കൃഷ്ണനുണ്ണി

T Krishnanunni
ടി കൃഷ്ണനുണ്ണി, ചിത്രാഞ്ജലി

1950 ജൂൺ 12ന് ഒറ്റപ്പാലത്ത് ജനിച്ചു. കോഴിക്കോട് സെന്റ് ജോസഫ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം പൂർത്തിയാക്കിയ ശേഷം 1977ൽ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന്  സൗണ്ട് എഞ്ചിനീയറിംഗിൽ ബിരുദം നേടി. അതിനുശേഷം കുറച്ചുകാലം അഹമ്മദാബാദ് സ്പേസ് അപ്ലിക്കേഷൻ സെന്ററിൽ സൗണ്ട് റെക്കോർഡിസ്റ്റ് ആയി ജോലി നോക്കി. 1980 ൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദലേഖകൻ ആയി ചേർന്ന അദ്ദേഹം, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, ഷാജി എൻ കരുൺ, ജയരാജ് തുടങ്ങി മലയാളത്തിലെ മിക്ക പ്രമുഖ സംവിധായകരുടെയും ചിത്രങ്ങളിൽ ശബ്ദമൊരുക്കിയിട്ടുണ്ട്. ഇരുപത്തിയെട്ട് വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം 2008 ജൂണിൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്നും അദ്ദേഹം വിരമിച്ചത് ചീഫ് സൗണ്ട് എഞ്ചിനീയറായിട്ടായിരുന്നു. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ, ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിന്റെ ഡോക്യുമെന്ററി, കോട്ടക്കൽ ആര്യ വൈദ്യശാല, എന്നിവയ്ക്കായി നിരവധി ഡോക്യുമെന്ററികൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംസ്കൃത സർവ്വകലാശാലയ്ക്കു വേണ്ടി കൂടിയാട്ടത്തെക്കുറിച്ച് അദ്ദേഹം ചെയ്ത ഡോക്യുമെന്ററി ശ്രദ്ധ ആകർഷിച്ച ഒന്നാണ്.

കൃഷ്ണനുണ്ണിക്ക് ആദ്യ സംസ്ഥാന പുരസ്കാരം ലഭിക്കുന്നത് കെ ആര്‍ മോഹനന്‍ സംവിധാനംചെയ്ത പുരുഷാർത്ഥത്തിലാണ്. 1989 ല്‍ വചനം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്. 1994 മുതല്‍ 1998 വരെ തുടര്‍ച്ചയായി അഞ്ചു വർഷം മികച്ച ശബ്ദലേഖകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. 2007ല്‍ 'ഒറ്റക്കയ്യനും' 2012ല്‍ അടൂരിന്റെ 'ഒരു പെണ്ണും രണ്ടാണും' അദ്ദേഹത്തെ പുരസ്കാരത്തിന് വീണ്ടും അര്‍ഹനാക്കി. ഓഡിയോഗ്രഫിയിൽ മൂന്ന് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും അദ്ദേഹം കരസ്ഥമാക്കി. അടൂര്‍ സംവിധാനം ചെയ്ത അനന്തരത്തിലൂടെ ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. ഷാജി എന്‍ കരുണിന്റെ പിറവി, ജയരാജിന്റെ ദേശാടനം എന്നിവയാണ് ദേശീയപുരസ്കാരത്തിന് അര്‍ഹമാക്കിയ മറ്റ് ചിത്രങ്ങള്‍.

ഈ ഓഡിയോഗ്രഫി അവാർഡുകൾ കൂടാതെ തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ നിർമ്മിച്ച വൈദ്യരത്നം പി.എസ്. വാര്യരെക്കുറിച്ചുള്ള ജീവചരിത്ര ഡോക്യുമെന്ററിക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് 2005 ൽ ശ്രീ കൃഷ്ണനുണ്ണിക്ക് (President’s award for the best director for a biographical documentary എന്ന കാറ്റഗറിയിൽ ) ലഭിച്ചിട്ടുണ്ട്.

മലയാളസിനിമയ്ക്ക് ആദ്യാനുഭവുമായ "11. 1 ഓറോ ത്രീഡി" എന്ന ശബ്ദസംവിധാനം സ്വപാനം എന്ന ചിത്രത്തിലൂടെ അദ്ദേഹം നമ്മൾക്ക് പരിചയപെടുത്തി.

2010 ഡിസംബറിൽ  കോഴിക്കോട് മാതൃഭൂമി  പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “സൗണ്ട് ഇൻ മൂവിംഗ് പിക്ചേഴ്സ്” എന്ന പുസ്തകം രചിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത “ഓള്” എന്ന ചിത്രത്തിന്റെ ശബ്ദ രൂപകൽപ്പന, സന്തോഷ് മണ്ടൂറിന്റെ “പനി”, സുനിൽ സംവിധാനം ചെയ്ത "വിശുദ്ധ രാത്രി /മോറൽ നൈറ്റ്സ്” 
കെ. പി കുമാരൻ സംവിധാനം ചെയ്ത "ഗ്രാമവൃക്ഷത്തിലെ  കുയിൽ " ഇവയൊക്കെയാണ് ഈയടുത്ത് ശ്രീ കൃഷ്ണനുണ്ണി പ്രവർത്തിച്ച സിനിമകൾ.

