ബാല

Bala
ബാല
സംവിധാനം:1
കഥ:1
തിരക്കഥ:1

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. ചെന്നൈയിലാണ് ബാല ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ് ബാല. ബാലകുമാർ എന്നായിരുന്നു ബാലയുടെ യഥാർത്ഥ നാമം. ബാലയുടെ മുത്തശ്ശന്റെ ഉടമസ്ഥതയയിലുള്ളതായിരുന്നു അരുണാചലം സ്റ്റുഡിയൊ. ബാലയുടെ സഹോദരൻ ശിവ ചലച്ചിത്ര ഛായാഗ്രാഹകനാണ്. 2003-ൽ  Anbu എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയ രംഗത്തേയ്ക്കെത്തുന്നത്. 2006-ൽ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിലെത്തുന്നത്. തുടർന്ന് നിരവധി മലയാളസിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 2009-ൽ പൃഥ്വിരാജ് നായകനായ പുതിയ മുഖം എന്ന ചിത്രത്തിൽ ബാലയുടെ വില്ലൻ വേഷം പ്രേക്ഷക പ്രീതി നേടി. ബിഗ് ബി, എന്നു നിന്റെ മൊയ്തീൻ, പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളിലെല്ലാം ബാല ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ബാല സംവിധായകനായത്  2012-ൽ റിലീസ് ചെയ്തദി ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലൂടെയാണ്. ആ സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് ബാലയായിരുന്നു. നാല്പതോളം മലയാള സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്. 2010 ഓഗസ്റ്റിലായിരുന്നു ബാലയുടെ വിവാഹം. ഐഡിയ സ്റ്റാർസിംഗർ ഫെയിം ഗായിക അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. ബാല - അമൃത ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് അവന്തിക ബാലകുമാർ. 2019-ൽ ബാലയും അമൃതയും വിവാഹ മോചിതരായി.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ദി ഹിറ്റ് ലിസ്റ്റ്ബാല 2012

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കളഭം ഷാജഹാൻപി അനിൽ 2006
ബിഗ് ബി മുരുഗൻ ജോൺ കുരിശിങ്കൽഅമൽ നീരദ് 2007
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻവിനയൻ 2007
ചെമ്പട 2008
ആയുധം അൻ‌വർഎം എ നിഷാദ് 2008
എസ് എം എസ് കിച്ചൻസർജുലൻ 2008
സൗണ്ട് ഓഫ് ബൂട്ട് രാഹുൽ കൃഷ്ണഷാജി കൈലാസ് 2008
പുതിയ മുഖംദീപൻ 2009
വേനൽമരംമോഹനകൃഷ്ണൻ 2009
പത്താം അദ്ധ്യായം അച്ചുപി കെ രാധാകൃഷ്ണൻ 2009
അലക്സാണ്ടർ ദ ഗ്രേറ്റ് മനുമുരളി നാഗവള്ളി 2010
അവൻനന്ദകുമാർ കാവിൽ 2010
ബ്ലാക്ക് സ്റ്റാലിയൻ ആമിർ ഉസ്മാൻപ്രമോദ് പപ്പൻ 2010
ചാവേർപ്പട വിശാൽ സഭാപതി എൻ എസ് ജി ഓഫീസർടി എസ് ജസ്പാൽ 2010
സഹസ്രംഎസ് ജനാർദ്ദനൻ 2010
ദ്രോണഷാജി കൈലാസ് 2010
പ്രിയപ്പെട്ട നാട്ടുകാരേശ്രീജിത്ത് പലേരി 2011
മകരമഞ്ഞ് രാജരാജവർമ്മ (രവിവർമ്മയുടെ അനിയൻ)ലെനിൻ രാജേന്ദ്രൻ 2011
കയം ശശിക്കുട്ടൻഅനിൽ കെ നായർ 2011
ദി ഹിറ്റ് ലിസ്റ്റ് വിക്രം-പോലീസ് ഓഫീസർബാല 2012

കഥ

ചിത്രം സംവിധാനം വര്‍ഷം
ദി ഹിറ്റ് ലിസ്റ്റ്ബാല 2012

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ദി ഹിറ്റ് ലിസ്റ്റ്ബാല 2012

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സാഗർ ഏലിയാസ് ജാക്കിഅമൽ നീരദ് 2009