അഖിൽ അനിൽകുമാർ

Akhil Anilkumar
Date of Birth: 
Friday, 26 April, 1996
സംവിധാനം:2
കഥ:1
സംഭാഷണം:1
തിരക്കഥ:1

1996 ഏപ്രിൽ 24 -ന് പാലക്കാട് ജില്ലയിലെ ഒലവക്കോട് ജനിച്ചു. റെയിൽവേ സ്ക്കൂളിലായിരുന്നു അഖിലിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഐ ടി ഐ കഴിഞ്ഞു. അതിനുശേഷം എ ജെ കെ കോളേജിൽനിന്നും ബിഎസ് സി ഇലക്റ്റ്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റം പാസ്സായി. അതിനുശേഷം കൊച്ചി Wift -ൽ നിന്നും സൗണ്ട് ഡിസൈനിംഗ് പഠിച്ചു.

ഷോർട്ട് ഫിലിംസ് ചെയ്തുകൊണ്ടാണ് അഖിൽ സംവിധാനരംഗത്ത് തുടക്കമിടുന്നത്.അടി ഫൈറ്റ് ആൻഡ് ഫൈറ്റ് ഓൺലി, അവിട്ടം ദി ഫക്കിംഗ് ഡെ ഓഫ് ഉണ്ണിക്കുട്ടൻ, ദേവിക പ്ളസ്  റ്റു ബയോളജി, അബിൻ മൈക്കിൾ ദി വാട്ടർ ടാങ്ക് ബോയ്എന്നീ ഷോർട്ട് ഫിലിംസ് ചെയ്തിട്ടുണ്ട്.പാതിര നേരം എന്നൊരു മ്യൂസിക്ക് വീഡിയോ സംവിധാനം ചെയ്യുകയും,മനസ്സിൽ ഞാനാണോ, നെഞ്ചിൽ വെള്ളിക്കൊലുസിൻ എന്നീ മ്യൂസിക് വീഡിയോകളുടെ സ്ക്രിപ്റ്റും എഡിറ്റും ക്രിയേറ്റീവ് ഡയറക്റ്ററുമായി വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.  വേറെയും കുറേ ഷോർട്ട് ഫിലിംസിന്റെ സൗണ്ട് ഡിസൈനിംഗും അഖിൽ ചെയ്തിട്ടുണ്ട്.

2021 -ൽഅർച്ചന 31 നോട്ട്ഔട്ട് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അഖിൽ ചലച്ചിത്ര സംവിധാന രംഗത്ത് തുടക്കം കുറിച്ചു. അർച്ചന 31 നോട്ട് ഔട്ടിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് അഖിലും സുഹൃത്തുക്കളൂം ചേർന്നായിരുന്നു. സംവിധാനത്തിനു പുറമേ അഭിനയത്തിലും അഖിലിനു ക്രെഡിറ്റുണ്ട്. ബേസിൽ-ടോവിനോ ചിത്രമായ മിന്നൽ മുരളിയിലെ ദാസന്റെ കൗമാര കാലഘട്ടം അഖിലാണ് അവതരിപ്പിച്ചത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മിന്നൽ മുരളി ദാസൻ്റെ കുട്ടിക്കാലംബേസിൽ ജോസഫ് 2021

കഥ

ചിത്രം സംവിധാനം വര്‍ഷം
അർച്ചന 31 നോട്ട്ഔട്ട്അഖിൽ അനിൽകുമാർ 2022

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അർച്ചന 31 നോട്ട്ഔട്ട്അഖിൽ അനിൽകുമാർ 2022

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അർച്ചന 31 നോട്ട്ഔട്ട്അഖിൽ അനിൽകുമാർ 2022