ആനന്ദ് മന്മഥൻ

Anand Manmadhan
Date of Birth: 
തിങ്കൾ, 25 September, 1989
കഥ:1
സംഭാഷണം:1
തിരക്കഥ:1

1989 സെപ്റ്റംബർ 29 ന് ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്ന മന്മഥന്റെയും സുനിതയുടെയും മകനായി തിരുവനന്തപുരം ജില്ല്ലയിലെ തിരുമലയിൽ ജനിച്ചു. തിരുമല A.M.H.S.S -ലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുറവംകോണം U.I.T യിൽ നിന്നും ബി എസ് സി കഴിഞ്ഞു. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിൽ നിന്നുമാണ് ആനന്ദ് എം ബി എ പഠിച്ചത്.

 സിനിമാഭിനയത്തോട് വലിയ താത്പര്യമുണ്ടായിരുന്ന ആനന്ദ് മന്മഥൻ തന്റെ സിനിമാ സ്വപ്നങ്ങളുമായി നിരവധി സിനിമകളൂടെ ഓഡിഷന് പോയിരുന്നു. സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന "വൈ" എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കകയും ആ സിനിമയിലേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു  അങ്ങിനെ 2016 -ൽവൈഎന്ന സിനിമയിലൂടെ ആനന്ദ് മന്മഥൻ സിനിമയിൽ തുടക്കം കുറിച്ചു.  അതിനുശേഷം 2017 -ൽ അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്തഹിമാലയത്തിലെ കശ്മലൻ എന്ന സിനിമയിൽ അഭിനയിച്ചു. വൈ റിലീസ് വൈകിയതിനാൽ ആനന്ദിന്റെ ആദ്യ റിലീസ് സിനിമ ഹിമാലയത്തിലെ കശ്മലനായി. തുടർന്ന്അറ്റെൻഷൻ പ്ലീസ്,സാജൻ ബേക്കറി സിൻസ് 1962 എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ആനന്ദ് മന്മഥൻ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ വെബ് സീർീസുകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. ആനന്ദ് മന്മഥൻ അഭിനയിച്ച "ഡബിൾഡെക്കർ, കിളി എന്നീ വെബ് സീരീസുകൾ പ്രേക്ഷകപ്രീതി നേടിയിരുന്നു..

Facebook,Instagram,Gmail

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഹിമാലയത്തിലെ കശ്മലൻ വിസ്‌മയൻഅഭിരാം സുരേഷ് ഉണ്ണിത്താൻ 2017
വൈ സുബൈർസുനിൽ ഇബ്രാഹിം 2017
ആരവംനഹാസ് ഹിദായത്ത് 2020
സാജൻ ബേക്കറി സിൻസ് 1962 ജുബിൻ സാംഅരുൺ ചന്തു 2021
അന്താക്ഷരി ഓട്ടൊക്കാരൻ്റെ അനുജൻവിപിൻ ദാസ് 2022
സായാഹ്‌ന വാർത്തകൾഅരുൺ ചന്തു 2022
കീടം സാംരാഹുൽ റിജി നായർ 2022
ജയ ജയ ജയ ജയ ഹേ ജയൻവിപിൻ ദാസ് 2022
അറ്റെൻഷൻ പ്ലീസ് അജിത്ത്ജിതിൻ ഐസക് തോമസ് 2022
ദി തേർഡ് മർഡർസുനിൽ ഇബ്രാഹിം 2022
റോയ് ടോണിസുനിൽ ഇബ്രാഹിം 2022
ദി ഹോമോസാപ്പിയൻസ്ഗോകുൽ ഹരിഹരൻ,നിധിൻ മധു ആയുർ,എസ് ജി അഭിലാഷ്,പ്രവീൺ പ്രഭാകരൻ 2022
ഇത്തിരി നേരംപ്രശാന്ത് വിജയ് 2023
റൂട്ട് മാപ്പ്സൂരജ് സുകുമാരൻ നായർ 2023
പദ്മിനി വേണുസെന്ന ഹെഗ്ഡെ 2023
സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ രഘുസനൂപ് സത്യൻ 2024
സ്താനാർത്തി ശ്രീക്കുട്ടൻവിനേഷ് വിശ്വനാഥ് 2024
പൊൻMan ബ്രൂണോജ്യോതിഷ് ശങ്കർ 2025

കഥ

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സ്താനാർത്തി ശ്രീക്കുട്ടൻവിനേഷ് വിശ്വനാഥ് 2024

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സ്താനാർത്തി ശ്രീക്കുട്ടൻവിനേഷ് വിശ്വനാഥ് 2024