുകയുണ്ടായി. 
എൺപതുകളുടെ തുടക്കത്തിൽ നെടുമുടിയെ നായകനാക്കി ബേപ്പൂർ മണി സംവിധാനം ചെയ്തരാജ്യദ്രോഹികൾ എന്ന ചിത്രത്തിൽ ഭാസ്ക്കര കുറുപ്പ് MLA ദിവാകരൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.1987 നവംബറിൽ ജനങ്ങളുടെ ശ്രദ്ധക്ക് എന്ന പേരിൽ ഈ ചിത്രം റിലീസാവുകയുണ്ടായി. ഇതായിരുന്നു ഭാസ്ക്കര കുറുപ്പിന്റെ അവസാനം റിലീസായ സിനിമ.. 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉദയം കിഴക്കു തന്നെപി എൻ മേനോൻ 1978
യാഗാശ്വം ഇന്റർവ്യൂ ബോർഡ് അംഗം ഗോപിനാഥ്ടി ഹരിഹരൻ 1978
ശരപഞ്ജരം ചെല്ലപ്പൻടി ഹരിഹരൻ 1979
വിൽക്കാനുണ്ട് സ്വപ്നങ്ങൾ കുറുപ്പ്എം ആസാദ് 1980
മേള ബാപ്പുജികെ ജി ജോർജ്ജ് 1980
ലാവ രാജശേഖരന്റെ സഹായിടി ഹരിഹരൻ 1980
മുത്തുച്ചിപ്പികൾ തങ്കപ്പൻടി ഹരിഹരൻ 1980
അങ്ങാടി ഹംസഐ വി ശശി 1980
കള്ളൻ പവിത്രൻ ഇൻസ്പെക്ടർപി പത്മരാജൻ 1981
ചിരിയോ ചിരി ഇൻസ്പെക്ടർബാലചന്ദ്ര മേനോൻ 1982
അങ്കുരം തൊഴിലാളിടി ഹരിഹരൻ 1982
ഇന്നല്ലെങ്കിൽ നാളെ രജിസ്റ്റ്രാർഐ വി ശശി 1982
ഈനാട് അണ്ണാച്ചിഐ വി ശശി 1982
കടമ്പ മമ്മുക്കപി എൻ മേനോൻ 1983
ഇനിയെങ്കിലും കുറുപ്പ്ഐ വി ശശി 1983
ഉണരൂ സേവ്യർമണിരത്നം 1984
അനുബന്ധം കാളക്കണ്ടത്തിൽ കുഞ്ഞിരാമൻഐ വി ശശി 1985
വെള്ളംടി ഹരിഹരൻ 1985
ഒഴിവുകാലംഭരതൻ 1985
ദൂരെ ദൂരെ ഒരു കൂടു കൂട്ടാംസിബി മലയിൽ 1986