വിധുബാല
പ്രമുഖ മാന്ത്രികൻ കെ. ഭാഗ്യനാഥിന്റെയും സുലോചനയുടെയും മകളായി പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനിച്ചു. മൂന്നു വയസ്സു മുതല്‍ നൃത്തത്തിലും മാജിക്കിലുമൊക്കെ സജീവമായ വിധുബാല 1964 -ല്‍ എസ് ആര്‍ പുട്ടണ്ണ സംവിധാനം ചെയ്ത സ്കൂൾ മാസ്റ്റർ എന്ന സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് ധാരാളം സിനിമകളിൽ ബാലനടി, തുടർന്ന് നിരവധി ചിത്രങ്ങളിൽ ബാലനടി / നായികയുടെ സഹോദരി / നായകന്റെ പെങ്ങൾ എന്നിങ്ങനെയുള്ള വേഷങ്ങളിൽ അഭിനയിച്ചു.
1974 -ൽ ഹരിഹരൻ സംവിധാനം ചെയ്ത കോളേജ് ഗേൾ എന്ന സിനിമയിൽ പ്രേംനസീറിന്റെ നായികയായി. നായികാപദവിയിലെത്തിയ വിധുബാല പ്രേംനസീർ, മധു, വിൻസെന്റ്, മോഹൻ, ജയൻ, സോമൻ, കമലഹാസൻ തുടങ്ങിയ അക്കാലത്തെ മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നിർമ്മാതാവ് മുരളികുമാറിനെ വിവാഹം കഴിച്ച് 1981 -ൽ അഭിനയരംഗത്തുനിന്നും പിൻവാങ്ങി. ജയൻ നായകനായ അഭിനയം ആയിരുന്നു വിധുബാല അഭിനയിച്ച അവസാന ചിത്രം. വളരെ വർഷങ്ങൾക്ക് ശേഷം അമൃത ടിവിയിലെ "കഥയല്ലിത് ജീവിതം" പരിപാടിയിൽ അവതാരകയായി വിധുബാല വീണ്ടും പൊതുരംഗത്തേക്ക് വന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സ്കൂൾ മാസ്റ്റർ | എസ് ആർ പുട്ടണ്ണ,ബി ആർ പന്തലു - സംവിധാന മേൽനോട്ടം | 1964 | |
പാവപ്പെട്ടവൾ | രാധ | പി എ തോമസ് | 1967 |
ജീവിക്കാൻ അനുവദിക്കൂ | പി എ തോമസ് | 1967 | |
വിരുന്നുകാരി | മോഹനം | പി വേണു | 1969 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 | |
ടാക്സി കാർ | പി വേണു | 1972 | |
മാധവിക്കുട്ടി | തോപ്പിൽ ഭാസി | 1973 | |
മനുഷ്യപുത്രൻ | ബേബി,ഋഷി | 1973 | |
ഭൂമിദേവി പുഷ്പിണിയായി | ജയ | ടി ഹരിഹരൻ | 1974 |
കോളേജ് ഗേൾ | ടി ഹരിഹരൻ | 1974 | |
രാജഹംസം | ടി ഹരിഹരൻ | 1974 | |
ബോയ്ഫ്രണ്ട് | പി വേണു | 1975 | |
ലൗ ലെറ്റർ | ഡോ ബാലകൃഷ്ണൻ | 1975 | |
ചന്ദനച്ചോല | ജേസി | 1975 | |
പ്രവാഹം | ജെ ശശികുമാർ | 1975 | |
ചുവന്ന സന്ധ്യകൾ | റോസി | കെ എസ് സേതുമാധവൻ | 1975 |
സിന്ധു | ഗീത | ജെ ശശികുമാർ | 1975 |
കല്യാണപ്പന്തൽ | ഡോ ബാലകൃഷ്ണൻ | 1975 | |
തോമാശ്ലീഹ | പി എ തോമസ് | 1975 | |
ആലിബാബയും 41 കള്ളന്മാരും | ജെ ശശികുമാർ | 1975 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ഐ ജി - ഇൻസ്പെക്ടർ ജനറൽ | ബി ഉണ്ണികൃഷ്ണൻ | 2009 | |
ഓപ്പോൾ | കെ എസ് സേതുമാധവൻ | 1981 | മേനക സുരേഷ് കുമാർ |