അജയ് പ്രഭാകർ

Ajay Prabhakar
Ajay Prabhakar
അസിസ്റ്റന്റ് ക്യാമറ

1995 ഒക്ടോബർ 15ന് പ്രഭാകരന്റെയും രാജലക്ഷ്‌മിയുടെയും മകനായി പാലക്കാട്‌ കൊല്ലങ്കോട് ജനനം. പ്ലസ് ടുവിന് ശേഷം കോയമ്പത്തൂർ നെഹ്‌റു കോളേജിൽ നിന്നും ബി എസ് സി വിഷ്വൽ കമ്മ്യുണിക്കേഷനിൽ ബിരുദവും, ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി വിഷ്വൽ കമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക് മീഡിയായിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 2017ൽഹലോദുബായിക്കാരൻ എന്ന സിനിമയിൽ മുരളി രാമൻ എന്ന ഛായാഗ്രാഹകന്റെ സഹായിയാണ് അജയ് സിനിമ ജീവിതം തുടങ്ങിയത്. തുടർന്ന് വിവേക് മേനോൻ, വിഷ്ണു നാരായണൻ, സഞ്ജയ്‌ ഹാരിസ് എന്നിവരുടെ കൂടെ ഛായാഗ്രഹണ സഹായിയായി വർക്ക്‌ ചെയ്തു. മരുഭൂമിയിലെ മഴത്തുള്ളികൾ, 2 സ്റ്റേറ്റ്സ് തുടങ്ങി കുറെയധികം സിനിമകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Submitted 6 years 10 months ago byNeeli.
Contributors: 
ContributorsContribution
പ്രൊഫൈൽ എഴുതി