എസ് എൻ സ്വാമി
ശിവറാം - ലക്ഷ്മി ദമ്പതികളുടെ പുത്രനായി എറണാകുളത്ത് ജനനം. എസ് ആർ വി ഹൈസ്കൂളിലാണ് പഠനം. മെട്രിക്കുലേറ്റ് (എസ് എസ് എൽ സി) വിദ്യാഭ്യാസത്തേത്തുടർന്ന് ബോംബെയിൽ എത്തി വളരെക്കാലം ഏകദേശം മുപ്പതോളം കമ്പനികളിലായി പല ജോലികളും ചെയ്തു. തുടർന്ന് നാട്ടിലെത്തിയ സ്വാമി വളരെ യാദൃശ്ചികമായാണ് സിനിമയിലേക്ക് കടന്ന് വരുന്നത്. വീടിനടുത്ത് നടന്ന ഒരു സിനിമാ ഷൂട്ടിംഗാണ് സ്വാമിയെ ഒരു സിനിമാക്കാരൻ ആക്കി മാറ്റുന്നത്. പി എ ബക്കർ സംവിധാനം ചെയ്ത ശ്രീനിവാസൻ ചിത്രമായ "മണിമുഴക്കമാ"യിരുന്നു ആ സിനിമ. അതിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ച് പരിചയപ്പെട്ട ഛായാഗ്രാഹകൻ വിപിൻ ദാസുമായുള്ള അടുപ്പം സ്വാമിയെ മറ്റ് സിനിമയുടെ പിന്നണികളിലേക്കും ഷൂട്ടിംഗ് ലൊക്കേഷനുകളിലുമൊക്കെ എത്തിക്കുകയായിരുന്നു. സിനിമാ സർക്കിളുകളിൽ പലരുടേയും സൗഹൃദം പിടിച്ച് പറ്റിയ സ്വാമിക്ക് ആദ്യമായി കഥാകൃത്തിന്റെ അവസരമൊരുക്കിയത് ജഗൻ പിക്ചേർസിന്റെ അപ്പച്ചനാണ്. സ്വാമി എഴുതിയ കഥക്ക് പ്രശസ്ത കഥാകൃത്തായ പെരുമ്പടവം ശ്രീധരനാണ് തിരക്കഥയെഴുത്തിയത്, എങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് കോർഡിനേറ്ററുടെ റോളിലാണ് സ്വാമി, ഭരതൻ ചിത്രമായ “ചാമരത്തിൽ” പ്രവർത്തിച്ചത്. ചാമരം, സിനിമയുടെ സർവ്വ മേഖലകളിലും സ്വാമിയെ പരിചിതനാക്കി.
പല ചിത്രങ്ങളിലും സഹകരിച്ചുവെങ്കിലും മോഹൻലാൽ ചിത്രമായ “കൂടും തേടി”യാണ് സ്വാമിയുടെ ആദ്യ സ്വതന്ത്ര സംരംഭം. സുഹൃത്തായ ഡെന്നീസ് ജോസഫിന്റെ നിർദ്ദേശപ്രകാരമാണ് കെ മധുവിനു വേണ്ടി ആദ്യമായി തിരക്കഥയെഴുതുന്നത്. ഡെന്നീസിന്റെ കഥക്ക് മോഹൻലാലിന്റെ ഡേറ്റ് കിട്ടിയിരുന്നെങ്കിലും ആ സമയത്ത് തിരക്കിലകപ്പെട്ട ഡെന്നീസ് തന്നെയാണ് കെ മധുവിനോട് സ്വാമിയെ നിർദ്ദേശിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമാവുകയായിരുന്നു അന്ന്. "ഇരുപതാം നൂറ്റാണ്ട്" എന്ന സൂപ്പർഹിറ്റ് ചിത്രമാണ് അതിന്റെ ഫലമായി പുറത്തിറങ്ങിയത്. തുടർന്ന് വന്ന സിബിഐ ഡയറിക്കുറിപ്പ്, മറ്റ് സീബിഐ സീരീസ് ചിത്രങ്ങളൊക്കെ എസ് എൻ സ്വാമി, കെ മധു കൂട്ടുകെട്ടിൽ ഹിറ്റുകളായി മാറി. 67 ഓളം സിനിമകൾക്ക് തിരക്കഥയൊരുക്കിയതിൽ മമ്മൂട്ടിക്ക് വേണ്ടി 44 സിനിമകളും മോഹൻലാലിനു വേണ്ടി 16ഉം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി.
