വൈഷ്ണവി

Vaishnavi
Vaishnavi-Actress

തമിഴ് സിനിമയിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തിയതാണ്ഷൗക്കാർജാനകിയുടെ ചെറുമകൾ വൈഷ്ണവി. കഥാപാത്രങ്ങളുടെ വൈവിധ്യം വൈഷ്ണവിക്ക് അനുഗ്രഹമായി. പക്ഷേ നായികമാരാൽ സമ്പന്നമായ തൊണ്ണൂറുകളിലെ മലയാള സിനിമയിൽ അവസരങ്ങൾ വെട്ടിപ്പിടിക്കാൻ അവർക്ക് കഴിഞ്ഞില്ല. മൃഗയയിൽ വാറുണ്ണി എന്ന അപരിഷ്കൃത വേട്ടക്കാരനെ രതിയുടെ മന്ത്രച്ചരട് കൊണ്ട് ബന്ധിപ്പിക്കുന്ന ഗ്രാമസുന്ദരിയായി മലയാളത്തിൽ അഭിനയത്തുടക്കം. ഉർവശിക്കും സുനിതയ്ക്കും ഇടയിൽ ഗ്ലാമറിൻ്റെ അകമ്പടിയോടെ വേറിട്ടു നിന്ന വൈഷ്ണവി ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധേയയായി. പറവൂർ ഭരതനായിരുന്നു മൃഗയയിൽ അവരുടെ ഭർത്താവായി വേഷമിട്ടത്. വിമല എന്ന കഥാപാത്രമായി അഹത്തിലും വൈഷ്ണവി തിളങ്ങി. അയലത്തെ അദ്ദേഹത്തിൻ്റെ ഭാര്യ രാധികയെയും ആരും മറക്കാനിടയില്ല. സൂപ്പർ ഹിറ്റായിരുന്നു രാജസേനൻ്റെ ഈ ജയറാം ചിത്രം. രാധിക എന്ന കഥാപാത്രമായി മക്കൾ മാഹാത്മ്യത്തിൽ ഒരിക്കൽക്കൂടി വൈഷ്ണവി പ്രത്യക്ഷപ്പെട്ടു. മാന്ത്രികത്തിലാണ് മലയാളത്തിൽ ഈ നടിയെ ഒടുവിൽ കണ്ടത്. ഇപ്പോൾ രണ്ടു പെൺകുട്ടികളുടെ അമ്മയായി അമേരിക്കയിൽ താമസിക്കുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മൃഗയ രാധാമണിഐ വി ശശി 1989
അഹം വിമലരാജീവ് നാഥ് 1992
മക്കൾ മാഹാത്മ്യം രാധികപോൾസൺ 1992
അയലത്തെ അദ്ദേഹം രാധികരാജസേനൻ 1992
സൂര്യമാനസം മറിയച്ചേടത്തിയുടെ ചെറുപ്പംവിജി തമ്പി 1992
മാന്ത്രികംതമ്പി കണ്ണന്താനം 1995
കല്യാണസൗഗന്ധികംവിനയൻ 1996
Submitted 14 years 5 months ago bydanildk.
Contributors: 
Contribution
വിവരങ്ങൾക്ക് കടപ്പാട്: Shijeesh U K