ബാലൻ കെ നായർ

Balan K Nair
Balan K Nair-Actor
Date of Birth: 
ചൊവ്വ, 4 April, 1933
Date of Death: 
Saturday, 26 August, 2000

കൊയ്‌ലാണ്ടിയിലെ ഇടക്കുളം കരിനാട്ടു വീട്ടിൽ കുട്ടിരാമൻ നായരുടേയും തേയി അമ്മയുടേയും മകനായി 1933 ഏപ്രിൽ 4 -ന് ബാലകൃഷ്ണൻ നായർ ജനിച്ചു. എട്ടാംക്ലാസ് വരെ പഠിച്ചു. പതിനാലാമത്തെ വയസ്സുമുതൽ നാടരചനയിൽ വ്യാപൃതനായി.പകൽ സ്വന്തമായി നടത്തുന്ന ഓട്ടോമോബൈൽ വർക്ക്ഷോപ്പിൽ ജോലിയും രാത്രി റിഹേഴ്സൽ ക്യാമ്പിൽ നാടകപഠനവുമായി കോഴിക്കോട് നാടകവേദിയിൽസജീവമായി. സുഭാഷ് തിയേറ്റേഴ്സ് എന്ന് സ്വന്തമായൊരു ട്രൂപ്പ് ഉണ്ടാക്കി,പേർ ബാലൻ കെ നായർ എന്നു ചുരുക്കി. പതിനഞ്ചോളം നാടകങ്ങൾ രചിക്കുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. യു. ഡി എ. എക്സ്പെരിമെന്റൽ തിയേറ്റേഴ്സ്, സംഗമം തിയേറ്റേഴ്സ്, കോഴിക്കോട് കല, ദേശപോഷിണി കലാസമിതി മുതലായവയിലെല്ലാം പ്രധാനവേഷങ്ങൾ ചെയ്തു. 1960 കളിൽ സൃഷ്ടി, ഈഡിപ്പസ്, ഒഥല്ലോ, ആരയൻ അനാര്യൻ,ഉടഞ്ഞവിഗ്രഹങ്ങൾ, മുതലായ നാടകങ്ങൾ ബാലൻ കെ. നായരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധനേടിയവയാണ്. 1970ൽ എം.റ്റി.വാസുദേവൻ നായരുമായുള്ള പരിചയം അദ്ദേഹത്തെ വിൻസെന്റ് സംവിധാനം ചെയ്ത ‘നിഴലാട്ടം‘ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യാൻ ഇടയാക്കി. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ശബരിമല ശ്രീ ധർമ്മശാസ്തായിലും ഇക്കാലത്ത് മുഖം കാണിച്ചു. 1969ൽ ‘സർഹദ്’ എന്ന സിനിമയിൽ ദേവാനന്ദിന്റെ ഡ്യൂപ്പായി വേഷമിട്ടിരുന്നു. 1971ൽ പി.എൻ.മേനോന്റെ ‘മാപ്പുസാക്ഷിയിൽ' പരുക്കനായ ലോറി ഡ്രൈവറെ തനതു ശൈലിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടി. പിന്നീട് തുടർച്ചയായി പി.എൻ മേനോന്റെ പണിമുടക്ക് (1972), ചെമ്പരത്തി (1972), ചായം (1973), ഗായത്രി (1973), ദർശനം (1973) എന്നിവയിൽ അഭിനയിച്ചു.   1992ൽ കെ. ജി. രാജശേഖരൻ സംവിധാനം ചെയ്ത ‘സിംഹധ്വനി’ ആയിരുന്നു അവസാനത്തെ ചിത്രം.  ആകെ 268 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. സ്റ്റണ്ട് രംഗങ്ങളിൽ പലപ്പോഴും ഡ്യൂപ്പില്ലാതെ അഭിനയിച്ചിരുന്നതിനാൽ മദ്രാസിലെ സ്റ്റണ്ട്കാരിൽ നിന്നും വധഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനവേഷം ചെയ്ത അതിഥി (കെ. പി. കുമാരൻ, 1975)യിലെ അഭിനയം നല്ല സഹനടനുള്ള അവാർഡ് നേടിക്കൊടുത്തു. 1980 ഇൽ ‘ഓപ്പോൾ’ലെ അഭിനയത്തിനു ഭരത് അവർഡും നേടി.

ദീർഘനാൾ രോഗബാധിതനായിരുന്ന ശേഷം 2000 ഓഗസ്റ്റ് 26 ഇനു അന്തരിച്ചു.
ഭാര്യ- ശാരദ. മക്കൾ- മേഘനാദൻ, ജയൻ, അജയ്കുമാർ, ലത, സുജാത.

ബഹുമതികൾ:
1980 ഓപ്പോൾ- ഭരത് അവാർഡ്
1979 ആറാട്ട്- കേരള ഫിലിം ക്രിടിക്സ്-മികച്ച രണ്ടാമത്തെ നടൻ
1978 തച്ചോളി അമ്പു -സംസ്ഥാന അവാർഡ്- സഹനടൻ
1974 അതിഥി- സംസ്ഥാന അവാർഡ്- സഹനടൻ
2000 സമഗ്ര സംഭാവന അവാർഡ്- മാതൃഭൂമി മെഡി മിക്സ്.

