ശിവജി

Sivaji
Sivaji
Date of Birth: 
Sunday, 12 May, 1957
Date of Death: 
Thursday, 30 September, 2004

പട്ടാമ്പി സ്വദേശിയായ ഡോ. എം കെ വാര്യരുടേയും കമലയ്യ ദമ്പതികളുടെ മകനായി ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം അഭിനയ മോഹവുമായി മദ്രാസിലെത്തിയ ശിവജി ആദ്യം അഭിനയിച്ചത് ബേപ്പൂർ മണി സംവിധാനം ചെയ്ത രാജ്യദ്രോഹി എന്ന ചിത്രത്തിലായിരുന്നുവെങ്കിലും, ആ ചിത്രം പുറത്ത് വന്നില്ല. പിന്നീട് അറിയപ്പെടാത്ത രഹസ്യം, ശ്രീകുമാരൻ തമ്പിയുടെ ഇരട്ടി മധുരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇരട്ടി മധുരത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1989 ൽ വേട്ട എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് മിനി സ്ക്രീനിലെത്തി. സിനിമയിൽ തുടർന്നുവെങ്കിലും പിന്നീട് സീരിയലുകളിലൂടെയായിരുന്നു അദ്ദേഹം പ്രേക്ഷകർക്ക് പരിചിതനായത്. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം,  2004 സെപ്തംബർ 30ന് ഈ ലോകത്തോട് വിട പറഞ്ഞു.

ഭാര്യ: ജയശ്രീ, മകൾ ഉണ്ണിമായ 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അറിയപ്പെടാത്ത രഹസ്യം ഡോക്ടർപി വേണു 1981
കാളിയമർദ്ദനം വീനസ് രാജുജെ വില്യംസ് 1982
ഇരട്ടിമധുരം ബാലൻശ്രീകുമാരൻ തമ്പി 1982
എനിക്കും ഒരു ദിവസം ബാബുവിന്റെ സുഹൃത്ത്ശ്രീകുമാരൻ തമ്പി 1982
കിങ്ങിണിക്കൊമ്പ്ജയൻ അടിയാട്ട് 1983
വാശിഎം ആർ ജോസഫ് 1983
ഉണ്ണി വന്ന ദിവസംരാജൻ ബാലകൃഷ്ണൻ 1984
നായകൻ (1985) ശിവജിബാലു കിരിയത്ത് 1985
കണ്ടു കണ്ടറിഞ്ഞു ശിവൻ പിള്ളസാജൻ 1985
അർച്ചന ആരാധന അഡ്വ രാമകൃഷ്ണൻസാജൻ 1985
ഈ ശബ്ദം ഇന്നത്തെ ശബ്ദംപി ജി വിശ്വംഭരൻ 1985
അഷ്ടബന്ധംഅസ്കർ 1986
ആരുണ്ടിവിടെ ചോദിക്കാൻമനോജ് ബാബു 1986
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർപ്രിയദർശൻ 1986
ഇലഞ്ഞിപ്പൂക്കൾസന്ധ്യാ മോഹൻ 1986
സ്വർഗ്ഗംഉണ്ണി ആറന്മുള 1987
മുക്തിഐ വി ശശി 1988
ഇസബെല്ല ദേവിയുടെ ഭർത്താവ്മോഹൻ 1988
ഒന്നും ഒന്നും പതിനൊന്ന്രവി ഗുപ്തൻ 1988
ഞങ്ങളുടെ കൊച്ചു ഡോക്ടർബാലചന്ദ്ര മേനോൻ 1989