കൃഷ്ണനുണ്ണി,  ഓറഞ്ച് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചെയർമാൻ, സൗണ്ട് ഡിസൈന്‍ വിഭാഗത്തിന്‍റെ മേധാവി എന്നീ പദവികളും അലങ്കരിച്ച് പോരുന്നു.

സൌണ്ട് മിക്സിങ്

ശബ്ദസങ്കലനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്വിദ്യ മുകുന്ദൻ 2023
വഴക്ക്സനൽ കുമാർ ശശിധരൻ 2022
ഭൂമിയുടെ ഉപ്പ്സണ്ണി ജോസഫ് 2022
ഭാരതപ്പുഴമണിലാൽ 2021
ആളൊരുക്കംവി സി അഭിലാഷ് 2018
സമർപ്പണംകെ ഗോപിനാഥൻ 2017
ക്ലിന്റ്ഹരികുമാർ 2017
ഒഴിവുദിവസത്തെ കളിസനൽ കുമാർ ശശിധരൻ 2016
ഏലി ഏലി ലാമ ശബക്താനിജിജു ആന്റണി 2016
കരിനരണിപ്പുഴ ഷാനവാസ് 2015
മൈ മദേഴ്സ് ലാപ്‌ടോപ്പ്രൂപേഷ് പോൾ 2008
ഒറ്റക്കൈയ്യൻജി ആർ ഇന്ദുഗോപൻ 2007
അതീതംദേവൻ നായർ 2007
ഈ സ്നേഹതീരത്ത് (സാമം)ശിവപ്രസാദ് 2004
ഭവംസതീഷ് മേനോൻ 2004
അന്യർലെനിൻ രാജേന്ദ്രൻ 2003
കനൽക്കിരീടംകെ ശ്രീക്കുട്ടൻ 2002
ഡാനിടി വി ചന്ദ്രൻ 2001
ഒരു ചെറുപുഞ്ചിരിഎം ടി വാസുദേവൻ നായർ 2000
വരും വരാതിരിക്കില്ലപ്രകാശ് കോളേരി 1999

പാട്ടുകളുടെ ശബ്ദലേഖനം

സൌണ്ട് റെക്കോഡിങ്

ശബ്ദലേഖനം/ഡബ്ബിംഗ്

തലക്കെട്ട് സംവിധാനം വര്‍ഷം
ഗ്രാമവൃക്ഷത്തിലെ കുയിൽകെ പി കുമാരൻ 2024
ഉടുപ്പ്അനിൽ മുഖത്തല 2022
സ്വപാനംഷാജി എൻ കരുൺ 2014
ഒരു പെണ്ണും രണ്ടാണുംഅടൂർ ഗോപാലകൃഷ്ണൻ 2008
ബയസ്കോപ്പ്കെ എം മധുസൂദനൻ 2008
ജൂബിലിജി ജോർജ്ജ് 2008
തകരച്ചെണ്ടഅവിരാ റബേക്ക 2007
നോട്ടംശശി പരവൂർ 2006
സിംഫണിഐ വി ശശി 2004
തെക്കേക്കര സൂപ്പർഫാസ്റ്റ്താഹ 2004
നേർക്കു നേരെപി എൻ മേനോൻ 2004
ഫ്രീഡംതമ്പി കണ്ണന്താനം 2004
പട്ടണത്തിൽ സുന്ദരൻവിപിൻ മോഹൻ 2003
സ്ഥിതിആർ ശരത്ത് 2003
ചതുരംഗംകെ മധു 2002
എന്റെ ഹൃദയത്തിന്റെ ഉടമഭരത് ഗോപി 2002
ഭേരിശിവപ്രസാദ് 2002
പുത്തൂരം പുത്രി ഉണ്ണിയാർച്ചപി ജി വിശ്വംഭരൻ 2002
നരിമാൻകെ മധു 2001
സാരിസുമ ജോസൺ 2001

Sound Design

തലക്കെട്ട് സംവിധാനം വര്‍ഷം
ധബാരി ക്യുരുവിപ്രിയനന്ദനൻ 2024
ഭൂമിയുടെ ഉപ്പ്സണ്ണി ജോസഫ് 2022
ആ മുഖംഅഭിലാഷ് പുരുഷോത്തമൻ 2021
വിശുദ്ധ രാത്രികൾഡോ എസ് സുനിൽ 2021
ഓള്ഷാജി എൻ കരുൺ 2019
ലെസ്സൻസ്താജ് ബഷീർ,മനോജ് എസ് നായർ,രമേഷ് അമ്മാനത്ത്,മുഹമ്മദ് ഷാ 2019
അതിശയങ്ങളുടെ വേനൽപ്രശാന്ത് വിജയ് 2017
ക്ലിന്റ്ഹരികുമാർ 2017
ആകാശവാണിഖയ്സ് മില്ലൻ 2016
അതിജീവനംഎസ് വി സജീവൻ 2016
ഒരാൾപ്പൊക്കംസനൽ കുമാർ ശശിധരൻ 2015
ഇങ്ങനെയും ഒരാൾകബീർ റാവുത്തർ 2010
അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍പി എം എ അസീസ് 1997

Sound Editing

തലക്കെട്ട് സംവിധാനം വര്‍ഷം
ഓള്ഷാജി എൻ കരുൺ 2019
Submitted 14 years 5 months ago byrakeshkonni.
Contributors: 
ContributorsContribution
പ്രൊഫൈൽ തിരുത്താൻ സഹായം ചെയ്തു