സുനിൽ ഗുരുവായൂർ

Sunil Guruvayoor
Date of Death: 
ചൊവ്വ, 21 December, 2021

ഒട്ടേറെ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നിശ്ചലഛായഗ്രഹകൻ. ഗുരുവായൂർ നെന്മിന പണ്ടിരിക്കൽ പരേതരായ കൃഷ്ണൻകുട്ടിയുടെയും കാളമ്മുവിന്റെയും മകൻ സിദ്ധാർഥനാണ് മലയാള സിനിമയിലെ സ്റ്റിൽ ഫൊട്ടൊഗ്രഫി കയ്യടക്കിയ സുനിൽ ഗുരുവായൂർ ആയി മാറിയത്. വൈശാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.. പിന്നീട് ഭരതന്റെയും സത്യൻ അന്തിക്കാടിന്റെയും ഷാജി കൈലാസിന്റെയും തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഒരിടവേളക്ക് ശേഷം നാട്ടുരാജാവ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിലൂടെ തിരിച്ചെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം ആയിരുന്നു അവസാന ചിത്രം. അസുഖബാധിതനായി സിനിമയിൽ നിന്ന് അകന്ന് നിന്നിരുന്ന സുനിൽ, 2021 ഡിസംബർ 21 ന് നിര്യാതനായി.

നിശ്ചലഛായാഗ്രഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
ഒന്നും മിണ്ടാതെസുഗീത് 2014
സിംഹാസനംഷാജി കൈലാസ് 2012
മേരിക്കുണ്ടൊരു കുഞ്ഞാട്ഷാഫി 2010
ഇൻ ഗോസ്റ്റ് ഹൗസ് ഇൻലാൽ 2010
പാസഞ്ചർരഞ്ജിത്ത് ശങ്കർ 2009
സ്വ.ലേ സ്വന്തം ലേഖകൻപി സുകുമാർ 2009
ലൗ ഇൻ സിംഗപ്പോർ (2009)റാഫി - മെക്കാർട്ടിൻ 2009
മൈ ബിഗ് ഫാദർഎസ് പി മഹേഷ് 2009
അണ്ണൻ തമ്പിഅൻവർ റഷീദ് 2008
പരുന്ത്എം പത്മകുമാർ 2008
ഹലോറാഫി - മെക്കാർട്ടിൻ 2007
കയ്യൊപ്പ്രഞ്ജിത്ത് ബാലകൃഷ്ണൻ 2007
മായാവിഷാഫി 2007
റോക്ക് ൻ റോൾരഞ്ജിത്ത് ബാലകൃഷ്ണൻ 2007
ഛോട്ടാ മുംബൈഅൻവർ റഷീദ് 2007
നോട്ട്ബുക്ക്റോഷൻ ആൻഡ്ര്യൂസ് 2006
പച്ചക്കുതിരകമൽ 2006
പ്രജാപതിരഞ്ജിത്ത് ബാലകൃഷ്ണൻ 2006
തന്ത്രകെ ജെ ബോസ് 2006
അച്ഛനുറങ്ങാത്ത വീട്ലാൽ ജോസ് 2006
Submitted 14 years 6 months ago bydanildk.
Contributors: 
Contribution
Profile photo: Muhammad Zameer