അശോക്‌ കുമാർ പെരിങ്ങോട്

Ashok Kumar Peringode
Ashok Kumar-Actor

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. എരുമപ്പറമ്പിൽ താമിയുടെയും നീലിയുടേയും മകനായി ജനിച്ചു. പെരിങ്ങോട് ‌ഹൈസ്കൂൾ, ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജ് പട്ടാമ്പി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചിത്രകാരനും ശില്പിയുമായ അശോക് കുമാർ  പെരിങ്ങോട് സിനിമാ സൗഹൃദക്കൂട്ടായ്മയിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. ഈ കൂട്ടായ്മക്ക് രൂപം കൊടുത്ത സുദേവന്റെ ഹ്രസ്വചിത്രമായ " വരൂ" എന്ന ഹ്രസ്വചിത്രത്തിലൂടെ ആണ് തുടക്കമിടുന്നത്. തുടർന്ന് സുദേവന്റെ തന്നെ ചർച്ചയായ ഹ്രസ്വചിത്രം "പ്‌ളാനിംഗിലെ" മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതും അശോക് കുമാറാണ് . ഷാനവാസ് നറണിപ്പുഴയുടെ ഹ്രസ്വചിത്രമായ ഡോർ-ടു-ഡോറിലും അച്ചുതാനന്ദനൊപ്പം അഭിനയിച്ചു. ശ്രീനിവാസൻ നായകനായ ഔട്സൈഡർ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്.  ആഷിക്ക് അബു സംവിധാനം ചെയത് "ഇടുക്കി ഗോൾഡ്" തുടങ്ങി ചില സിനിമകളിൽ ചെറു വേഷങ്ങളിട്ടു.

2013ലെ സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടൻ എന്ന അവാർഡിന് അർഹനായി.സുദേവൻ സംവിധാനം ചെയ്ത " സി ആർ നമ്പർ 89" എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഈ അവാർഡ്.

അനിയൻ ഭാര്യ ഷീല, മക്കൾ - കിരൺകുമാർ, നിമിഷ അശോക് ( പുരാവസ്തു വകുപ്പിൽ ഉദ്യോഗം) . കലാസംവിധായകനും ചിത്രകാരനും ലളിതകലാ അക്കാദമി അവാർഡ് ജേതാവുമായബസന്ത് പെരിങ്ങോട് അശോക് കുമാറിന്റെ അനുജനാണ്. 

വിലാസം : - ആശോക് കുമാർ, സിനി ആർട്ടിസ്റ്റ്, എരുമപ്പാമ്പിൽ, പി ഒ പെരിങ്ങോട്, പാലക്കാട് ജില്ല - 679535 

പ്‌ളാനിംഗ് എന്ന ഹ്രസ്വചിത്രത്തിലെ അശോക് കുമാറിന്റെയും പെരിങ്ങോട് നിന്നുള്ള തന്നെഅച്ചുതാനന്ദന്റെയും  അഭിനയം താഴെക്കാണാം.വരൂ ഇവിടെയുണ്ട് 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഔട്ട്സൈഡർ രാഘവൻ - തെങ്ങ് കയറ്റക്കാരൻപി ജി പ്രേംലാൽ 2012
ഇടുക്കി ഗോൾഡ്‌ ഫോറസ്റ്റ് റേഞ്ചർആഷിക് അബു 2013
ഓടും രാജ ആടും റാണി ട്രൂപ്പ് മാനേജർവിജു വർമ്മ 2014
സീ ആർ നമ്പർ 89 വർക്‌ഷോപ്പുകാരൻസുദേവൻ പെരിങ്ങോട് 2015
കിസ്മത്ത് ചന്ദ്രൻഷാനവാസ് കെ ബാവക്കുട്ടി 2016
ഒരു സിനിമാക്കാരൻ തമിഴൻലിയോ തദേവൂസ് 2017
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ പോലീസ് സൂപ്രണ്ട്ടിനു പാപ്പച്ചൻ 2018
ഒരൊന്നൊന്നര പ്രണയകഥ ആരാച്ചാർഷിബു ബാലൻ 2019
വെയിൽമരങ്ങൾ ഇന്ദ്രൻസിന്റെ സുഹൃത്തായ കഥാപാത്രംഡോ ബിജു 2020
റിക്ടർ സ്കെയിൽ 7.6 അച്ഛൻജീവ കെ ജെ 2021
Submitted 11 years 1 week ago byKiranz.