സോണിയ ബോസ് വെങ്കട്
തെന്നിന്ത്യൻ ചലച്ചിത്ര നടി. സോണി ശ്രീകുമാറിന്റെയും അഞ്ജനാ ദേവിയുടെയും മകളായി 1977 ജൂൺ 4-ന് തമിഴ് നാട്ടിൽ ജനിച്ചു. മൂന്നാമത്തെ വയസ്സു മുതൽക്കുതന്നെ സോണിയ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. ബാലനടിയായി മലയാളസിനിമയിലാണ് സോണിയയുടെ തുടക്കം 1980-ൽ മൂർഖൻ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ബേബി സോണിയ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. 1984-ൽ മികച്ച ബാലനടിയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്ക്കാരത്തിന് ബേബി സോണിയ അർഹയായി. 1987-ൽ നൊമ്പരത്തിപ്പൂവ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
സോണിയ വലുതായതിനുശേഷം നായികയായും സഹനായികയായും സ്വഭാവനടിയായുമെല്ലാം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്,തെലുങ്കു,കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നൂറിലധികം സിനിമകളിൽ സോണിയ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്.
സോണിയ 2003-ൽ വിവാഹിതയായി. തമിഴ് ചലച്ചിത്ര നടൻ ബോസ് വെങ്കടിനെയാണ് വിവാഹം ചെയ്തത്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്. തേജസ്വിൻ, ഭവതാരിണി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
മൂർഖൻ | രജനിയുടെ ബാല്യം | ജോഷി | 1980 |
രക്തം | മിനിമോൾ | ജോഷി | 1981 |
എന്തിനോ പൂക്കുന്ന പൂക്കൾ | ബിന്ദു മോൾ | ഗോപിനാഥ് ബാബു | 1982 |
വീട് | സെലിൻ | റഷീദ് കാരാപ്പുഴ | 1982 |
ഇന്നല്ലെങ്കിൽ നാളെ | മിനിമോൾ | ഐ വി ശശി | 1982 |
കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി | വിജയരാഘവൻ | 1982 | |
ഇനിയെങ്കിലും | മാധവൻ്റെ മകൾ | ഐ വി ശശി | 1983 |
ഒരു മാടപ്രാവിന്റെ കഥ | പ്രഭയുടെ ബാല്യം | ആലപ്പി അഷ്‌റഫ് | 1983 |
യുദ്ധം | ഷീലയുടെ ബാല്യം | ജെ ശശികുമാർ | 1983 |
അസുരൻ | ഹസൻ | 1983 | |
ആരൂഢം | പാറു | ഐ വി ശശി | 1983 |
ഇവിടെ ഇങ്ങനെ | ജോഷി | 1984 | |
രാധയുടെ കാമുകൻ | ഹസ്സൻ | 1984 | |
മൈഡിയർ കുട്ടിച്ചാത്തൻ | ലക്ഷ്മി | ജിജോ പുന്നൂസ് | 1984 |
കരിമ്പ് | പൈങ്കിളി | കെ വിജയന്‍ | 1984 |
അറിയാത്ത ബന്ധം | ശക്തി-കണ്ണൻ | 1986 | |
വാർത്ത | രാധയുടെ കുട്ടിക്കാലം | ഐ വി ശശി | 1986 |
ഇത്രയും കാലം | ഐ വി ശശി | 1987 | |
നൊമ്പരത്തിപ്പൂവ് | ജിജി | പി പത്മരാജൻ | 1987 |
തനിയാവർത്തനം | സിബി മലയിൽ | 1987 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
അക്കച്ചീടെ കുഞ്ഞുവാവ | സാജൻ | 1985 | |
ഒരു നോക്കു കാണാൻ | സാജൻ | 1985 | |
പറയാനും വയ്യ പറയാതിരിക്കാനും വയ്യ | പ്രിയദർശൻ | 1985 |