സുജേഷ് ഹരി

Sujesh Hari
എഴുതിയ ഗാനങ്ങൾ:9

കൊട്ടാരക്കരയിലെ പെരുംകുളം ഗ്രാമത്തിൽ ശ്രീ ജി.വിജയൻ പിള്ളയുടേയും സരസ്വതിയമ്മയുടേയും മകനായി  1982 മെയ് 27ന് ജനിച്ചു.  WLPS പെരുങ്കുളം, SVMMVHSS വെണ്ടാർ , SG കോളേജ് കൊട്ടാരക്കര, St.Mary's ട്രെയിനിംഗ് കോളേജ് അടൂർ എന്നീയിടങ്ങളിലായി MCom, MA Psychology BEd എന്നീ യോഗ്യതകൾ കരസ്ഥമാക്കി.

2014 ൽ മറിമായമെന്ന  ടെലിവിഷൻ പരമ്പരയുടെ ടൈറ്റിൽ സോങ്ങിലൂടെ ടെലിവിഷൻ  രംഗത്തെത്തുകയായിരുന്നു. മലയാള ഗാനരചനാമേഖലയിൽ മുൻപേ എഴുതിപ്പോയ കവികളും ഗാനരചയിതാക്കളും  ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നവരും  പുസ്തകങ്ങളും അനുഭവങ്ങളും എല്ലാം ഇദ്ദേഹത്തിന്റെ ഗുരുക്കന്മാരാണ്. സിനിമയിലെത്തുക എന്ന ലക്ഷ്യത്തോടെ ചെയ്ത 'പേമാരി' എന്ന ആൽബത്തിലെ "തുമ്പപ്പൂപൊലെ ചിരിച്ചും " എന്ന  പാട്ട്  കേട്ട് അഭിനേതാവായ ശ്രീ ബിജു മേനോൻ,  തിരക്കഥാകൃത്ത് സജീവ് പാഴൂർ വഴി "സത്യം പറഞ്ഞാൽ വിശ്വസിക്കുവോ" എന്ന ചിത്രത്തിലേക്ക് വിളിക്കുകയും ആ  ആൽബത്തിലെ വരികളിൽ  മനോഹരമായ ചില നേരിയ മാറ്റങ്ങളോടെ "പുലരിപ്പൂപോലെ ചിരിച്ചും പുഞ്ചപ്പാടക്കാറ്റ് വിതച്ചും" എന്ന ആ ഗാനം സിനിമാരംഗത്തിലേക്കെത്താനൊരു നിമിത്തമാവുകയായിരുന്നു. 

സിനിമയിലേക്കുള്ള തന്റെ ആദ്യത്തെ കാൽവെയ്പ്പിൽത്തന്നെ 2019 ലെ  മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന സർക്കാറിന്റെ അവാർഡ്  "പുലരിപ്പൂ പോലെ ചിരിച്ചും" എന്ന ഗാനം കരസ്ഥമാക്കി. അതിനോടൊപ്പം തന്നെ ആ ഗാനത്തിന് മഴവിൽ മനോരമയുടെ 2019-2021ലെ മികച്ച നവാഗത സംഗീത അവാർഡും ലഭ്യമായി.  ഈശോ, പകലും പാതിരാവും എന്നീ ചിത്രങ്ങളാണ് ഗാനരചയിതാവെന്ന നിലയിലെ ഇദ്ദേഹത്തിന്റെ  പുതിയപ്രോജക്റ്റുകൾ.

ഭാര്യ : ലക്ഷ്മി സുജേഷ് (Psychologist) , മക്കൾ : ഋതുനിലയും, ദലനീഹാരയും ( സിനിമ,സീരിയൽ രംഗത്തെ ബാലതാരങ്ങളാണ് ഇരുവരും)

വിലാസം : Sujesh Hari, Vijayamangalam, Perumkulam PO, Kottatakara, Kollam-691566

സുജേഷ് ഹരിയുടെമെയിൽ വിലാസം |ഫേസ്ബുക്ക് പേജ്  

ഗാനരചന

സുജേഷ് ഹരി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
അംബരം പൂത്തപോലെയല്ലേസത്യം പറഞ്ഞാ വിശ്വസിക്കുവോവിശ്വജിത്ത്കെ എസ് ഹരിശങ്കർ 2019
പുലരിപ്പൂ പോലെ ചിരിച്ചുംസത്യം പറഞ്ഞാ വിശ്വസിക്കുവോവിശ്വജിത്ത്സിതാര കൃഷ്ണകുമാർമധ്യമാവതി 2019
പുന്നാരപൂങ്കാട്ടില്‍ ഒരുകേശു ഈ വീടിന്റെ നാഥൻനാദിർഷാകെ ജെ യേശുദാസ് 2020
വിഗതമായുഗം (കുരുതി തീം)കുരുതിജേക്സ് ബിജോയ്ജേക്സ് ബിജോയ്,സംഗീത സചിത്ത് 2021
നീയേ നെഞ്ചിൽമിണ്ടിയും പറഞ്ഞുംസൂരജ് എസ് കുറുപ്പ്മൃദുല വാര്യർ,സൂരജ് എസ് കുറുപ്പ്ചാരുകേശി 2022
മണലു പാറുന്നൊരീമിണ്ടിയും പറഞ്ഞുംസൂരജ് എസ് കുറുപ്പ്ഷഹബാസ് അമൻ 2022
ഉലകം നീയേപകലും പാതിരാവുംസ്റ്റീഫൻ ദേവസ്സിവിജയ് യേശുദാസ് 2023
പാരിടം (മാവുമേൽ കദളി )സോമന്റെ കൃതാവ്പി എസ് ജയ്‌ഹരിമിഥുൻ ജയരാജ് 2023
തെയ് താരോ തകസോമന്റെ കൃതാവ്പി എസ് ജയ്‌ഹരിവിനീത് ശ്രീനിവാസൻ 2023
Submitted 10 years 9 months ago byNeeli.
Contributors: 
ContributorsContribution
പ്രൊഫൈൽ വിവരങ്ങൾ ശേഖരിച്ച് എഴുതി തയ്യാറാക്കി