ശ്രീലത നമ്പൂതിരി

Sreelatha Namboothiri
Date of Birth: 
Friday, 15 March, 1946
ശ്രീലത
ആലപിച്ച ഗാനങ്ങൾ:27

മലയാള ചലച്ചിത്രനടി. 1946 മാർച്ച് 15 ന് ആലപ്പുഴജില്ലയിലെ കരുവാറ്റയിൽ ജനിച്ചു. വസന്ത എന്നതായിരുന്നു ആദ്യകാലത്തെ പേര്. അച്ഛൻ അഞ്ചിൽ വേലിൽ ബാലകൃഷണൻ നായർ പട്ടാളക്കാരനായിരുന്നു. അമ്മ കമലമ്മ ഗവണ്മെന്റ് സ്കൂൾ സംഗീതാദ്ധ്യാപികയും. ശ്രീലതയുടെ പ്രാഥമികവിദ്യാഭ്യാസം ഗവ്ണ്മെന്റ് ഗേഴ്സ് ഹൈസ്കൂൾ ഹരിപ്പാടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് കായിക താരമായിരുന്ന ശ്രീലത ലോംഗ് ജമ്പിൽ സംസ്ഥാനതലത്തിൽ രണ്ടുതവണ സെക്കൻഡ് പ്രൈസ് നേടിയിട്ടുണ്ട്. ഏഴാംക്ലാസിൽ പഠിയ്ക്കുമ്പോൾ കെ പി എ സിയിൽ അംഗമാകുകയും നാടക ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ തോപ്പിൽ ഭാസിയുടെ നാടകത്തിൽ അഭിനയിക്കാൻ തുടങ്ങി. നാടകാഭിനയം തുടർന്നുപോയതിനാൽ ശ്രീലത നമ്പൂതിരിയുടെ പഠനം പാതിവഴിയിൽ മുടങ്ങി. എങ്കിലും ദക്ഷിണാമൂർത്തി സ്വാമിയുടെ കീഴിൽ അവർ സംഗീതം അഭ്യസിയ്ക്കാൻ ആരംഭിച്ചു. 

നാടകവേദികളിൽനിന്നും ശ്രീലത നമ്പൂതിരി താമസിയാതെ സിനിമയിലെത്തി. 1967ൽ ഇറങ്ങിയ ഖദീജയായിരുന്നു ശ്രീലത നമ്പൂതിരിയുടെ ആദ്യ സിനിമ. തുടർന്ന് 200ൽ അധികം സിനിമകളിൽ അവർ അഭിനയിച്ചു. ആദ്യകാലത്ത് കൂടുതൽ ഹാസ്യവേഷങ്ങളാണ് അവർ അഭിനയിച്ചിരുന്നത്. അടൂർഭാസി - ശ്രീലത നമ്പൂതിരി ജോഡികൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു.  നല്ലൊരു ഗായിക കൂടിയായ ശ്രീലത നമ്പൂതിരി ഏതാണ്ട് മുപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട്.

നടനും ആയുർവേദ ഡോക്ടറുമായ കാലടി പരമേശ്വരൻ നമ്പൂതിരിയെയാണ് ശ്രീലത വിവാഹം ചെയ്തത്. 1979ൽ പാപത്തിനുമരണമില്ല എന്ന സിനിമയിൽ അവർ ഒന്നിച്ചഭിനയിച്ചിരുന്നു, അതിനുശേഷമായിരുന്നു വിവാഹം.വിവാഹത്തിനു ശേഷം അവർ അഭിനയത്തോട് തത്ക്കാലം വിടപറഞ്ഞു. വിവാഹത്തിനു ശേഷം അവർ ബ്രാഹ്മണ സമുദായത്തിലേയ്ക്ക് പരിവർത്തനം ചെയ്ത് ശ്രീലത അന്തർജ്ജനമായി. കാലടി നമ്പൂതിരിയ്ക്കും ശ്രീലത അന്തർജ്ജനത്തിനും രണ്ടുകുട്ടികളാണുള്ളത്. മകൻ വിശാഖ്, മകൾ ഗംഗ. 

ഭർത്താവിന്റെ മരണത്തിനു ശേഷം ശ്രീലത നമ്പൂതിരി പതാക എന്നസിനിമയിലൂടെ വിണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു. സിനിമ കൂടാതെ ധാരാളം സീരിയലുകളിലും ശ്രീലത നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്.

