ശങ്കർ

Sankar
ശങ്കർ
Date of Birth: 
Wednesday, 22 June, 1960
ടി ശങ്കർ, ശങ്കർ പണിക്കർ
സംവിധാനം:3
തിരക്കഥ:1

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. തെക്കേവീട്ടിൽ എൻ കെ പണിക്കരുടെയും സുലോചനയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ 1960-ൽ ജനിച്ചു. ശങ്കറിനു നാലുവയസ്സു പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ചെന്നൈയിലേയ്ക്ക് താമസം മാറ്റി. Indian Drugs and Pharmaceuticals Limited -ലെ മാനേജരായിരുന്ന അച്ഛന്റെ ജോലി ആവശ്യാർത്ഥമായിരുന്നു താമസം മാറ്റിയത്. ശങ്കറിന്റെ വിദ്യാഭ്യാസം St. Bede's Anglo Indian High School, Chennai.-ൽ ആയിരുന്നു. Gadwarl University, Rishikesh-ൽ നിന്നും അദ്ദേഹം ചരിത്രത്തിൽ ബിരുദം നേടി. അതിനുശേഷം South Indian Film Chambers -ൽ നിന്നും രണ്ടുവർഷത്തെ ഒരു അഭിനയ കോഴ്സ് പഠിച്ചു. 1980- ൽ ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശങ്കർ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. നായകനാകുന്നതിന് നൂറോളം പേരെ പരീക്ഷിച്ചതിനുശേഷമാണ് ശങ്കറിനെ തിരഞ്ഞെടുത്തത്. ഒരു തലൈ രാഗം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ശങ്കറിന്റെ രണ്ടാമത്തെ സിനിമ മലയാളത്തിലായിരുന്നു. നവോദയയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. വലിയ വിജയം നേടിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തമിഴിലെപ്പോലെ മലയാളത്തിലും ശങ്കറിനെ സ്റ്റാറാക്കിമാറ്റി. ഒരേ സമയം രണ്ടു ഭാഷകളിലും അദ്ദേഹം താരമായി വളർന്നു. പ്രേംനസീറിനും ജയനും ശേഷം മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടനായി ശങ്കർ.

തുടരെ തുടരെ ഹിറ്റുകളുമായി ശങ്കർ മലയാളത്തിൽ നിറഞ്ഞുനിന്നു. തമിഴിനെക്കാൾ അദ്ദേഹം കൂടുതൽ ശ്രദ്ധകൊടുത്തത് മലയാള സിനിമയിലായിരുന്നു. അത് തമിഴ് സിനിമകളിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമായി. പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി യിലെ നായകൻ ശങ്കറായിരുന്നു. ശങ്കർ 1987 വരെ മലയാളത്തിൽ മുൻനിര നായകനായി തുടർന്നു. ശങ്കറിന്റെ നായികമാരിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മേനകയെയായിരുന്നു. ശങ്കർ -മേനക ജോടികൾ അഭിനയിച്ച സിനിമകൾ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു. പിന്നീട് അദ്ദേഹത്തിന് സിനിമകൾ കുറഞ്ഞു. ശങ്കർ തൊണ്ണൂറുകളിൽ കിഴക്കുണരും പക്ഷി അടക്കം ചില സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു, പിന്നീട് അദ്ദേഹം കാരക്ടർ റോളുകളിലേയ്ക്ക് മാറി.

ശങ്കർ 2006-ൽ ബാലവേല വിഷയമാക്കി കത്തി എന്നൊരു വീഡിയോ ഫിലിം സംവിധാനം ചെയ്തു. 2007-ൽ അദ്ദേഹം വൈറസ് എന്ന ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്തു. ശങ്കർ സംവിധാനം ചെയ്ത ആദ്യ കോമേഴ്സൽ സിനിമ കേരളോത്സവം ആയിരുന്നു. 2015-ൽ അദ്ദേഹം സംവിധാനം ചെയ്ത സാൻഡ് സിറ്റി എന്ന തമിഴ്-മലയാളം സിനിമ നിരുപക പ്രശംസ നേടി.

ശങ്കറിന്റെ ആദ്യ ഭാര്യയുടെ പേര് രൂപരേഖ. ആ ബന്ധം പിരിഞ്ഞതിനുശേഷം ശങ്കർ വീണ്ടും വിവാഹിതനായി. ഡാൻസ് ടീച്ചറായ ചിത്ര ലക്ഷ്മിയെയാണ് അദ്ദേഹം രണ്ടാമത് വിവാഹം ചെയ്തത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ശരപഞ്ജരം കോളേജ് വിദ്യാർത്ഥിടി ഹരിഹരൻ 1979
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പ്രേംകൃഷ്ണൻഫാസിൽ 1980
കാട്ടുപോത്ത്പി ഗോപികുമാർ 1981
സ്വപ്നരാഗംയതീന്ദ്രദാസ് 1981
കടത്ത് രാജപ്പൻപി ജി വിശ്വംഭരൻ 1981
ഊതിക്കാച്ചിയ പൊന്ന് വിശ്വനാഥൻപി കെ ജോസഫ് 1981
ഗുഹ മോഹൻ സുന്ദരദാസ്എം ആർ ജോസ് 1981
ഒരു തലൈ രാഗം രാജാഇ എം ഇബ്രാഹിം 1981
അനുരാഗക്കോടതി ശിവദാസ്ടി ഹരിഹരൻ 1982
പാളങ്ങൾ രവിഭരതൻ 1982
പടയോട്ടം ചന്ദ്രൂട്ടിജിജോ പുന്നൂസ് 1982
കയം രമേഷ്പി കെ ജോസഫ് 1982
കനകച്ചിലങ്ക കിലുങ്ങി കിലുങ്ങിവിജയരാഘവൻ 1982
വെളിച്ചം വിതറുന്ന പെൺകുട്ടി പ്രസാദ്ദുരൈ 1982
പൂവിരിയും പുലരി ബാലൻ എന്ന ബാലകൃഷ്ണൻജി പ്രേംകുമാർ 1982
കാളിയമർദ്ദനം രാമുജെ വില്യംസ് 1982
അരഞ്ഞാണം മധുപി വേണു 1982
എന്റെ മോഹങ്ങൾ പൂവണിഞ്ഞു പ്രശാന്ത്ഭദ്രൻ 1982
മൗനം വാചാലംതമ്പാൻ 1982
മോർച്ചറി വേണുബേബി 1983

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
എറിക്ശങ്കർ 2023

നിർമ്മാണം

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
വധു ഡോക്ടറാണ്കെ കെ ഹരിദാസ് 1994