ശ്രീഹരി

Sree Hari
Date of Birth: 
Wednesday, 25 February, 1953
Date of Death: 
Sunday, 18 August, 2024
ഹരി വർക്കല

അഭിനേതാവ്, കലാസംവിധായകൻ, സംവിധാന സഹായി. 1953 ഫെബ്രുവരി 25 ന് മാധവന്റെയും സരളയുടെയും മകനായി വർക്കലയിൽ ജനിച്ചു. വർക്കല ഗവണ്മെന്റ് എച്ച് എസിലായിരുന്നു ശ്രീ ഹരിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് വർക്കല എസ് എൻ കോളേജിൽ നിന്നും ബിഎസ് സി കെമിസ്റ്റ്രിയിൽ ബിരുദമെടുത്തു.

പ്രശസ്ത സംവിധായകൻ ജോഷിയുടെസന്ദർഭം എന്ന സിനിമയിലൂടെയായിരുന്നു ശ്രീഹരി ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ആർട്ട് ഡയറക്ടർ രാധാകൃഷ്ണന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. തുടർന്ന് നിരവധി സിനിമകളിൽ ശ്രീഹരി ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു. അവയിൽ ഭൂരിഭാഗവും ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നുന്യൂഡൽഹി നാല് ഭാഷകളിലേയ്ക്ക് റീമെയ്ക്ക് ചെയ്തപ്പോൾ അവ നാലിലും ശ്രീഹരിയായിരുന്നു ആർട്ട് ഡയറക്ടർ.നിറക്കൂട്ട് ഹിന്ദിയിലേയ്ക്ക് റീമെയ്ക്ക് ചെയ്തപ്പോൾ അതിന്റെ ആർട്ട് ഡയറക്ടറായിട്ടും ശ്രീഹരി വർക്ക് ചെയ്തു. എയർപോർട്ട്, മുത്തുകളിക്ക വാരിക്കള..  എന്നീ തമിഴ് ചിത്രങ്ങളിലും, അംഗരക്ഷകഡു എന്ന തെലുങ്കു ചിത്രത്തിലും ശ്രീഹരി ആർട്ട് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്.

ജോഷി സംവിധാനം ചെയ്ത് 1996 ൽ റിലീസായഭൂപതി എന്ന സിനിമയിലൂടെയാണ് ശ്രീഹരി അസോസിയേറ്റ് ഡയറക്ഷൻ രംഗത്ത് തുടക്കമിടുന്നത്. തുടർന്ന് വാഴുന്നോർ, ദുബായ്, പ്രജ.. എന്നിവയുൾപ്പെടെ ഇരുപതോളം ചിത്രങ്ങളിൽ സംവിധാന സഹായിയായി.നിറക്കൂട്ട് എന്ന ജോഷി സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് അഞ്ച് സിനിമകളിൽ അദ്ധേഹം അഭിനയിച്ചു. ശ്രീഹരി അവിവാഹിതനാണ്.

വിലാസം:- Hariharan (Hari), Sarala Mandiram, Maithanam, Varkkala, 695141(pin)

 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിറക്കൂട്ട് സ്റ്റൂഡിയോ ബോയ്ജോഷി 1985
ക്ഷമിച്ചു എന്നൊരു വാക്ക്ജോഷി 1986
പത്രം എഡിറ്റർജോഷി 1999
ദുബായ് സൂപ്പർവൈസർജോഷി 2001
ക്ലിയോപാട്ര ആർട്ട് ഡയറക്ടർരാജൻ ശങ്കരാടി 2013

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
പിരിയില്ല നാംജോഷി 1984

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
മീനത്തിൽ താലികെട്ട്രാജൻ ശങ്കരാടി 1998
സൈന്യംജോഷി 1994
കൗരവർജോഷി 1992
കുട്ടേട്ടൻജോഷി 1990
നമ്പർ 20 മദ്രാസ് മെയിൽജോഷി 1990
നാടുവാഴികൾജോഷി 1989
നായർസാബ്ജോഷി 1989
മഹായാനംജോഷി 1989
ദിനരാത്രങ്ങൾജോഷി 1988
സംഘംജോഷി 1988
തന്ത്രംജോഷി 1988
ജനുവരി ഒരു ഓർമ്മജോഷി 1987
ന്യൂ ഡൽഹിജോഷി 1987
സായംസന്ധ്യജോഷി 1986
ക്ഷമിച്ചു എന്നൊരു വാക്ക്ജോഷി 1986
ശ്യാമജോഷി 1986
വീണ്ടുംജോഷി 1986
ന്യായവിധിജോഷി 1986
ആയിരം കണ്ണുകൾജോഷി 1986
നിറക്കൂട്ട്ജോഷി 1985