ഉഷ

Usha (Actress)

Usha - Malayalam Actress

1969 െമെയ് 10 ന് ആലപ്പുഴ ജില്ലയിലെ ആലിശ്ശേരിയിൽ ജനിച്ചു. ഹസീന എന്നായിരുന്നു ശരിയായ പേര്. അച്ഛൻ പരേതനായ മുഹമ്മദ് ഹനീഫ്. അമ്മ ഹഫ്സ ബീവി. അച്ഛൻ പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്നു. ആലപ്പുഴയിലെ മുഹമ്മദൻസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ഉഷയുടെ പ്രാഥമിക വിദ്യാഭ്യാസം. സിനിമയിൽ എത്തുന്നതിനു മുൻപ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത "കണ്ടതും കേട്ടതും" എന്ന സിനിമയിൽ നായികയായതോടെയാണ് ഉഷ ശ്രദ്ധിയ്ക്കപ്പെട്ടത്. തുടർന്ന് കിരീടം, കാർണ്ണിവൽ, വടക്കുനോക്കിയെന്ത്രം..തുടങ്ങി നൂറോളം സിനിമകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമകൾ കൂടാതെ ടി വി സീരിയലുകളിലും ഉഷ അഭിനയിച്ചുവരുന്നു.

സംവിധായകൻ ടി എസ് സുരേഷ്ബാബുവിനെയാണ് ഉഷ വിവാഹം ചെയ്തത്. പിന്നീട് സുരേഷ്ബാബുവിൽ നിന്നും ഉഷ വിവാഹമോചനം നേടുകയും, ചെന്നയിൽ ബിസിനസ്സുകാരാനായ നാസർ അബ്ദുൾഖാദർ എന്നയാളെ വിവാഹം ചെയ്യുകയും ചെയ്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് കരോൾ ടീമംഗംഫാസിൽ 1985
അന്നൊരു രാവിൽഎം ആർ ജോസഫ് 1986
ഉപ്പ്പവിത്രൻ 1987
കണ്ടതും കേട്ടതുംബാലചന്ദ്ര മേനോൻ 1988
കിരീടം സേതുവിന്റെ പെങ്ങൾസിബി മലയിൽ 1989
വടക്കുനോക്കിയന്ത്രംശ്രീനിവാസൻ 1989
അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു പൊന്നമ്മജഗതി ശ്രീകുമാർ 1989
ആറ്റിനക്കരെഎസ് എൽ പുരം ആനന്ദ് 1989
കാർണിവൽ വനജപി ജി വിശ്വംഭരൻ 1989
വർണ്ണംഅശോകൻ 1989
നിദ്രയിൽ ഒരു രാത്രിആശ ഖാന്‍ 1990
കോട്ടയം കുഞ്ഞച്ചൻ സൂസിടി എസ് സുരേഷ് ബാബു 1990
പാവം പാവം രാജകുമാരൻകമൽ 1990
പൊന്നരഞ്ഞാണംബാബു നാരായണൻ 1990
ബ്രഹ്മരക്ഷസ്സ്വിജയൻ കാരോട്ട് 1990
തൂവൽ‌സ്പർശം ഇന്ദുകമൽ 1990
മെയ് ദിനംഎ പി സത്യൻ 1990
അനന്തവൃത്താന്തംപി അനിൽ 1990
അർഹത സിന്ധുഐ വി ശശി 1990
രാധാമാധവംസുരേഷ് ഉണ്ണിത്താൻ 1990

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഞാൻ ഗന്ധർവ്വൻപി പത്മരാജൻ 1991