ബേസിൽ സി ജെ

Basil CJ
Basil CJ
ബേസിൽ സി ജെ
ബേസിൽ ജോസഫ്
എഴുതിയ ഗാനങ്ങൾ:7
സംഗീതം നല്കിയ ഗാനങ്ങൾ:14
ആലപിച്ച ഗാനങ്ങൾ:1

ആദ്യകാലം

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ബേസിലിന്റെ ജനനം. ഹൈസ്കൂൾകാലം മുതൽക്കേ പാട്ടുകൾ എഴുതി ഈണം നൽകുമായിരുന്ന ബേസിൽ തന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് പുല്ലാങ്കുഴൽ പഠിക്കാനാരംഭിച്ചു. കൊമേഴ്സിൽ ബിരുദം നേടിയതിനു ശേഷം സംഗീതത്തിൽ തുടർന്നുള്ള പഠനങ്ങൾക്കായി ചെന്നൈയിലേക്ക് താമസം മാറി. കർണാടിക് ഫ്ലൂട്ടിലെ പഠനങ്ങൾ തുടർന്നതിനൊപ്പം പിയാനോയും പഠിച്ച് തുടങ്ങി. SAE ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഓഡിയോ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കിയതിനു ശേഷം ചെന്നൈയിലെ വിവിധ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചു. 2014 മുതൽ സ്വതന്ത്ര സംഗീത സംവിധായകനാണ്.

കരിയർ

ബേസിലിന്റെ ആദ്യത്തെ പ്രധാനപ്പെട്ട വർക്ക് 2012 ൽ പുറത്തിറങ്ങിയ "12 Little Piano Pieces" എന്ന പിയാനോ സ്കോർബുക്ക് ആണ്. വെസ്റ്റേൺ ക്ലാസിക്കൽ വിഭാഗത്തിൽ വരുന്ന പിയാനോ കമ്പോസിഷനുകൾ ആണ് ഇതിലുള്ളത്. 2014 ൽ 'ഒരാൾപ്പൊക്കം' എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ട് സിനിമ സംഗീത മേഖലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. തുടർന്ന് നിരൂപകപ്രശംസ നേടിയ നിരവധി ചലച്ചിത്രങ്ങൾക്ക് ബേസിൽ സംഗീതം നൽകി.  വെസ്റ്റേൺ ക്ലാസിക്കൽ, ജാസ്, ഇന്ത്യൻ ക്ലാസിക്കൽ, ഫോക്ക് എന്നിങ്ങനെ വിവിധ സംഗീതശാഖകളുടെ സ്വാധീനം ബേസിലിന്റെ സംഗീതത്തിൽ കാണാനാവും. "ഒഴിവുദിവസത്തെ കളി" എന്ന ചിത്രത്തിലെ "ഷാപ്പു കറിയും" എന്ന ഗാനം പൂർണ്ണമായും സ്റ്റുഡിയോക്ക് പുറത്ത് ലൈവായി റെക്കോർഡ് ചെയ്തതാണ്. കരിന്തലക്കൂട്ടം എന്ന ഫോക്ക് ബാൻഡ് ആണ് ഈ ഗാനം പാടിയത്.  2020 ൽ "ഉടമ്പടി" എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതം "6 Monologues" എന്ന പേരിൽ ഒരു പിയാനോ സ്കോർ ബുക്ക് ആയി പ്രസിദ്ധീകരിച്ചു. ഒരു മലയാളസിനിമയുടേതായി പുറത്ത് വരുന്ന ആദ്യത്തെ സ്കോർബുക്ക് ആണിത്. "1956 മധ്യതിരുവിതാങ്കൂർ" എന്ന ചിത്രത്തിലെ "മൽപ്രിയനാഥാ" എന്ന ഗാനരംഗത്ത് ഹാർമോണിയം വാദകനായി ബേസിൽ സ്ക്രീനിലും പ്രത്യക്ഷപ്പെട്ടു. ബേസിൽ തന്നെയാണ് ഈ ഗാനത്തിനായി ഹാർമോണിയം കൈകാര്യം ചെയ്തിരിക്കുന്നത്. സിങ്ക് സൗണ്ട്‌ സങ്കേതം ഉപയോഗിച്ച് പൂർണ്ണമായും യഥാർത്ഥ സിനിമാ ചിത്രീകരണവേളയിൽ തന്നെയാണ് ഈ ഗാനത്തിന്റെ ശബ്ദലേഖനവും നിർവഹിച്ചിട്ടുള്ളത്.  ഒരു ഗാനരചയിതാവു കൂടിയായ ബേസിൽ തന്റെ നിരവധി ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുമുണ്ട്.

