അരുൺ ഗോപി

Arun Gopi
Arun Gopy
സംവിധാനം:3
കഥ:1
സംഭാഷണം:1
തിരക്കഥ:1

മലയാളചലച്ചിത്രസംവിധായകൻ

തിരുവനന്തപുരത്തെ ഇടവാ സ്വദേശിയായ അരുൺ ഗോപി, എക്കണൊമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. അതിനു പിന്നിൽ സിനിമയോടുള്ള ഒടുങ്ങാത്ത പാഷൻ മാത്രമായിരുന്നു. സ്വന്തം നാട്ടുകാരനായ സജി പരവൂർ എന്ന സംവിധായകൻ വഴി കെ മധുവിന്റെ അസിസ്റ്റന്റ് ഡയറക്റ്റർ ആയാണ് സിനിമയിൽ എത്തുന്നത്.. ലെനിൻ രാജേന്ദ്രൻ, വി എം വിനു തുടങ്ങിയവർക്ക് ഒപ്പവും  അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു.

ദിലീപ് നായകനായി 2017 ൽ പുറത്തിറങ്ങിയരാമലീല ആയിരുന്നു അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തു വന്ന ആദ്യ ചിത്രം. വൻ വിജയമായിത്തീർന്ന ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി 2019-ൽഇരുപത്തിയൊന്നാംനൂറ്റാണ്ട്  എന്നൊരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു.

ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട് .

ഭാര്യ : സൗമ്യ ജോൺ

​​​Arun Gopi

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജേർണ്ണലിസ്റ്റ് 1അരുൺ ഗോപി 2019

കഥ

ചിത്രം സംവിധാനം വര്‍ഷം
ഇരുപത്തിയൊന്നാം നൂറ്റാണ്ട്അരുൺ ഗോപി 2019

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇരുപത്തിയൊന്നാം നൂറ്റാണ്ട്അരുൺ ഗോപി 2019

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇരുപത്തിയൊന്നാം നൂറ്റാണ്ട്അരുൺ ഗോപി 2019

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഫാദേഴ്സ് ഡേകലവൂർ രവികുമാർ 2012