അംബിക

Ambika
Date of Birth: 
Friday, 16 August, 1963
ബേബി അംബിക
എഴുതിയ ഗാനങ്ങൾ:1

തെന്നിന്ത്യൻ ചലച്ചിത്ര താരം.  തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ കുഞ്ഞൻ നായരുടെയും സരസമ്മയുടെയും മകളായി 1963 ആഗസ്ത് പതിനാറിനു ജനനം. ബാലതാരമായി അരങ്ങേറ്റം കുറിച്ച അംബികയുടെ ആദ്യചിത്രമാണ് ചോറ്റാനിക്കര അമ്മ. വിടരുന്നമൊട്ടുകൾ അടക്കം ആറ് സിനിമകളിൽ ബാലതാരമായി അഭിനയിച്ചു.സീത എന്ന ചിത്രത്തിലൂടെയാണ് അംബിക ആദ്യമായി നായികാവേഷത്തിലഭിനയിക്കുന്നത്. സീത റിലീസ് ആകാൻ വൈകിയെങ്കിലും,നീലത്താമര, ലജ്ജാവതി പോലുള്ള ചിത്രങ്ങളിൽ അഭിനയിച്ചതോടെ അംബിക തിരക്കുള്ള ഒരു നടിയായി മാറി.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും അംബിക തന്റെപ്രതിഭ തെളിയിച്ചിട്ടുണ്ട്. എൺപതുകളിലെ ഒട്ടുമിക്ക ദക്ഷീണേന്ത്യൻ മുൻനിരനായകൻമാരുടെയും, പ്രേംനസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത്, കമലഹാസൻ, ചിരൻഞ്ജീവി, വിഷ്ണുവർദ്ധൻ..തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. ധാരാളം ബോൾഡായ കഥാപാത്രങ്ങളെ അവതരിപ്പിച്ച  അംബിക, ഗ്ലാമർ റോളുകളും ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളിലായി ഏതാണ്ട് മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അയിത്തം എന്ന സിനിമയുടെ നിർമ്മാതാവു കൂടിയാണ്. 2014 ൽ ഒരു മലയാള ചലച്ചിത്രത്തിനു പാട്ടെഴുതുകയും ചെയ്തു. "എ ആർ എസ്" എന്ന സ്റ്റുഡിയോയുടെ ഉടമകൂടിയാണ് അംബിക. ടെലിവിഷൻ സീരിയലുകളിലും അംബിക അഭിനയിച്ചിട്ടുണ്ട്.

1988 ൽ ഷിനു ജോൺ എന്നയാളെ വിവാഹംചെയ്തു. അതിൽ രണ്ടുകുട്ടികൾ ഉണ്ട്. 1997ൽ വിവാഹമോചിതയായ അംബിക 2000 ത്തിൽ രവികാന്ത് എന്ന നടനെ വിവാഹം കഴിക്കുകയും 2002 ൽ അവർ പിരിയുകയും ചെയ്തു. അംബികയുടെ സഹോദരി രാധയും പ്രശസ്ത നടിയാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ടാക്സി ഡ്രൈവർപി എൻ മേനോൻ 1977
വിടരുന്ന മൊട്ടുകൾപി സുബ്രഹ്മണ്യം 1977
അസ്തമയംപി ചന്ദ്രകുമാർ 1978
സമയമായില്ല പോലുംയു പി ടോമി 1978
അഗ്നിപർവ്വതം വിമലപി ചന്ദ്രകുമാർ 1979
കൃഷ്ണപ്പരുന്ത്ഒ രാമദാസ് 1979
രാജവീഥിസേനൻ 1979
അജ്ഞാത തീരങ്ങൾഎം കൃഷ്ണൻ നായർ 1979
ലജ്ജാവതിജി പ്രേംകുമാർ 1979
തുറമുഖംജേസി 1979
നീലത്താമര കുഞ്ഞിമാളുയൂസഫലി കേച്ചേരി 1979
മാമാങ്കം (1979) മണിപ്പെണ്ണ്നവോദയ അപ്പച്ചൻ 1979
വീരഭദ്രൻഎൻ ശങ്കരൻ നായർ 1979
എനിക്കു ഞാൻ സ്വന്തംപി ചന്ദ്രകുമാർ 1979
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ശ്യാമളടി ഹരിഹരൻ 1979
നീയോ ഞാനോപി ചന്ദ്രകുമാർ 1979
പ്രഭാതസന്ധ്യപി ചന്ദ്രകുമാർ 1979
പ്രതീക്ഷചന്ദ്രഹാസൻ 1979
ദൂരം അരികെ ഷേർളിജേസി 1980
സ്വന്തമെന്ന പദം പ്രിയശ്രീകുമാരൻ തമ്പി 1980

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
അയിത്തംവേണു നാഗവള്ളി 1988

ഗാനരചന

അംബിക എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
പുസ് മറിയമെഡുല്ല ഒബ്‌ളാം കട്ടബാലഗോപാൽ ആർഇഷാൻ ദേവ് 2014