സജിത ബേട്ടി
മലയാള സിനിമ, സീരിയൽ താരം. ഹൈദരാബാദിലെ ഉറുദു സംസാരിയ്ക്കുന്ന മുസ്ലീം കുടുംബത്തിലാണ് സജിത ബേട്ടി ജനിച്ചത്. എന്നാൽ സജിത പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു. 1992-ൽമിസ്റ്റർ & മിസിസ്സ് എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് കുറച്ചു ചിത്രങ്ങളിൽ കൂടി ബാലതാരമായി അഭിനയിച്ചു. 2000-ൽ മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിലാണ് ആദ്യമായി നായികാപ്രാധാന്യമുള്ള ഒരുവേഷം സജിത ബേട്ടി ചെയ്യുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ഭൂരിഭാഗവും സപ്പോർട്ടിംഗ് റോളുകളായിരുന്നു.
2000- മുതലാണ് സജിത ബേട്ടി സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങുന്നത്. "സ്ത്രീ" സീരിയലിലായിരുന്നു തുടക്കം. മുപ്പതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ കൂടുതലും നെഗറ്റീവ് റോളുകളായിരുന്നു ചെയ്തിരുന്നത്. സീരിയലുകൾ കൂടാതെ ധാരാളം ടെലിവിഷൻ ഷോകളും ചെയ്തിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിലും,പരസ്യ ചിത്രങ്ങളിലും സജിത ബേട്ടി അഭിനയിച്ചിട്ടുണ്ട്.
സജിത ബേട്ടിയുടെ വിവാഹം 20012-ലായിരുന്നു. ബിസിനസ്സുകാരനായ ഷമാസ് ആയിരുന്നു വരൻ. സജിത - ഷമാസ് ദമ്പതികൾക്ക് ഒരു മകളാണുള്ളത്, പേര് ഇസ ഫാത്തിമ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ആയുഷ്മാൻ ഭവ | പ്രിയ | സുരേഷ്,വിനു (രാധാകൃഷ്ണൻ) | 1998 |
ഹരികൃഷ്ണൻസ് | ഫാസിൽ | 1998 | |
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം | കല്ല്യാണി മോൾ | രാജസേനൻ | 1998 |
മേലേവാര്യത്തെ മാലാഖക്കുട്ടികൾ | തുളസീദാസ് | 2000 | |
ദുബായ് | ജോഷി | 2001 | |
ഗോവ | റോസി | നിസ്സാർ | 2001 |
കായംകുളം കണാരൻ | ശ്രീക്കുട്ടി | നിസ്സാർ | 2002 |
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ | വിനയൻ | 2002 | |
ദി ഫയർ | ശങ്കർ കൃഷ്ണൻ | 2003 | |
റെഡ് സല്യൂട്ട് | വിനോദ് വിജയൻ | 2006 | |
ചാക്കോ രണ്ടാമൻ | സുനിൽ കാര്യാട്ടുകര | 2006 | |
നാദിയ കൊല്ലപ്പെട്ട രാത്രി | ഡോ മാതംഗി വർമ്മ | കെ മധു | 2007 |
നവംബർ റെയിൻ | വിനു ജോസഫ് | 2007 | |
ഈ പട്ടണത്തിൽ ഭൂതം | ജോണി ആന്റണി | 2009 | |
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ | ജി എം മനു | 2009 | |
കാൻവാസ് | ഷാജി രാജശേഖർ | 2010 | |
തസ്ക്കര ലഹള | രമേഷ് ദാസ് | 2010 | |
മേരിക്കുണ്ടൊരു കുഞ്ഞാട് | സെലീന | ഷാഫി | 2010 |
വീണ്ടും കണ്ണൂർ | താരാ വിശ്വനാഥ് | ഹരിദാസ് | 2012 |
താപ്പാന | നിർമ്മല | ജോണി ആന്റണി | 2012 |