സംഗീത

Sangita
സംഗീത
ചിന്താവിഷ്ടയായ ശ്യാമള ഫെയിം

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടിയ അഭിനേത്രിയാണ് സംഗീത. 1990 കളിൽ തമിഴ്-മലയാളം ചിത്രങ്ങളിൽ സജീവമായിരുന്ന ഇവർ, തമിഴ് ഛായാഗ്രാഹകൻ ശരവണനെ വിവാഹം കഴിക്കുകയും തുടർന്ന് അഭിനയ രംഗത്തുനിന്ന് വിട്ടുനില്ക്കുകയും ചെയ്തു. വിവാഹാനന്തരം ഭർത്താവിന്റെ ആദ്യ സംവിധാനസംരഭമായ സിലമ്പാട്ടത്തിൽ സംവിധാന സഹായിയായി.  ഒരു മകളുണ്ട്-തേജസ്വിനി. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ മാധവൻ നായർ, പത്മ എന്നിവരാണ് സംഗീതയുടെ മാതാപിതാക്കൾ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നാടോടി സിന്ധുമോൾതമ്പി കണ്ണന്താനം 1992
അർത്ഥന അനുഐ വി ശശി 1993
പാവം ഐ എ ഐവാച്ചൻറോയ് പി തോമസ് 1994
തുമ്പോളി കടപ്പുറംജയരാജ് 1995
അനിയൻ ബാവ ചേട്ടൻ ബാവ മാളുരാജസേനൻ 1995
മഴവിൽക്കൂടാരംസിദ്ദിഖ് ഷമീർ 1995
സിംഹവാലൻ മേനോൻവിജി തമ്പി 1995
ചിന്താവിഷ്ടയായ ശ്യാമള ശ്യാമളശ്രീനിവാസൻ 1998
കാറ്റത്തൊരു പെൺപൂവ് കസ്തൂരിമോഹൻ കുപ്ലേരി 1998
മന്ത്രികുമാരൻ അശ്വതിതുളസീദാസ് 1998
സാഫല്യംജി എസ് വിജയൻ 1999
പല്ലാവൂർ ദേവനാരായണൻ വസുന്ധരവി എം വിനു 1999
ക്രൈം ഫയൽ സിസ്റ്റർ അമലകെ മധു 1999
വാഴുന്നോർ റെബേക്കജോഷി 1999
കനൽക്കിരീടംകെ ശ്രീക്കുട്ടൻ 2002
നഗരവാരിധി നടുവിൽ ഞാൻ സുനിതഷിബു ബാലൻ 2014
ചാവേർ ദേവിടിനു പാപ്പച്ചൻ 2023
Submitted 11 years 3 months ago bysuvarna.