ആൻ അഗസ്റ്റിൻ
മലയാള ചലച്ചിത്ര നടി. പ്രശസ്ത നടൻ അഗസ്റ്റിന്റെയും, ഹൻസമ്മയുടെയും മകളായി 1988 ജൂലൈയിൽ കോഴിക്കോട് ജനിച്ചു. കോഴിക്കോട് പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂളിലും, തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളിലും, തൃശ്ശൂർ സേക്രട്ട്ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലുമായിരുന്നു ആൻ അഗസ്റ്റിന്റെ പ്രാഥമിക വിദ്യാഭ്യാസം. ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദവും, ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.
ലാൽ ജോസ് സംവിധാനം ചെയ്ത് 2010-ൽ റിലീസായ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് ആൻ അഗസ്റ്റിൻ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. 2013-ൽ ആർട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ആൻ അഗസ്റ്റിന് ലഭിച്ചു.
പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആണ് ആനിന്റെ ഭർത്താവ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
എൽസമ്മ എന്ന ആൺകുട്ടി | എൽസമ്മ | ലാൽ ജോസ് | 2010 |
അർജ്ജുനൻ സാക്ഷി | അഞ്ജലി മേനോൻ | രഞ്ജിത്ത് ശങ്കർ | 2011 |
3 കിങ്ങ്സ് | രഞ്ചു | വി കെ പ്രകാശ് | 2011 |
പോപ്പിൻസ് | ആൻ (ജേർണ്ണലിസ്റ്റ്) | വി കെ പ്രകാശ് | 2012 |
ടാ തടിയാ | ആൻ മേരി താടിക്കാരൻ | ആഷിക് അബു | 2012 |
വാദ്ധ്യാർ | ഹേമ | നിധീഷ് ശക്തി | 2012 |
ഓർഡിനറി | പോസ്റ്റുവുമൺ അന്ന | സുഗീത് | 2012 |
ഫ്രൈഡേ 11.11.11 ആലപ്പുഴ | ജിൻസി | ലിജിൻ ജോസ് | 2012 |
സിം | പൂജ | ദീപൻ | 2013 |
ആർട്ടിസ്റ്റ് | ഗായത്രി | ശ്യാമപ്രസാദ് | 2013 |
റബേക്ക ഉതുപ്പ് കിഴക്കേമല | റബേക്ക ഉതുപ്പ് കിഴക്കേമല | സുന്ദർദാസ് | 2013 |
നീ-ന | നളിനി | ലാൽ ജോസ് | 2015 |
സോളോ | ആനി | ബിജോയ് നമ്പ്യാർ | 2017 |
ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ | രാധിക | ഹരികുമാർ | 2022 |
അയൽ | ജിയെൻ കൃഷ്ണകുമാർ | 2023 |
സഹനിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
എങ്കിലും ചന്ദ്രികേ... | ആദിത്യൻ ചന്ദ്രശേഖർ | 2023 |