ബാലു വർഗീസ്
ദിലീപ് ചിത്രമായചാന്തുപൊട്ടില്‍ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു വന്നു. ആ കഥാപാത്രത്തിനായി ഒരു കുട്ടിയെ തേടിയലാൽ ജോസിന്, തന്റെ അമ്മയുടെ സഹോദരൻ കൂടിയായ സംവിധായകൻലാലാണ് ബാലുവിനെ നിർദ്ദേശിക്കുന്നത്. സിനിമയിൽ അഭിനയിച്ചതിനു ശേഷമാണ് സ്‌കൂളിലെ കലാവേദികളിൽ സജീവമായത്. പിന്നീട്അറബിക്കഥയിൽശ്രീനിവാസൻ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ചെറുപ്പം അവതരിപ്പിച്ചു.തലപ്പാവിലെ വേഷം ശ്രദ്ധിച്ച നടൻപൃഥ്വീരാജ്, ബാലുവിനെമാണിക്യക്കല്ലിലേക്കുംഅർജ്ജുനൻ സാക്ഷിയിലേക്കും ചെറു വേഷങ്ങൾക്കായി നിർദ്ദേശിച്ചു. ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനു പഠിക്കുന്ന സമയത്താണ് ഈ ചിത്രങ്ങൾ ചെയ്തത്. ബിരുദ പഠനത്തിനു ശേഷം ഇപ്പോൾ എം.ബി.എ ചെയ്യുന്നു.ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിൽ ഒരു മുഖ്യവേഷം അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയില്ല.ജീൻ പോൽ ലാലിന്റെഹണീബീയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ വേഷങ്ങൾ ബാലുവിനെ തേടിയെത്തി.ഇതിഹാസ,ബൈസിക്കിൾ തീവ്സ്,ഹായ് അയാം ടോണി,ഒന്നാം ലോക മഹായുദ്ധം തുടങ്ങി ചിത്രങ്ങളിലെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി.
ഫേസ്ബുക്ക്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ചാന്ത്‌പൊട്ട് | കുമാരന്റെ ചെറുപ്പം | ലാൽ ജോസ് | 2005 |
ഒരുവൻ | വിനു ആനന്ദ് | 2006 | |
അറബിക്കഥ | മുകുന്ദന്റെ ചെറുപ്പം | ലാൽ ജോസ് | 2007 |
തലപ്പാവ് | മധുപാൽ | 2008 | |
മാണിക്യക്കല്ല് | ബഷീർ | എം മോഹനൻ | 2011 |
അർജ്ജുനൻ സാക്ഷി | സെൽവം | രഞ്ജിത്ത് ശങ്കർ | 2011 |
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് | ബിയോൺ | മനോജ് - വിനോദ് | 2012 |
ഹണീ ബീ | ആമ്പ്രോ | ലാൽ ജൂനിയർ | 2013 |
ബൈസിക്കിൾ തീവ്സ് | പമ്പിലെ ജോലിക്കാരൻ | ജിസ് ജോയ് | 2013 |
ഹായ് അയാം ടോണി | ലാൽ ജൂനിയർ | 2014 | |
മണി രത്നം | സെബാൻ | സന്തോഷ് നായർ | 2014 |
ഇതിഹാസ | വിക്കു | ബിനു സദാനന്ദൻ | 2014 |
ഹാപ്പി ജേർണി | ഫ്രെഡി (ആരോണിന്റെ കളിക്കൂട്ടുകാരൻ) | ബോബൻ സാമുവൽ | 2014 |
സർ സി.പി. | ഷാജൂൺ കാര്യാൽ | 2015 | |
ഒരു II ക്ലാസ്സ് യാത്ര | ജെക്സണ് ആന്റണി,റെജിസ് ആന്റണി | 2015 | |
ആന മയിൽ ഒട്ടകം | ജയകൃഷ്ണ എം വി,അനിൽ സൈൻ | 2015 | |
ഒന്നാംലോക മഹായുദ്ധം | ശ്രീ വരുണ്‍ | 2015 | |
ക്രാന്തി | വിവേക് | ലെനിൻ ബാലകൃഷ്ണൻ | 2015 |
നമസ്തേ ബാലി | കെ വി ബിജോയ് | 2015 | |
അപ്പവും വീഞ്ഞും | ജിത്തു | വിശ്വൻ വിശ്വനാഥൻ | 2015 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഇത് പൊളിക്കും | ഇതിഹാസ | ബി കെ ഹരിനാരായണൻ | ദീപക് ദേവ് | 2014 | |
പൗർണമി സൂപ്പറല്ലേ | വിജയ് സൂപ്പറും പൗർണ്ണമിയും | ജിസ് ജോയ് | പ്രിൻസ് ജോർജ് | 2019 | |
സ മാ ഗ രി സ | Tസുനാമി | ലാൽ | നേഹ എസ് നായർ,യക്സാൻ ഗാരി പരേര,ഇന്നസെന്റ് | 2021 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അണ്ടർ വേൾഡ് | അരുൺ കുമാർ അരവിന്ദ് | 2019 |
എസ്ര | ജയ് കെ | 2017 |