അടൂർ ഭാസി

Adoor Bhasi
Adoor Bhasi
Date of Birth: 
ചൊവ്വ, 1 March, 1927
Date of Death: 
Thursday, 29 March, 1990
എഴുതിയ ഗാനങ്ങൾ:1
ആലപിച്ച ഗാനങ്ങൾ:22
സംവിധാനം:3
സംഭാഷണം:1

മലയാള ചലച്ചിത്ര നടൻ​.  ശുദ്ധഹാസ്യത്തിലൂടെ ഹാസ്യത്തമ്പുരാനായി മാറിയ പ്രതിഭയാണ് അടൂർ ഭാസി.

പ്രശസ്ത ഹാസ്യസാഹിത്യകാരൻ ഇ വി കൃഷ്ണപിള്ളയുടെയും ബി മഹേശ്വരിയമ്മയുടെയും നാലാമത്തെ മകനായി അടൂർ പെരിങ്ങനാട്ട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് കെ ഭാസ്കരൻ നായർ എന്ന അടൂർ ഭാസി ജനിച്ചത്.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ടെക്‌സ്റ്റൈൽ ടെക്നോളജി പഠിച്ച അടൂർ ഭാസി കുറച്ചുകാലം മധുരൈ മിൽസ് ലിമിറ്റഡിൽ ജോലി ചെയ്തു. അവിടെ നിന്നും പത്രപ്രവർത്തനമേഖലയിലേക്ക് ചുവട് മാറ്റി ചവുട്ടിയ അദ്ദേഹംവീരകേസരി,സഖി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനിടെ നാടകത്തിൽ രംഗപ്രവേശം ചെയ്ത അടൂർ ഭാസി പിന്നീട് ആകാശവാണിയിലും ജോലി നോക്കി. ഇതിനൊക്കെ ശേഷമാണ് തന്റെ യഥാർത്ഥതട്ടകം സിനിമയാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞത്.

നസീർ, സത്യൻ എന്നിവർക്കൊപ്പം ത്യാഗസീമ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പക്ഷെ ആ ചിത്രം പുറത്തിറങ്ങിയില്ല. അതിനുശേഷം 1953ൽ വിമൽ കുമാർ സംവിധാനം ചെയ്ത തിരമാല എന്ന ചിത്രത്തിൽ നല്ലൊരു വേഷം ചെയ്യാൻ വിളിച്ചെങ്കിലും അഭിനയിക്കാൻ അവിടെയെത്തിയപ്പോൾ അദ്ദേഹത്തെ ഒരു അപ്രധാനവേഷത്തിൽ ഒതുക്കി. അതോടെ സിനിമ ഉപേക്ഷിച്ച അടൂർ ഭാസിയെ പിന്നെ സിനിമ തേടി വരികയായിരുന്നു.

1961ൽ രാമു കര്യാട്ടിന്റെ മുടിയനായ പുത്രനിൽ കരയോഗം കൃഷ്ണൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അടൂർ ഭാസിയുടെ പ്രകടനം സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു. ഹാസ്യത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ലഭിച്ച എല്ലാ വേഷങ്ങളെയും ഗംഭീരമാക്കി ഭാസി തന്റെ ജൈത്രയാത്ര തുടർന്നു.

അഭിനയത്തിനു പുറമേ സംവിധായകന്റെ വേഷവും അടൂർ ഭാസി അണിഞ്ഞിട്ടുണ്ട്. ആദ്യപാഠം എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാകനായുള്ള അരങ്ങേറ്റം. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, രഘുവംശം, മല്ലനും മാതേവനും തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവ്വഹിച്ചു. കൂടാതെ നിരവിധി ചിത്രങ്ങളിൽ ഗായകനായും അദ്ദേഹം തിളങ്ങി.

ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ തിരിച്ചെത്തിയ അദ്ദേഹം, ആ ചിത്രത്തിലെ അഴിമതി നാറാപിള്ള എന്ന കഥാപാത്രത്തിലൂടെ 1984ലെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

അവിവാഹിതനായിരുന്ന അടൂർ ഭാസി 1990 മാർച്ച് 29ന് വൃക്ക രോഗത്തെ തുടർന്ന് അന്തരിച്ചു.

കൗതുകങ്ങൾ/നേട്ടങ്ങൾ

  • ചട്ടക്കാരി, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള അവാർഡും രാഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡും ലഭിച്ചു.
  • പ്രേംനസീറിനൊപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. ഒരുകാലത്ത് പ്രേംനസീർ ചിത്രങ്ങളിൽ ഭാസി ഒരു അവിഭാജ്യ ഘടകമായിരുന്നു.
  • അടൂർ ഭാസിയുടെ ജോഡിയായി ഏറ്റവും കൂടുതൽ തവണ അഭിനയിച്ചിട്ടുള്ളത് ശ്രീലതയാണ്.
  • തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വഴുതക്കാട് വാർഡിൽ നിന്നും ആർ എസ് പി സ്ഥാനാർത്ഥിയായി അദ്ദേഹം ഒരിക്കൽ മത്സരിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
  • ആഭരണഭ്രമത്തിനു പേരുകേട്ട അടൂർ ഭാസി പ്രതിഫലത്തിന്റെ കാര്യത്തിൽ കർക്കശക്കാരനായിരുന്നു.

അവലംബം: ചിത്രഭൂമി (2012 ജൂൺ 7)

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ത്യാഗസീമ 1951
തിരമാല കടക്കാരൻപി ആർ എസ് പിള്ള,വിമൽകുമാർ 1953
ജ്ഞാനസുന്ദരി മൈക്കിൾകെ എസ് സേതുമാധവൻ 1961
മുടിയനായ പുത്രൻ കൃഷ്ണൻ നായർരാമു കാര്യാട്ട് 1961
വിയർപ്പിന്റെ വില അന്തോണി മാപ്പിളഎം കൃഷ്ണൻ നായർ 1962
ലൈലാ മജ്‌നുപി ഭാസ്ക്കരൻ 1962
ഭാഗ്യജാതകം ഭാഗവതർപി ഭാസ്ക്കരൻ 1962
വേലുത്തമ്പി ദളവ മല്ലൻ പിള്ളജി വിശ്വനാഥ്,എസ് എസ് രാജൻ 1962
അമ്മയെ കാണാൻ സംഗമേശ്വരയ്യർപി ഭാസ്ക്കരൻ 1963
ചിലമ്പൊലി പീതാംബരൻജി കെ രാമു 1963
മൂടുപടം വാളാങ്കി കിട്ടൻരാമു കാര്യാട്ട് 1963
സത്യഭാമ ഹരിണിയുടെ സഹോദരൻഎം എസ് മണി 1963
നിണമണിഞ്ഞ കാൽ‌പ്പാടുകൾ പോറ്റിഎൻ എൻ പിഷാരടി 1963
സുശീലകെ എസ് സേതുമാധവൻ 1963
ദേവാലയം വൈദ്യരുടെ ശിങ്കിടിഎസ് രാമനാഥൻ,എൻ എസ് മുത്തുകുമാർ 1964
ആ‍റ്റം ബോംബ് ബട്ലർ ചൂപി സുബ്രഹ്മണ്യം 1964
തച്ചോളി ഒതേനൻഎസ് എസ് രാജൻ 1964
കറുത്ത കൈ ഡിറ്റക്റ്റീവ് സോംഎം കൃഷ്ണൻ നായർ 1964
ആദ്യകിരണങ്ങൾ കൃഷ്ണനാശാൻപി ഭാസ്ക്കരൻ 1964
ഒരാൾ കൂടി കള്ളനായി പണിക്കർപി എ തോമസ് 1964

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മദനോത്സവംഎൻ ശങ്കരൻ നായർ 1978