ഭാര്യ ഉമ. മകൻ ശിവറാം, മകൾ ശ്രീലക്ഷ്മി
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
സീക്രെട്ട് | എസ് എൻ സ്വാമി | 2024 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
പുതിയ നിയമം | സ്വാമി | എ കെ സാജന്‍ | 2016 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
ചക്കരയുമ്മ | സാജൻ | 1984 |
അകലത്തെ അമ്പിളി | ജേസി | 1985 |
തമ്മിൽ തമ്മിൽ | സാജൻ | 1985 |
ഇരുപതാം നൂറ്റാണ്ട് | കെ മധു | 1987 |
മൂന്നാംമുറ | കെ മധു | 1988 |
ഒരു സി ബി ഐ ഡയറിക്കുറിപ്പ് | കെ മധു | 1988 |
ആഗസ്റ്റ് 1 | സിബി മലയിൽ | 1988 |
ഊഹക്കച്ചവടം | കെ മധു | 1988 |
ചരിത്രം | ജി എസ് വിജയൻ | 1989 |
നാടുവാഴികൾ | ജോഷി | 1989 |
ജാഗ്രത | കെ മധു | 1989 |
കാർണിവൽ | പി ജി വിശ്വംഭരൻ | 1989 |
കളിക്കളം | സത്യൻ അന്തിക്കാട് | 1990 |
പരമ്പര | സിബി മലയിൽ | 1990 |
ചാഞ്ചാട്ടം | തുളസീദാസ് | 1991 |
അടയാളം | കെ മധു | 1991 |
അപൂർവ്വം ചിലർ | കലാധരൻ അടൂർ | 1991 |
ധ്രുവം | ജോഷി | 1993 |
ഒരു അഭിഭാഷകന്റെ കേസ് ഡയറി | കെ മധു | 1995 |
ഒരാൾ മാത്രം | സത്യൻ അന്തിക്കാട് | 1997 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
സീക്രെട്ട് | എസ് എൻ സ്വാമി | 2024 |
സി ബി ഐ 5 ദി ബ്രെയിൻ | കെ മധു | 2022 |
ലോക്പാൽ | ജോഷി | 2013 |
ആഗസ്റ്റ് 15 | ഷാജി കൈലാസ് | 2011 |
ജനകൻ | സജി പരവൂർ | 2010 |
സാഗർ ഏലിയാസ് ജാക്കി | അമൽ നീരദ് | 2009 |
രഹസ്യ പോലീസ് | കെ മധു | 2009 |
പോസിറ്റീവ് | വി കെ പ്രകാശ് | 2008 |
ബാബാ കല്യാണി | ഷാജി കൈലാസ് | 2006 |
ബൽറാം Vs താരാദാസ് | ഐ വി ശശി | 2006 |
നേരറിയാൻ സി ബി ഐ | കെ മധു | 2005 |
അഗ്നിനക്ഷത്രം | കരീം | 2004 |
സേതുരാമയ്യർ സി ബി ഐ | കെ മധു | 2004 |
നരിമാൻ | കെ മധു | 2001 |
ദി ട്രൂത്ത് | ഷാജി കൈലാസ് | 1998 |
ഒരാൾ മാത്രം | സത്യൻ അന്തിക്കാട് | 1997 |
ആയിരം നാവുള്ള അനന്തൻ | തുളസീദാസ് | 1996 |
ഒരു അഭിഭാഷകന്റെ കേസ് ഡയറി | കെ മധു | 1995 |
സൈന്യം | ജോഷി | 1994 |
ധ്രുവം | ജോഷി | 1993 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
സീക്രെട്ട് | എസ് എൻ സ്വാമി | 2024 |
സി ബി ഐ 5 ദി ബ്രെയിൻ | കെ മധു | 2022 |
ലോക്പാൽ | ജോഷി | 2013 |
ആഗസ്റ്റ് 15 | ഷാജി കൈലാസ് | 2011 |
ജനകൻ | സജി പരവൂർ | 2010 |
സാഗർ ഏലിയാസ് ജാക്കി | അമൽ നീരദ് | 2009 |
രഹസ്യ പോലീസ് | കെ മധു | 2009 |
പോസിറ്റീവ് | വി കെ പ്രകാശ് | 2008 |
ബാബാ കല്യാണി | ഷാജി കൈലാസ് | 2006 |
ബൽറാം Vs താരാദാസ് | ഐ വി ശശി | 2006 |
നേരറിയാൻ സി ബി ഐ | കെ മധു | 2005 |
അഗ്നിനക്ഷത്രം | കരീം | 2004 |
സേതുരാമയ്യർ സി ബി ഐ | കെ മധു | 2004 |
നരിമാൻ | കെ മധു | 2001 |
ദി ട്രൂത്ത് | ഷാജി കൈലാസ് | 1998 |
ഒരാൾ മാത്രം | സത്യൻ അന്തിക്കാട് | 1997 |
ആയിരം നാവുള്ള അനന്തൻ | തുളസീദാസ് | 1996 |
ഒരു അഭിഭാഷകന്റെ കേസ് ഡയറി | കെ മധു | 1995 |
സൈന്യം | ജോഷി | 1994 |
ധ്രുവം | ജോഷി | 1993 |