റീന

Reena
Date of Birth: 
Friday, 14 March, 1958
കഥ:1

1958 മാർച്ച് 14 ന് പീറ്റർ റസ്ക്യുനയുടെയും ജെസ്സിയുടെയും മകളായി എറണാംകുളം ഇടപ്പള്ളിയിൽ ജനിച്ചു. റീനയുടെ അച്ഛൻ പീറ്റർ മാംഗ്ലൂർ സ്വദേശിയും അമ്മ കൊച്ചി സ്വദേശിയുമായിരുന്നു. റീനയുടെ പ്രാഥമിക വിദ്യാഭ്യാസം മാംഗ്ലൂരിലായിരുന്നു. പെരുമ്പാവൂർ മദ്രാസ് പ്രസന്റേഷൻ കോളേജിൽ നിന്നും റീന ബിരുദം നേടിയിട്ടുണ്ട്.

1973 -ൽചുക്ക് എന്ന സിനിമയിൽ നായിക ഷീലയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് റീന അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1974 -ൽഅവൾ ഒരു തുടർക്കഥൈഎന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് റീന തമിഴ് സിനിമയിലും തുടക്കംകുറിച്ചു. 1970 - 80 കാലത്ത് മലയാളം,തമിഴ് സിനിമകളിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു റീന. 120 -ൽ അധികം മലയാള സിനിമകളിലും, ഇരുപതോളം തമിഴ് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ് റീന. സിനിമ നിർമ്മാതാവുകൂടിയായ റീനധ്രുവസംഗമം,എന്റെ കഥ, എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ധ്രുവനക്ഷത്രത്തിന്റെ കഥാകൃത്തും, നായികയും റീനയായിരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചുക്ക് ലില്ലികെ എസ് സേതുമാധവൻ 1973
ചട്ടക്കാരി ഇലിൻകെ എസ് സേതുമാധവൻ 1974
വൃന്ദാവനംകെ പി പിള്ള 1974
പെൺ‌പട ലതക്രോസ്ബെൽറ്റ് മണി 1975
ടൂറിസ്റ്റ് ബംഗ്ലാവ്എ ബി രാജ് 1975
ചീഫ് ഗസ്റ്റ്എ ബി രാജ് 1975
പ്രവാഹംജെ ശശികുമാർ 1975
ലൗ ലെറ്റർഡോ ബാലകൃഷ്ണൻ 1975
പ്രിയമുള്ള സോഫിയഎ വിൻസന്റ് 1975
ലൗ മാര്യേജ്ടി ഹരിഹരൻ 1975
വെളിച്ചം അകലെക്രോസ്ബെൽറ്റ് മണി 1975
ബോയ്ഫ്രണ്ട്പി വേണു 1975
മക്കൾ പാർവതികെ എസ് സേതുമാധവൻ 1975
ചന്ദനച്ചോലജേസി 1975
അമൃതവാഹിനി തുളസിജെ ശശികുമാർ 1976
രാജാങ്കണംജേസി 1976
അമ്മിണി അമ്മാവൻടി ഹരിഹരൻ 1976
അനാവരണംഎ വിൻസന്റ് 1976
കായംകുളം കൊച്ചുണ്ണിയുടെ മകൻജെ ശശികുമാർ 1976
പ്രസാദം മീനാക്ഷിഎ ബി രാജ് 1976

കഥ

ചിത്രം സംവിധാനം വര്‍ഷം
ധ്രുവസംഗമംജെ ശശികുമാർ 1981

നിർമ്മാണം

Submitted 14 years 5 months ago bydanildk.