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കണ്ണൂര് ധർമ്മടംആദ്യകിരണങ്ങൾപി ഭാസ്ക്കരൻകെ രാഘവൻ 1964
ആനച്ചാൽ നാട്ടിലുള്ളആദ്യകിരണങ്ങൾപി ഭാസ്ക്കരൻകെ രാഘവൻ 1964
മഞ്ജുളഭാഷിണിആദ്യകിരണങ്ങൾപി ഭാസ്ക്കരൻകെ രാഘവൻ 1964
കല്ലുപാലത്തിൽആദ്യകിരണങ്ങൾഅഭയദേവ്വി ദക്ഷിണാമൂർത്തി 1964
ശങ്ക വിട്ടു വരുന്നല്ലോആദ്യകിരണങ്ങൾപി ഭാസ്ക്കരൻകെ രാഘവൻ 1964
കുരുവിപ്പെട്ടി നമ്മുടെ പെട്ടിസ്ഥാനാർത്ഥി സാറാമ്മവയലാർ രാമവർമ്മഎൽ പി ആർ വർമ്മ 1966
സിന്ദാബാദ് സിന്ദാബാദ്സ്ഥാനാർത്ഥി സാറാമ്മവയലാർ രാമവർമ്മഎൽ പി ആർ വർമ്മ 1966
കടുവാപ്പെട്ടി നമ്മുടെ പെട്ടിസ്ഥാനാർത്ഥി സാറാമ്മവയലാർ രാമവർമ്മഎൽ പി ആർ വർമ്മ 1966
ശ്യാമളം ഗ്രാമരംഗംകാട്ടുകുരങ്ങ്പി ഭാസ്ക്കരൻജി ദേവരാജൻ 1969
ഉത്തരമഥുരാപുരികാട്ടുകുരങ്ങ്കുമാരനാശാൻജി ദേവരാജൻ 1969
കല്ലുകുളങ്ങര കല്ലാട്ടുവീട്ടിലെകാട്ടുകുരങ്ങ്പി ഭാസ്ക്കരൻജി ദേവരാജൻ 1969
ഒരു രൂപാ നോട്ടു കൊടുത്താൽലോട്ടറി ടിക്കറ്റ്ശ്രീകുമാരൻ തമ്പിവി ദക്ഷിണാമൂർത്തി 1970
തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീആഭിജാത്യംപി ഭാസ്ക്കരൻഎ ടി ഉമ്മർ 1971
മാന്യൻമാരേ മഹതികളേശക്തിവയലാർ രാമവർമ്മവി ദക്ഷിണാമൂർത്തി 1972
ചിഞ്ചില്ലം ചിലും ചിലുംവിദ്യാർത്ഥികളേ ഇതിലേ ഇതിലേവയലാർ രാമവർമ്മഎം ബി ശ്രീനിവാസൻ 1972
ഓശാകളി മുട്ടിനുതാളംചായംവയലാർ രാമവർമ്മജി ദേവരാജൻ 1973
ചിയ്യാം ചിയ്യാം ചിന്ധിയാംതെക്കൻ കാറ്റ്പി ഭാസ്ക്കരൻഎ ടി ഉമ്മർ 1973
വെളുത്തവാവിനും മക്കൾക്കുംചക്രവാകംവയലാർ രാമവർമ്മശങ്കർ ഗണേഷ് 1974
നാണം മറയ്ക്കാന്‍ മറന്നവരെസ്വർണ്ണവിഗ്രഹംമങ്കൊമ്പ് ഗോപാലകൃഷ്ണൻഎം ബി ശ്രീനിവാസൻ 1974
അങ്ങാടിമരുന്നുകൾ ഞാൻഅമൃതവാഹിനിഅടൂർ ഭാസിഎ ടി ഉമ്മർ 1976

ഗാനരചന

അടൂർ ഭാസി എഴുതിയ ഗാനങ്ങൾ

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
തച്ചോളി ഒതേനൻഎസ് എസ് രാജൻ 1964

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
വേലുത്തമ്പി ദളവജി വിശ്വനാഥ്,എസ് എസ് രാജൻ 1962