സ്വപ്ന

Swapna
സ്വപ്ന-അഭിനേത്രി

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1981-ൽ ഭാരതിരാജയുടെ ടിക് ടിക് ടിക് എന്ന സിനിമയിൽ കമലഹാസന്റെ നായികയായാണ് സ്വപ്ന സിനിമാ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. മഞ്ജരി ദോദി എന്നായിരുന്നു സ്വപ്നയുടെ യഥാർത്ഥ പേര്. ആദ്യ സിനിമയ്ക്ക് ശേഷമാണ് സ്വപ്ന എന്ന പേർ സ്വീകരിയ്ക്കുന്നത്. 1981-ൽസംഘർഷം എന്ന പ്രേംനസീർ ചിത്രത്തിലൂടെയാണ് സ്വപ്ന മലയാള സിനിമയിലെത്തുന്നത്. താമസിയാതെ സ്വപ്ന മലയാളത്തിലെ മുൻനിര നായികയായി ഉയർന്നു. പ്രേംനസീർ,സുകുമാരൻ,രതീഷ്,മമ്മൂട്ടി,മോഹൻലാൽ...തുടങ്ങി മലയാളത്തിലെ മുൻനിര നായകൻമാരുടെയെല്ലാം നായികയായി സ്വപ്ന അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലെല്ലാം സ്വപ്ന നായികയായി അഭിനയിച്ചിട്ടുണ്ട്.

  സ്വപ്നയുടെ വിവാഹം 1993-ൽ ആയിരുന്നു. രാമൻ ഖന്നയാണ് സ്വപ്നയുടെ ഭർത്താവ്. വിവാഹത്തിനു ശേഷം സ്വപ്ന അഭിനയരംഗം വിട്ടു. ഭർത്താവിനൊപ്പം സ്വപ്ന ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയാണിപ്പോൾ. സംഗിനി എന്നു പേരുള്ള ഇവന്മാനേജ്മെന്റ് ടീം ബോളീവുഡ് ഡാൻസുകളുടെയും  ക്ലാസിക്കൽ ഡാൻസുകളുടെ ഷോ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നടത്തിവരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അഹിംസ രാധഐ വി ശശി 1981
അടിമച്ചങ്ങലഎ ബി രാജ് 1981
സംഘർഷം സന്ധ്യപി ജി വിശ്വംഭരൻ 1981
സ്വർണ്ണപ്പക്ഷികൾ ദേവിപി ആർ നായർ 1981
തൃഷ്ണ ജയശ്രീഐ വി ശശി 1981
ദ്രോഹി ലതപി ചന്ദ്രകുമാർ 1982
ജോൺ ജാഫർ ജനാർദ്ദനൻ സോഫിയഐ വി ശശി 1982
അങ്കച്ചമയം മല്ലിരാജാജി ബാബു 1982
ഭീമൻ അനിതഹസ്സൻ 1982
മരുപ്പച്ച സ്വപ്നഎസ് ബാബു 1982
പാഞ്ചജന്യം ഇന്ദിരകെ ജി രാജശേഖരൻ 1982
ചമ്പൽക്കാട് സബിതകെ ജി രാജശേഖരൻ 1982
വെളിച്ചം വിതറുന്ന പെൺകുട്ടി ആശദുരൈ 1982
ഇവൻ ഒരു സിംഹം സ്വപ്നഎൻ പി സുരേഷ് 1982
ഒരു തിര പിന്നെയും തിര രമപി ജി വിശ്വംഭരൻ 1982
ചിരിയോ ചിരി സേതുഭായിബാലചന്ദ്ര മേനോൻ 1982
പോസ്റ്റ്മോർട്ടം ആലീസ്ജെ ശശികുമാർ 1982
ശ്രീ അയ്യപ്പനും വാവരും ഭവാനിഎൻ പി സുരേഷ് 1982
ഗരുഢൻസി വി രാജേന്ദ്രൻ 1982
ഇന്നല്ലെങ്കിൽ നാളെ വിധുഐ വി ശശി 1982