ആനന്ദ് രാജ് ആനന്ദ്

Anand Raj Anand
Anand Raj Anand-Music Director
സംഗീതം നല്കിയ ഗാനങ്ങൾ:2

ബോളിവുഡിലെ അറിയപ്പെടുന്ന സംഗീത സംവിധായകനും ഗാനരചയിതാവും അതിലുപരി നല്ലൊരു ഗായകനുമാണ് ആനന്ദ്‌ രാജ് ആനന്ദ്‌. ഡെൽഹിയിൽ ജനിച്ച ഇദ്ദേഹം, സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി മുംബൈയിലേക്ക് വന്നു. ആൽബങ്ങളിലൂടെ സംഗീതസംവിധാനം ആരംഭിച്ച ആനന്ദ്‌, "മാസൂം(1996)" എന്ന ഹിന്ദി ചിത്രത്തിലൂടെ ആണ് സിനിമലോകത്തേക്ക് കടന്നു വന്നത്. നിരവധി സിനിമകൾക്ക്‌ സംഗീതം നൽകുകയും ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള ആനന്ദ്‌ തന്റെ പാട്ടുകൾ അല്ലാതെ ,വേറെ സംഗീത സംവിധായകർക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

മലയാളത്തിൽ  "അയലത്തെ വീട്ടിലെ" എന്ന "മാറ്റിനി"യിലെ  ഗാനം വളരെ ഹിറ്റായിരുന്നു. കൂടാതെ "വയലിൻ" എന്ന സിനിമയിലെ "എന്റെ മോഹങ്ങളെല്ലാം" എന്ന ഗാനവും ഇദ്ദേഹത്തിന്റെതാണ്‌. 

Submitted 13 years 9 months ago bym3db.