വിനു (രാധാകൃഷ്ണൻ)
നടേശന്റെയും ശാരദയുടേയും മകനായി കോഴിക്കോട് ജനിച്ചു. രാധാകൃഷ്ണൻ എന്നാണ് യഥാർത്ഥ നാമം. മലയാളത്തിലെ ഹിറ്റ് ഹൊറർ ചിത്രമായലിസ യുടെ സംവിധായകൻ ബേബിയുടെ സഹോദരിയുടെ മകനാണ് വിനു. ലിസയിൽ സംഹസംവിധായകനായിട്ടായിരുന്നു വിനു സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. നിരവധി സിനിമകളിൽ സംവിധാന സഹായിയായും അസോസിയേറ്റ് ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
സുരേഷ് എന്ന സംവിധായകനോടൊപ്പം ചേർന്ന് സുരേഷ് - വിനു എന്ന പേരിലാണ് സിനിമകൾ സ്വതന്ത്രമായി സംവിധാനം ചെയ്യാൻ തുടങ്ങിയത്. മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയിരുന്നു സുരേഷ് - വിനു കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. തുടർന്ന് കുസൃതിക്കാറ്റ് ഉൾപ്പെടെ നാല് ചിത്രങ്ങൾ കൂടി അവർ സംവിധാനം ചെയ്തു. 2023 -ൽ ഒച്ച് എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്റ്ററായിട്ടാണ് വിനു അവസാനം പ്രവർത്തിച്ചത്. 2024 ജനുവരി 10 -ന് വിനു അന്തരിച്ചു.
വിനുവിന്റെ ഭാര്യ അനുരാധ. രണ്ടു മക്കൾ മോണിക്ക, നിമിഷ്
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
കണിച്ചുകുളങ്ങരയിൽ സി ബി ഐ | ഹരികുമാരൻ തമ്പി | 2008 |
ഭർത്താവുദ്യോഗം | പി സുരേഷ്കുമാര്‍ | 2001 |
ആയുഷ്മാൻ ഭവ | ജെ പള്ളാശ്ശേരി | 1998 |
കുസൃതിക്കാറ്റ് | ജെ പള്ളാശ്ശേരി | 1995 |
മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത | രഘുനാഥ് പലേരി | 1995 |