അശോക് കുമാർ

Ashok Kumar
Date of Death: 
Wednesday, 22 October, 2014

ജോണ്‍ ശങ്കരമംഗലത്തിന്റെ 'ജന്മഭൂമി' എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ പിന്നീട് പി.എന്‍.മേനോന്‍, എന്‍.ശങ്കരന്‍ നായര്‍, ഐ.വിശശി, ഭരതന്‍, ഫാസില്‍, പ്രതാപ് പോത്തന്‍, ജിജോ തുടങ്ങിയ പ്രഗത്ഭര്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ചു. 3 തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാര്‍ഡും (1969, 1973, 1977 എന്നീ വര്‍ഷങ്ങളില്‍), 1980-ല്‍ "നെഞ്ചത്തൈ കിള്ളാതേ" എന്ന തമിഴ് സിനിമയിലൂടെ ദേശീയ അവാര്‍ഡും നേടി. 1987-ല്‍ "കാമാഗ്നി" എന്ന ഹിന്ദി സിനിമയിലൂടെ സംവിധാന രംഗത്തും പ്രവേശിച്ചു .

തമിഴിലെ പ്രധാന ചിത്രങ്ങള്‍ :

ഉതിരിപ്പൂക്കള്‍, നെഞ്ചത്തൈ കിള്ളാതേ, വെറ്റിവിഴാ, സൂര്യന്‍, ജീന്‍സ് etc.,

സംവിധാനം ചെയ്ത ചിത്രങ്ങള്‍ : കാമാഗ്നി(ഹിന്ദി), അഭിനന്ദന(കന്നഡ), നീരാഞ്ജനം(കന്നഡ), അന്റു പെയ്ത മഴയില്‍(തമിഴ്). വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അശോക് കുമാർ 2014 ഒക്ടോബർ 22ന് അന്തരിച്ചു.

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
മൈ ഡിയർ കുട്ടിച്ചാത്തൻ 3Dജിജോ പുന്നൂസ് 2011
മൈ ഡിയർ കുട്ടിച്ചാത്തൻജിജോ പുന്നൂസ് 1997
ഒരുക്കംകെ മധു 1990
ഡെയ്സിപ്രതാപ് പോത്തൻ 1988
ഋതുഭേദംപ്രതാപ് പോത്തൻ 1987
അറിയാത്ത ബന്ധംശക്തി-കണ്ണൻ 1986
നോക്കെത്താ ദൂരത്ത് കണ്ണും നട്ട്ഫാസിൽ 1985
കൽക്കിഎൻ ശങ്കരൻ നായർ 1984
മൈഡിയർ കുട്ടിച്ചാത്തൻജിജോ പുന്നൂസ് 1984
പറന്നു പറന്നു പറന്ന്പി പത്മരാജൻ 1984
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്ഫാസിൽ 1983
കൈകേയിഐ വി ശശി 1983
തടാകംഐ വി ശശി 1982
നവംബറിന്റെ നഷ്ടംപി പത്മരാജൻ 1982
ലോറിഭരതൻ 1980
മലങ്കാറ്റ്രാമു കാര്യാട്ട് 1980
മഞ്ഞിൽ വിരിഞ്ഞ പൂക്കൾഫാസിൽ 1980
സ്വത്ത്എൻ ശങ്കരൻ നായർ 1980
ലൗലിഎൻ ശങ്കരൻ നായർ 1979
പതിവ്രതഎം എസ് ചക്രവർത്തി 1979