പ്രധാന സിനിമകളും അവയിലെ കഥാപാത്രങ്ങളും:
മാപ്പുസാക്ഷി-ലോറി ഡ്രൈവർ
ചായം-റൌഡി ബാലൻ
അതിഥി-ശേഖരൻ
ഞാവൽ‌പ്പഴങ്ങൾ- കാട്ടുജാതിക്കാരൻ
അഗ്നി-അറവുകാരൻ മൂസ
തച്ചോളി അമ്പു-മായൻ കുട്ടി
വയനാടൻ തമ്പാൻ-മുസൽമാൻ
കനലാട്ടം-മൂപ്പിൽ നായർ
സിംഹാസനം- മേടയിൽ കുറുപ്പ്
യക്ഷിപ്പാറു-റൌഡി ഹിഡുംബൻ ചെല്ലപ്പൻ
പുഷ്യരാഗം-സബ് ഇൻസ്പെക്റ്റർ
ആറാട്ട്-വെടിക്കെട്ടുകാരൻ ചാക്കോച്ചൻ
അങ്ങാടി-ബീഎരാൻ
ഭക്തഹനുമാൻ-രാവണൻ
ഓപ്പോൾ-പട്ടാളക്കാരൻ ഗോവിന്ദൻ കുട്ടി
തുഷാരം-ബ്രിഗേഡിയർ രാജശേഖരൻ
വളർത്തുമ്ര്6ഗങ്ങൾ-സർക്കസ്സുകാരൻ കുമാരൻ മാസ്റ്റർ
ത്രാസം- ശ്മശാനം സൂക്ഷിപ്പുകാരൻ ശങ്കുണ്ണി
ചാട്ട-കാള വേലു
ഈനാട്-സഖാവ് കൃഷ്ണപിള്ള
മൈലാഞ്ചി-അദ്രിമാൻ ഹാജിയാർ
പടയോട്ടം-അറയ്ക്കൽ മൂത്തമരയ്ക്കാർ
കടമ്പ-കേശവൻ
ഉണരൂ-കാസിം
ആൾക്കൂട്ടത്തിൽ തനിയേ-മാധവൻ മാസ്റ്റർ
വാർത്ത-വനംവകുപ്പു മന്ത്രി
മീനമാസത്തിലെ സൂര്യൻ-കയ്യൂർ സർക്കിൾ ഇൻസ്പെക്റ്റർ
1921-കാര്യസ്ഥൻ ബീരാൻ
ആര്യൻ-ബർവാലക്കാരൻ കുഞ്ഞാലി
മുക്തി-പോലീസ് സൂപ്രണ്ട് നമ്പ്യാർ
ഒരേ തൂവൽ‌പ്പക്ഷികൾ-കങ്കാണി മൂപ്പൻ
ഒരു വടക്കൻ വീരഗാഥ- കണ്ണപ്പച്ചേവകർ
ബ്രഹ്മരക്ഷസ്സ്-ഒറ്റക്കണ്ണൻ മന്ത്രവാദി
വിഷ്ണുലോകം- ഗോവിന്ദനാശാൻ
കടവ്-കടത്തുകാരൻ ബീരാൻ മാപ്പിള

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിഴലാട്ടം ബാലൻഎ വിൻസന്റ് 1970
കുട്ട്യേടത്തിപി എൻ മേനോൻ 1971
മാപ്പുസാക്ഷിപി എൻ മേനോൻ 1971
ചെമ്പരത്തി തോമസ്പി എൻ മേനോൻ 1972
പണിമുടക്ക് ബാലൻപി എൻ മേനോൻ 1972
മഴക്കാറ്പി എൻ മേനോൻ 1973
ചായംപി എൻ മേനോൻ 1973
റാഗിംഗ്എൻ എൻ പിഷാരടി 1973
ചെണ്ടഎ വിൻസന്റ് 1973
സൗന്ദര്യപൂജബി കെ പൊറ്റക്കാട് 1973
ദർശനംപി എൻ മേനോൻ 1973
സ്വപ്നംബാബു നന്തൻ‌കോട് 1973
ഗായത്രിപി എൻ മേനോൻ 1973
തച്ചോളി മരുമകൻ ചന്തുപി ഭാസ്ക്കരൻ 1974
പാതിരാവും പകൽ‌വെളിച്ചവുംഎം ആസാദ് 1974
അതിഥി രാഘവൻകെ പി കുമാരൻ 1975
ഉത്തരായനംജി അരവിന്ദൻ 1975
ഞാവല്‍പ്പഴങ്ങൾപി എം എ അസീസ് 1976
പഞ്ചമിടി ഹരിഹരൻ 1976
സമസ്യകെ തങ്കപ്പൻ 1976

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഗജകേസരിയോഗംപി ജി വിശ്വംഭരൻ 1990

അവാർഡുകൾ

അവാർഡ്അവാർഡ് വിഭാഗംവർഷംsort ascendingസിനിമ
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച നടൻ 1981ഓപ്പോൾ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച സഹനടൻ 1978ലഭ്യമല്ല*
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ നടൻ 1978തച്ചോളി അമ്പു
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ നടൻ 1974ഉത്തരായനം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ നടൻ 1974അതിഥി