 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പാവപ്പെട്ടവൾ പത്മപി എ തോമസ് 1967
യക്ഷി വിദ്യാർത്ഥിനികെ എസ് സേതുമാധവൻ 1968
റസ്റ്റ്‌ഹൗസ് ലതജെ ശശികുമാർ 1969
വിരുന്നുകാരിപി വേണു 1969
മൂലധനം ചിന്നമ്മപി ഭാസ്ക്കരൻ 1969
സൂസി ജോളിഎം കുഞ്ചാക്കോ 1969
പഠിച്ച കള്ളൻഎം കൃഷ്ണൻ നായർ 1969
ലോട്ടറി ടിക്കറ്റ് ലോട്ടറി മേനോന്റെ ഭാര്യ ജാനമ്മഎ ബി രാജ് 1970
ആ ചിത്രശലഭം പറന്നോട്ടേപി ബാൽത്തസാർ 1970
തുറക്കാത്ത വാതിൽപി ഭാസ്ക്കരൻ 1970
അനാഥ രജനിജെ ഡി തോട്ടാൻ,എം കൃഷ്ണൻ നായർ 1970
ഡിറ്റക്ടീവ് 909 കേരളത്തിൽപി വേണു 1970
കാക്കത്തമ്പുരാട്ടി ദേവയാനിപി ഭാസ്ക്കരൻ 1970
രക്തപുഷ്പം പത്മജെ ശശികുമാർ 1970
നവവധുപി ഭാസ്ക്കരൻ 1971
ഗംഗാ സംഗമംജെ ഡി തോട്ടാൻ,ബി കെ പൊറ്റക്കാട് 1971
അനാഥ ശില്പങ്ങൾഎം കെ രാമു 1971
മകനേ നിനക്കു വേണ്ടിഇ എൻ ബാലകൃഷ്ണൻ 1971
സി ഐ ഡി നസീർ ശ്രീലതപി വേണു 1971
മൂന്നു പൂക്കൾ നടിപി ഭാസ്ക്കരൻ 1971

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മൊഴി ചൊല്ലി പിരിയുമ്പോൾമധുമഴ
കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേഏഴു രാത്രികൾവയലാർ രാമവർമ്മസലിൽ ചൗധരി 1968
ഇതുവരെ പെണ്ണൊരു പാവംകളിയല്ല കല്യാണംപി ഭാസ്ക്കരൻഎ ടി ഉമ്മർ 1968
മിടുമിടുക്കൻ മീശക്കൊമ്പൻകളിയല്ല കല്യാണംപി ഭാസ്ക്കരൻഎ ടി ഉമ്മർ 1968
ഹരികൃഷ്ണാ കൃഷ്ണാവഴി പിഴച്ച സന്തതിപി ഭാസ്ക്കരൻബി എ ചിദംബരനാഥ് 1968
പങ്കജദളനയനേ മാനിനി മൗലേവഴി പിഴച്ച സന്തതിപി ഭാസ്ക്കരൻബി എ ചിദംബരനാഥ് 1968
കണ്ണേ കരളേ കാത്തിരുന്നുആശാചക്രംഎം കെ ആർ പാട്ടയത്ത്ബി എ ചിദംബരനാഥ് 1973
ഉടലതിരമ്യമൊരുത്തനുദിവ്യദർശനംകുഞ്ചൻ നമ്പ്യാർഎം എസ് വിശ്വനാഥൻ 1973
കാത്തില്ലാ പൂത്തില്ല തളിർത്തില്ലാഅരക്കള്ളൻ മുക്കാൽ കള്ളൻപി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തി 1974
വെളുത്തവാവിനും മക്കൾക്കുംചക്രവാകംവയലാർ രാമവർമ്മശങ്കർ ഗണേഷ് 1974
ഇന്നു നിന്റെ യൗവനത്തിനേഴഴക്നൈറ്റ് ഡ്യൂട്ടിവയലാർ രാമവർമ്മവി ദക്ഷിണാമൂർത്തി 1974
ശ്രീ മഹാഗണപതിയുറങ്ങിനൈറ്റ് ഡ്യൂട്ടിവയലാർ രാമവർമ്മവി ദക്ഷിണാമൂർത്തി 1974
തങ്കഭസ്മക്കുറി(പാരഡി)രഹസ്യരാത്രിവയലാർ രാമവർമ്മഎം കെ അർജ്ജുനൻ 1974
ഒന്നാമന്‍ കൊച്ചുതുമ്പീതച്ചോളി മരുമകൻ ചന്തുപി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തി 1974
പച്ചമലക്കിളിയേ പവിഴമലക്കിളിയേതച്ചോളി മരുമകൻ ചന്തുപി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തി 1974
ബാഹർ സേ കോയിഹലോ ഡാർലിംഗ്വയലാർ രാമവർമ്മഎം കെ അർജ്ജുനൻ 1975
മലയാളം ബ്യൂട്ടീപത്മരാഗംശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻ 1975
അങ്ങാടിമരുന്നുകൾ ഞാൻഅമൃതവാഹിനിഅടൂർ ഭാസിഎ ടി ഉമ്മർ 1976
അറിയാമോ നിങ്ങൾക്കറിയാമോപ്രിയംവദശ്രീകുമാരൻ തമ്പിവി ദക്ഷിണാമൂർത്തി 1976
കൊത്തിക്കൊത്തി മൊറത്തിൽപുഷ്പശരംസുബൈർഎം എസ് ബാബുരാജ് 1976