സ്റ്റാൻലി ജോസ്

Stanly Jose
ടി സ്റ്റാൻലി ജോസ്
സംവിധാനം:4

ആലപ്പുഴ പൂങ്കാവ് സ്വദേശി.

മലയാള സിനിമയിലെ പഴയകാല സംവിധായകരിൽ പ്രശസ്തനായ ഒരാളാണ് സ്റ്റാന്‍ലി ജോസ്. ഹിറ്റ് സിനിമകളുമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പല സംവിധായകരുടേയും ഗുരു കൂടിയാണ് അദ്ദേഹം. പ്രിയദർശൻ, ഫാസിൽ, സിബി മലയിൽ എന്ന് തുടങ്ങി പുതിയ തലമുറയിലെ സംവിധായകൻ ആയ പോൾസൺ വരെ ഇദ്ദേഹത്തിന്റെ കൂടെ ആണ് തങ്ങളുടെ കരിയറിലെ ബാലപാഠങ്ങൾ അഭ്യസിച്ചത്. തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ സിനിമകള്‍ക്ക് പിന്നിലും  അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. രാമു കാര്യാട്ട്, പി ഭാസകരൻ, ശശികുമാർ തുടങ്ങിയവരുടെ ഗുരുവായ അറക്കൽ തോമസ് എന്ന വിമൽകുമാറിന്റെ ശിഷ്യൻ ആയാണ് സ്റ്റാൻലിയും സിനിമയിലേക്കെത്തുന്നത്. ഉദയ സ്റ്റുഡിയോയിൽ ചീഫ് ടെക്‌നിഷ്യൻ ആയി വിമൽകുമാർ ജോലി ചെയ്യുന്ന സമയത്തും  സഹസംവിധായാകനായി  സ്റ്റാൻലി ഉണ്ടായിരുന്നു. അറുപതുകളിൽ മെറിലാൻഡ് നിർമ്മിച്ച എഴോളം സിനിമകളിൽ സഹസംവിധായകനായി.
പടയോട്ടം, തച്ചോളി അമ്പു, ഓളവും തീരവും, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, മക്കൾ മഹാത്മ്യം അങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ വർക്ക്‌ ചെയ്തിട്ടുണ്ട്.

രതീഷ് ആദ്യമായി നായകൻ ആയവേഴാമ്പൽ എന്ന ചിത്രത്തിലൂടെ ആണ് സ്റ്റാൻലി സ്വാതന്ത്ര സംവിധായകൻ ആവുന്നത്.അമ്മയുംമകളും,പെൺകുട്ടിനീയായിരുന്നെങ്കിൽ,അന്തകുയിൽനീതാനാ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു സിനിമകൾ. വേഴാമ്പൽ, അമ്മയും മകളും, അന്ത കുയിൽ നീ താനാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചത് ഭാര്യ കനകം സ്റ്റെല്ലയാണ്.

അദ്ദേഹം എൺപതാം വയസ്സിൽ സംവിധാനം ചെയ്ത തമിഴ് സിനിമയാണ്  'അന്തകുയിൽ നീതാനാ.'

2016-ല്‍ ഫെഫ്ക വിശിഷ്ടാഗത്വം നല്‍കി സ്റ്റാന്‍ലി മാഷിനെ ആദരിക്കു കയുണ്ടായി.

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
തീക്കടൽനവോദയ അപ്പച്ചൻ 1980
മഞ്ഞിൽ വിരിഞ്ഞ പൂക്കൾഫാസിൽ 1980
തച്ചോളി അമ്പുനവോദയ അപ്പച്ചൻ 1978
മാ നിഷാദഎം കുഞ്ചാക്കോ 1975
തേനരുവിഎം കുഞ്ചാക്കോ 1973
ആരോമലുണ്ണിഎം കുഞ്ചാക്കോ 1972
പോസ്റ്റ്മാനെ കാണ്മാനില്ലഎം കുഞ്ചാക്കോ 1972
ലോറാ നീ എവിടെകെ രഘുനാഥ് 1971
ദത്തുപുത്രൻഎം കുഞ്ചാക്കോ 1970
ഒതേനന്റെ മകൻഎം കുഞ്ചാക്കോ 1970
നദിഎ വിൻസന്റ് 1969
പട്ടുതൂവാലപി സുബ്രഹ്മണ്യം 1965
കറുത്ത കൈഎം കൃഷ്ണൻ നായർ 1964

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ദുർഗ്ഗഎം കുഞ്ചാക്കോ 1974
തുമ്പോലാർച്ചഎം കുഞ്ചാക്കോ 1974
പാവങ്ങൾ പെണ്ണുങ്ങൾഎം കുഞ്ചാക്കോ 1973
പൊന്നാപുരം കോട്ടഎം കുഞ്ചാക്കോ 1973
ഗന്ധർവ്വക്ഷേത്രംഎ വിൻസന്റ് 1972
അഗ്നിമൃഗംഎം കൃഷ്ണൻ നായർ 1971
പഞ്ചവൻ കാട്എം കുഞ്ചാക്കോ 1971
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിതോപ്പിൽ ഭാസി 1970
പേൾ വ്യൂഎം കുഞ്ചാക്കോ 1970
താരഎം കൃഷ്ണൻ നായർ 1970
Ningalenne kamyunistaakkiതോപ്പിൽ ഭാസി 1970
ജ്വാലഎം കൃഷ്ണൻ നായർ 1969
കൂട്ടുകുടുംബംകെ എസ് സേതുമാധവൻ 1969
കാട്ടുമല്ലികപി സുബ്രഹ്മണ്യം 1966
പുത്രിപി സുബ്രഹ്മണ്യം 1966
കളിയോടംപി സുബ്രഹ്മണ്യം 1965
അൾത്താരപി സുബ്രഹ്മണ്യം 1964