ബാലചന്ദ്രൻ ചുള്ളിക്കാട്

Balachandran Chullikkadu
Balchandran Chullikkadu-Actor
Date of Birth: 
ചൊവ്വ, 30 July, 1957
എഴുതിയ ഗാനങ്ങൾ:9
ആലപിച്ച ഗാനങ്ങൾ:3
കഥ:5
സംഭാഷണം:1
തിരക്കഥ:2

മലയാള സാഹിത്യകാരൻ, ചലച്ചിത്ര നടൻ. 1957 ജൂലൈയിൽ എറണാകുളം ജില്ലയിലെ പറവൂരിൽ ജനിച്ചു. ആലുവ യു സി കോളേജ്, എറണാം കുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി അദ്ദേഹം ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ (എം) അനുഭാവം പുലർത്തി. ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987- ‌ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. കോളേജ് പഠനകാലത്തുതന്നെ സാഹിത്യ പ്രവർത്തനങ്ങൾ അദ്ദേഹം തുടങ്ങിയിരുന്നു. കവിതകൾ രചിച്ചും ചൊല്ലിയും ബാലചന്ദ്രൻ ആ കാലത്തുതന്നെ അറിയപ്പെടുന്ന കവിയായി തീർന്നിരുന്നു.  ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതാ സമാഹാരങ്ങളാണ് 18 കവിതകൾ, അമാവാസി, ഗസൽ, മാനസാന്തരം, ഡ്രാക്കുള, അദ്ദേഹത്തിന്റെ എല്ലാകവിതകളുടെയും സമാഹാരമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ സമ്പൂർണ്ണ സമാഹാരം.. എന്നിവ. ബാലചന്ദ്രൻ ചുള്ളിക്കാട് രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി സാഹിത്യസാംസ്ക്കാരിക പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചുതുടങ്ങുന്നത്. 1982- ലാണ്. അരവിന്ദൻ സംവിധാനം ചെയ്ത പോക്കുവെയിൽ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിയ്ക്കുന്നത്. ആ സിനിമയുടെ സംഗീത സംവിധാനവും ഗാനരചനയും ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെയായിരുന്നു. 1987- ൽ മരിയ്ക്കുന്നില്ല ഞാൻ എന്ന സിനിമയിൽ നായകനായി. തുടർന്ന് നിരവധി സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു.  ഇടനാഴിയിൽ ഒരു കാലൊച്ച, ജാലകം, ഊഴം, ഒരുക്കം  എന്നീ സിനിമകളുടെ കഥ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയായിരുന്നു. ഊഴം, ജാലകം എന്നീ സിനിമകൾക്ക് തിരക്കഥയും ചുള്ളിക്കാട് തന്നെയായിരുന്നു. പോക്കുവെയിൽ,  എഴുതാപ്പുറങ്ങൾ എന്നീ സിനിമകൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. പത്തോളം സിനിമകളിൽ ഗാനരചനയും നിർവ്വഹിച്ചിട്ടുണ്ട്. അഞ്ച് സിനിമകളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്. സിനിമകൾ കൂടാതെ നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

National Film Award for Best Non-Feature Film Narration / Voice Over (Non Feature Film Category) for The 18 Elephants – 3 Monologues

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പോക്കുവെയിൽ ബാലുജി അരവിന്ദൻ 1982
ജാലകംഹരികുമാർ 1987
തീർത്ഥംമോഹൻ 1987
എഴുതാപ്പുറങ്ങൾ ബാലന്‍സിബി മലയിൽ 1987
മരിക്കുന്നില്ല ഞാൻപി കെ രാധാകൃഷ്ണൻ 1988
പ്രദക്ഷിണം ഗോപിപ്രദീപ് ചൊക്ലി 1994
ശ്രാദ്ധംവി രാജകൃഷ്ണൻ 1994
മുൻ‌പേ പറക്കുന്ന പക്ഷിതേവലക്കര ചെല്ലപ്പൻ 1995
ഭരത്ചന്ദ്രൻ ഐ പി എസ് മുണ്ടൂർ സിദ്ധൻരഞ്ജി പണിക്കർ 2005
നേരറിയാൻ സി ബി ഐകെ മധു 2005
രാപ്പകൽ മഹേന്ദ്ര വർമ്മകമൽ 2005
ആനച്ചന്തംജയരാജ് 2006
വാസ്തവം മുഖ്യമന്ത്രിഎം പത്മകുമാർ 2006
ചിന്താമണി കൊലക്കേസ്ഷാജി കൈലാസ് 2006
എബ്രഹാം ആൻഡ് ലിങ്കൺപ്രമോദ് പപ്പൻ 2007
നസ്രാണിജോഷി 2007
മിന്നാമിന്നിക്കൂട്ടംകമൽ 2008
ഒരിടത്തൊരു പുഴയുണ്ട് സഖാവ് ദാസേട്ടൻകലവൂർ രവികുമാർ 2008
വൺ‌വേ ടിക്കറ്റ് മാഷ്ബിപിൻ പ്രഭാകർ 2008
പരുന്ത് എബ്രഹാംഎം പത്മകുമാർ 2008

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഊഴംഹരികുമാർ 1988
ജാലകംഹരികുമാർ 1987

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇടനാഴിയിൽ ഒരു കാലൊച്ചഭദ്രൻ 1987

ഗാനരചന

ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
നിമിഷമാം ചഷകമേശ്രുതിജോൺസൺകെ ജെ യേശുദാസ് 1987
ലീലാരവിന്ദം ചുംബിച്ചുനില്‍ക്കുംശ്രുതിജോൺസൺകെ എസ് ചിത്രകാപി 1987
ചീകിത്തിരുകിയ പീലിത്തലമുടിശ്രുതിജോൺസൺഉണ്ണി മേനോൻ,ലതിക,കോറസ് 1987
കാണാമറയത്ത് കൈതപ്രദക്ഷിണംരവീന്ദ്രൻകെ എസ് ചിത്രശുദ്ധധന്യാസി 1994
ഒടുവിലാ മംഗളാ ദർശനയായ്എന്നെന്നുംമനോജ്‌ ജോർജ്എടപ്പാൾ വിശ്വം 2002
സ്വപ്നമരാളികേ നിന്റെഎബ്രഹാം ആൻഡ് ലിങ്കൺഔസേപ്പച്ചൻനജാ 2007
ഉഡുരാജമുഖി മൃഗരാജകടിഎബ്രഹാം ആൻഡ് ലിങ്കൺഔസേപ്പച്ചൻമഞ്ജരി 2007
പ്രണയസാഗരംപൂമരംവിഷ്ണു ശിവശങ്കർകെ എസ് ചിത്ര 2018
ഒരേ സൂര്യനല്ലേ...പൂമരംഗോപി സുന്ദർകാർത്തിക് 2018