അബ്ബാസ്

Abbas (Actor)
Date of Birth: 
Wednesday, 21 May, 1975

1975 മേയ് 21 -ന് കൊല്‍ക്കത്തയില്‍ ജനിച്ച അബ്ബാസ് അലി എന്ന അബ്ബാസ് വളർന്നതും പഠിച്ചതുമെല്ലാം മുബൈയിലാ‍യിരുന്നു. ഒരു പൈലറ്റ്‌ ആകാൻ കൊതിച്ച അദ്ദേഹം MBAക്കാരനാണ് ആയത്. പക്ഷെ എത്തിപ്പെട്ടത് അഭിനയത്തിന്റെ ലോകത്തേക്കായിരുന്നു. 1978ൽ രാമു കാര്യാട്ട് സംവിധാനം ചെയ്തഅമ്മുവിന്റെആട്ടിൻകുട്ടിയിലൂടെ തന്റെ മൂന്നാം വയസ്സിൽ ബാലനടനായി മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച അബ്ബാസ്, പിന്നെ നായകനായ ആ‍ദ്യ സിനിമ 1996 ൽ പുറത്തിറങ്ങിയകാതൽദേശം എന്നതമിഴ് ചിത്രമാണ്. പിന്നീട് ഒരു പാട് നല്ല ചിത്രങ്ങളിൽ പ്രമുഖ നടന്മാരായ രജനികാന്ത്/കമലഹാസൻ/ശിവാജി ഗണേശൻ/അജിത് എന്നിവരോടൊപ്പം അഭിനയിച്ചെങ്കിലും മുൻ നിര നായകനാകാൻ അബ്ബാസിനു കഴിഞ്ഞില്ല. കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെ ആണ് ഒരു തിരിച്ചുവരവു നടത്തിയത്. ഇതിനു ശേഷം മമ്മൂട്ടിയോടൊപ്പം ആനന്ദം എന്ന ചിത്രത്തിലും അഭിനയിച്ചു. 1999 ൽകണ്ണെഴുതിപൊട്ടും തൊട്ട്എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായകനായ അദ്ദേഹം തുടർന്ന് ഡ്രീംസ്‌, ഗ്രീറ്റിങ്ങ്സ്, കഥ തുടങ്ങി എട്ടോളം മലയാളചിത്രങ്ങളിൽ  അഭിനയിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ഇഗ്ലീഷ് എന്നീ ഭാഷകളിലായി 70 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം കുറച്ചു കാലമായി സിനിമയില്‍ നിന്ന് അകന്ന് ഇപ്പോൾ കുടുംബ ബിസിനസ്സുകളുമായി മുന്നോട്ട് പോകുകയാണ്.