 

യൂട്യൂബ് ലിങ്കുകൾ

വാർത്തകളിൽ

  • സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയുടെ റെക്കോർഡിങ്ങിൽ
  • സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയുടെ റെക്കോർഡിങ്ങിൽ ഗായിക സിത്താരയ്ക്കൊപ്പം
  • അതിശയങ്ങളുടെ വേനൽ എന്ന ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങിനിടെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ.
  • At RIFFK During Athishayangalude Venal Screening
  • കരിന്തലക്കൂട്ടത്തിനൊപ്പം
  • With Vineeth Sreenivasan During Ayaal Sassi Song Recording

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
അതിമോദംചോലബേസിൽ സി ജെബേസിൽ സി ജെ 2019

ഗാനരചന

ബേസിൽ സി ജെ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
Cells and consciousnessഒരാൾപ്പൊക്കംബേസിൽ സി ജെറിനു ശ്രീനിവാസൻ 2015
ഒളിച്ചൊരാകാശംഎസ് ദുർഗ്ഗബേസിൽ സി ജെജയകൃഷ്ണൻ എസ് 2018
വിനോദ ജീവിതംഎസ് ദുർഗ്ഗബേസിൽ സി ജെജയകൃഷ്ണൻ എസ് 2018
കാട്എസ് ദുർഗ്ഗബേസിൽ സി ജെജയകൃഷ്ണൻ എസ് 2018
അനുരാഗ നീലവാനംചോലബേസിൽ സി ജെസിതാര കൃഷ്ണകുമാർ,ഹരീഷ് ശിവരാമകൃഷ്ണൻ 2019
അതിമോദംചോലബേസിൽ സി ജെബേസിൽ സി ജെ 2019
ഇന്ദീവരങ്ങളെൻആട്ടംബേസിൽ സി ജെകെ എസ് ചിത്ര 2024

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
Cells and consciousnessഒരാൾപ്പൊക്കംബേസിൽ സി ജെറിനു ശ്രീനിവാസൻ 2015
കരിമേഘം കൂട്ടം കൂടിപ്പായുംഒഴിവുദിവസത്തെ കളിസനൽ കുമാർ ശശിധരൻനിതിൻ ലാൽ 2016
ഷാപ്പ് കറിയും അന്തിക്കള്ളുംഒഴിവുദിവസത്തെ കളിസനൽ കുമാർ ശശിധരൻകരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം ഗാനസംഘം 2016
ശശിപ്പാട്ട്അയാൾ ശശിവി വി വിനായക്വിനീത് ശ്രീനിവാസൻ 2017
അക്കനേന്ന് തന്നഅയാൾ ശശിവി വിനയ കുമാർശ്രീനിവാസൻ 2017
കാട്എസ് ദുർഗ്ഗബേസിൽ സി ജെജയകൃഷ്ണൻ എസ് 2018
വിനോദ ജീവിതംഎസ് ദുർഗ്ഗബേസിൽ സി ജെജയകൃഷ്ണൻ എസ് 2018
ഒളിച്ചൊരാകാശംഎസ് ദുർഗ്ഗബേസിൽ സി ജെജയകൃഷ്ണൻ എസ് 2018
അനുരാഗ നീലവാനംചോലബേസിൽ സി ജെസിതാര കൃഷ്ണകുമാർ,ഹരീഷ് ശിവരാമകൃഷ്ണൻ 2019
അതിമോദംചോലബേസിൽ സി ജെബേസിൽ സി ജെ 2019
ഹാ ഹാ മൽപ്രിയ നാഥാ1956 മധ്യതിരുവിതാംകൂർകൊച്ചീപ്പൻ തരകൻ പോളച്ചിറക്കൽവിജീഷ്ലാൽ കരിന്തലക്കൂട്ടം 2019
പകലുകൾ മെടഞ്ഞു നെയ്യുംസന്തോഷത്തിന്റെ ഒന്നാം രഹസ്യംഷെറിൻ കാതറിൻസിതാര കൃഷ്ണകുമാർ 2020
മൈന്റിൽ പൈന്റിത്ശ്രീധന്യ കാറ്ററിംഗ് സർവീസ്സുഹൈൽ കോയസന്നിധാനന്ദൻ 2022
ഇന്ദീവരങ്ങളെൻആട്ടംബേസിൽ സി ജെകെ എസ് ചിത്ര 2024

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
ആട്ടംആനന്ദ് ഏകർഷി 2024
ഇത്തിരി നേരംപ്രശാന്ത് വിജയ് 2023
സന്തോഷത്തിന്റെ ഒന്നാം രഹസ്യംഡോൺ പാലത്തറ 2020
ഉടമ്പടി 2020
1956 മധ്യതിരുവിതാംകൂർഡോൺ പാലത്തറ 2019
എസ് ദുർഗ്ഗസനൽ കുമാർ ശശിധരൻ 2018
അതിശയങ്ങളുടെ വേനൽപ്രശാന്ത് വിജയ് 2017
വിത്ത്ഡോൺ പാലത്തറ 2017
അയാൾ ശശിസജിൻ ബാബു 2017
ഒഴിവുദിവസത്തെ കളിസനൽ കുമാർ ശശിധരൻ 2016
ഏലി ഏലി ലാമ ശബക്താനിജിജു ആന്റണി 2016
ഒരാൾപ്പൊക്കംസനൽ കുമാർ ശശിധരൻ 2015