ഭാനുമതി പയ്യന്നൂർ
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശിനി. ഭാഗവതരായിരുന്ന അച്ഛൻ കണ്ണൻ പണിക്കർ, മാണിയമ്മ എന്നിവരുടെ മൂത്ത മകളായി മുക്കോട് എന്ന സ്ഥലത്ത് 1958 ഡിസംബർ നാലിന് ജനിച്ചു. ഒൻപതാം ക്ലാസ് വരെ പഠിച്ച ശേഷം വിവാഹം കഴിച്ചു. പതിമൂന്നാമത്തെ വയസിലാണ് ആദ്യമായി നാടകം അഭിനയിച്ചത്. പഠിച്ച സ്കൂളിൽ വച്ച് അധ്യാപകരുടെ പ്രോത്സാഹനത്തിലായിരുന്നു തുടക്കം. പിന്നീട് അമൈച്വർ നാടകങ്ങളിലൂടെ പ്രൊഫഷണൽ നാടക വേദികളിൽ സജീവമായി. ഇബ്രാഹിം വേങ്ങരയുടെ കോഴിക്കോട് ചിരന്തന, കോഴിക്കോട് വിശ്വകല തുടങ്ങിയ ട്രൂപ്പുകളിൽ പിന്നീട് പ്രൊഫഷണൽ വേദികളിൽ നാടകങ്ങളിൽ അഭിനേത്രിയായി തുടർന്നു.
ആദ്യത്തെ സിനിമ ഇവൻ മേഘരൂപൻ, അതിനു ശേഷം അമീബ, ഉരിയാട്ട് തുടങ്ങി ഏകദേശം 20തോളം സിനിമകളിൽ വേഷമിട്ടു. ആൻഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ആണ് സിനിമാ രംഗത്ത് ശ്രദ്ധേയ ആയി മാറിയത്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന് ഭാനുമതിയുടെ ഡയലോഗ് ഡെലിവറി നന്നായി ഇഷ്ടമായത് കാരണം സിനിമയിൽ ശ്രദ്ധേയമായ ഒരു ഹോം നേഴ്സിന്റെ വേഷം തന്നെ നൽകിയിരുന്നു. തുടർന്ന് വന്ന ന്നാ താൻ കേസ് കൊട് എന്ന സിനിമയിലും ഉൾപ്പെടുത്തി.
ഏകദേശം 5 ഷോട്ട് ഫിലിം, 3 ആൽബം എന്നിവയിലൊക്കെ വേഷമിട്ടു. പിന്നെ കൊറോണ കാലത്ത് ഗ്രൂപ്പ്ന് വേണ്ടി 3 ശബ്ദനാടകങ്ങൾ എഴുതി സംവിധാനം ചെയ്തു.
രണ്ട് അനുജന്മാരും അമ്മയും അച്ഛനുമടക്കം എല്ലാവരും മരണപ്പെട്ട ഭാനുമതിയുടെ മകൻ മനു പയ്യന്നൂർ നാടകപ്രവർത്തകനാണ്. മകൾ സജിത
ഭാനുമതി പയ്യന്നൂരിന്റെ ഇന്റർവ്യൂ കഫേയിൽ വായിക്കാം - നായ കടിച്ചതാ അതോ പുലിയാ ? കാർത്യായനേച്ചി ഇവിടെയുണ്ട് - | M3DB Cafe
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
പുലിജന്മം | പ്രിയനന്ദനൻ | 2006 | |
ഇവൻ മേഘരൂപൻ | പി ബാലചന്ദ്രൻ | 2012 | |
അമീബ | മനോജ് കാന | 2016 | |
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 | കാർത്ത്യായനി ചേച്ചി | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | 2019 |
ഉരിയാട്ട് | കെ ഭുവനചന്ദ്രൻ | 2020 | |
അർച്ചന 31 നോട്ട്ഔട്ട് | അഖിൽ അനിൽകുമാർ | 2022 | |
ന്നാ, താൻ കേസ് കൊട് | നഴ്സ് | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | 2022 |
പടവെട്ട് | സരോജിനി | ലിജു കൃഷ്ണ | 2022 |
തല്ലുമാല | ജംഷി ഉമ്മ | ഖാലിദ് റഹ്മാൻ | 2022 |
സബാഷ് ചന്ദ്രബോസ് | വി സി അഭിലാഷ് | 2022 | |
പുള്ളി | ജിജു അശോകൻ | 2023 | |
മോമോ ഇൻ ദുബായ് | മുത്തശ്ശി | അമീൻ അസ്‌ലം | 2023 |
പ്രണയ വിലാസം | റംലയുടെ ഉമ്മ | നിഖിൽ മുരളി | 2023 |
എങ്കിലും ചന്ദ്രികേ... | ദേവിക ചേച്ചി | ആദിത്യൻ ചന്ദ്രശേഖർ | 2023 |
ജിന്ന് | മാലി | സിദ്ധാർത്ഥ് ഭരതൻ | 2023 |
ചാൾസ് എന്റർപ്രൈസസ് | വിലാസിനി | സുഭാഷ് ലളിത സുബ്രഹ്മണ്യൻ | 2023 |
രേഖ | ആശുപത്രിയിലെ വൃദ്ധ | ജിതിൻ ഐസക് തോമസ് | 2023 |
കാസർഗോൾഡ് | ഗോൾഡ് കടത്തുന്ന സ്ത്രീ | മൃദുൽ എം നായർ | 2023 |
ഇടി മഴ കാറ്റ് | അമ്പിളി എസ് രംഗൻ | 2025 |